ഇന്ത്യയിലെ ഏറ്റവും പുരോഗമിച്ച state ആയിട്ടാണ് കേരളം അറിയപ്പെടുന്നത്. ഒരു പക്ഷേ ഇത് ശരിയായിരിക്കാം. എന്നാൽ കേരളം ഒരു sitting duck ആണോയെന്ന് സംശയിക്കണം. Sitting duck എന്നുവെച്ചാൽ നിഷ്പ്രയാസം വെടിവെച്ചു വീഴ്ത്താവുന്ന ഒരു ഇര, അല്ലെങ്കിൽ target. പത്രഭാഷയിൽ പറഞ്ഞാൽ ഇരിപ്പു താറാവ്.( eg foot ball-കാ ൽ പന്ത്)
അകത്തു നിന്നും പുറത്തു നിന്നും ഉള്ള തട്ടിപ്പുകൾക്ക് ഇരയാണ്
കേരളം. ഫോമാലിനൽ സൂക്ഷിച്ച വിഷം കലർന്ന ആയിരക്കണക്കിന്
Ton മീൻ കേരള അതിർത്തിയിൽ പിടിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. പിടിച്ച വിഷമീൻ തിരിച്ചയച്ചു. എത്ര നല്ല പുണ്യപ്രവർത്തി? ആ മീൻ കത്തിച്ചു കളയാഞ്ഞത് എന്തുകൊണ്ട്? ഇനി ആ മീൻ ഉണക്കമീൻ ആയി കേരളത്തിൽ തിരിച്ചെത്തും. ഇതിനാണ്
Sitting duck എന്നു പറയുന്നത്.
അരി ആഹാരം ഇല്ലാതെ മലയാളിക്ക് ഒരു ദിവസം പോലും
ജീവിക്കാൻ പ്രയാസമാണ്. വില കുറഞ്ഞ വെള്ള അരി, red oxide
പുരട്ടി മിന്നിച്ചു വലിയ വിലയ്ക്ക് വിൽക്കുന്നു. മസാല പൊടികൾ
വിഷം ചേർന്നതാണെന്നു പറയപ്പെടുന്നു.
Vegetable കടകളിൽ ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന
പച്ചക്കറികളും പഴങ്ങളും വിഷം കലർന്നതാണെന്നു
പറയപ്പെടുന്നു.
വിഷം ഉള്ളിൽ ചെന്ന് അൽപ്പാ ൽപ്പമായി മരിക്കാനാണ്
മലയാളിയുടെ വിധി.
വിവിധതരം തട്ടിപ്പുകാർക്ക് ഇരയാണ് മലയാളികൾ. കോട്ടയത്തു
കുന്നതുകളത്തിൽ jewellery യുടെ തട്ടിപ്പിൽ ആയിരക്കണക്കിന്
ആളുകൾക്ക് കോടി കണക്കിന് രൂപ നഷ്ട്ടപ്പെട്ടു.
ചില മലയാളികൾ Online തട്ടിപ്പിന് ഇരയാകുന്നു. ചില മണ്ട ശിരോമണികൾ ATM കാർഡിന് പുറത്ത് PIN എഴുതി വെക്കുന്നു. Card മോഷണം പോകുന്നു. നിമിഷങ്ങൾക്കുള്ളിൽ Account ൽ നിന്ന് പടപാടാ എന്ന് പണം പൊഴിഞ്ഞു പോകുന്നു.
കേരളം ഇരിപ്പു താറാവുകളുടെ നാടാണ് എന്ന് അറിഞ്ഞുകൊണ്ട്
ആഫ്രിക്കയിൽ നിന്ന് തട്ടിപ്പു വീരന്മാർ കേരളത്തിലെത്തി തമ്പടിച്ചിരിക്കുകയാണ്.താറാവിനെ ഒലത്താൻ.
ഉത്തരേന്ത്യൻ കള്ളന്മാർ കേരളത്തിൽ വന്ന് ഒലത്തിയിട്ടു പോകുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന state
ആണ് കേരളം. അതുകൊണ്ട് സ്വർണ്ണ വ്യാപാരികൾക്കും കള്ളന്മാർക്കും എന്നും കൊയ്ത്തുകാലമാണ്.
കഴിഞ്ഞ കൊല്ലം കോട്ടയത്തു ഒരു അമ്മൂമ്മയുടെ സ്വർണ്ണമാല
ഒരു യുവാവ് തട്ടിയെടുത്തു. തൻറെ അമ്മയ്ക്ക് അതുപോലെ ഒരു
മാലയുണ്ട്, ഒത്തുനോക്കട്ടെ എന്നും പറഞ്ഞ് അവൻ മാല ഊരി വാങ്ങി ബൈക്കിൽ സ്ഥലം വിട്ടു. ഇങ്ങനെ എത്രയോ തട്ടിപ്പുകളാണ്
നിത്യവും കേരളത്തിൽ നടക്കുന്നത്.
സ്വർണ്ണ കള്ളക്കടത്തു അതിൻറെ പാരമ്യത്തിൽ എത്തി നിൽക്കുന്നു.
പണ്ട് പെണ്കുട്ടികളാണ് വിവാഹ തട്ടിപ്പിന് ഇരയായിരുന്നത്. ഇപ്പോൾ സ്ഥിതി മാറി. സ്ത്രീകളും ഇപ്പോൾ വിവാഹ തട്ടിപ്പിൽ
സജീവമാണ്..
സോഷ്യൽ മീഡിയയിൽ ക്കൂടി സൗഹൃദം സ്ഥാപിച്ചു കുടുക്കി
പണം പിടുങ്ങുന്ന തട്ടിപ്പ് വേറെ.
കേരളത്തിൻറെ ദേശീയ പക്ഷിയായി താറാവിനെ പ്രഖ്യാപിക്കണം.
Comments
Post a Comment