കുമ്പസാര വിവാദം ആളിപ്പടരുന്ന ഈ വേളയിൽ കുമ്പസാര കാര്യങ്ങളിൽ കലോചിതമായ മാറ്റങ്ങൾ അനിവാര്യമായിരിക്കുന്നു. ഒന്നാമത് ഈ കൂട് എന്ന വാക്ക് എടുത്തു
കളയണം. കൂട് എന്ന് കേൾക്കുമ്പോൾത്തന്നെ ഒരു അസ്വസ്ഥത feel
ചെയ്യുന്നു. പ്രതിക്കൂട്,പട്ടിക്കൂട്, പന്നിക്കൂ ട്,എലിക്കൂട് എന്നൊക്കെ
പറയുന്നതു പോലെ കുമ്പസാര ക്കൂ ട് എന്ന് പറയുന്നതിൽ ഒരു
അപാകത തോന്നുന്നു. അതുകൊണ്ട് കൂട് മാറ്റി പാപനാശിനി എന്നാക്കാം.
പാപങ്ങൾ എല്ലാം കഴുകി കളയുന്ന പാപനാശിനി നദി പോലെ
ഒരു High Tech. പാപനാശിനി യന്ത്രം നമുക്ക് പ്രതീക്ഷിക്കാം.
സ്ത്രീകളുടെ കുമ്പസാരം സ്ത്രീകൾ കേട്ടാൽ മതി എന്ന ഒരു വാദം
ഉയരുന്നുണ്ട്. ഇത് അപ്രയോഗികമാണ്. എന്തെന്നാൽ ചില വിരുതന്മാർ കന്യാസ്ത്രീ വേഷം കെട്ടി കുമ്പസാര ക്കൂട്ടിൽ കയറിയിരുന്ന് സ്ത്രീകളെ കുടുക്കാനിടയുണ്ട്.
അതുകൊണ്ട് പാപ നാശിനി machine ആണ് ഉത്തമം.
ഇന്ന് ആളില്ലാ വിമാനം, ആളില്ലാ കാർ, ആളില്ലാ ചെക്ക് in മുതലായവ വളരെ ജന പ്രീതി നേടുകയാണ്. കുമ്പസാരത്തിന്
ഇനി വൈദികനെ ആവശ്യമില്ല. എല്ലാം മെഷീൻ ചെയ്തുകൊള്ളും.
Lie Detector ചേർന്നതാണ് mechine. പാപം എന്തെങ്കിലും
ഒളിപ്പിച്ചു വെച്ചാൽ മെഷീനിൽ alarm അടിക്കും.
പാപനാശിനി യുടെ പ്രവർത്തനരീതി ഇങ്ങനെയാണ്:
പാപി machine ൻറെ അടുത്തു ചെന്ന് പാപങ്ങൾ എല്ലാം ഏറ്റു പറയുക. ഓരോ പാപത്തിനും ഒടുക്കേണ്ട പിഴയുടെ ലിസ്റ്റ്
മുറിയിൽ ഡിസ്പ്ലേ ചെയ്തിട്ടുണ്ട്. മെഷീൻ ചോദിക്കുന്ന
ചോദ്യങ്ങൾ ക്ക് വ്യക്തമായ ഉത്തരം കൊടുക്കണം. അവസാനം
പാപക്കറയുടെ പിഴ എല്ലാം കൂട്ടി Total ചുവന്ന നിറത്തിൽ
Flash ചെയ്യും. Card ,അല്ലെങ്കിൽ currency കൊടുത്തു പിഴ അടയ്ക്കാം. Do you confirm payment? എന്ന് ചോദ്യം വരും.
YES അമർത്തിയാൽ മെഷീനിൽ കുറെ നേരം ഞരക്കവും മൂളലും കേൾക്കാം. അത് നിലക്കുമ്പോൾ ഒരു clean chit ചാടി വരും. കുർബ്ബാന സ്വീകരിക്കാൻ ഈ ചിറ്റ് present ചെയ്യണം.
ശുഭം.
Comments
Post a Comment