കേരളത്തിലെ റോഡുകളിൽ പുതിയ, മുന്തിയ കാറുകൾ ഓടുന്നത് കാണുമ്പോൾ തോന്നും ഇത് ഒരു ഉഗ്രൻ രാജ്യമാണെന്ന്. വളരെ പുരോഗമിച്ച ചില രാജ്യങ്ങളിൽ പോലും ഇതുപോലെ മുന്തിയ വാഹനങ്ങൾ ഓടുന്നില്ല. പക്ഷേ മനുഷ്യ ജീവന് മുന്തിയ വില കല്പിക്കാത്ത ഒരു രാജ്യമാണ് കേരളം എന്ന് പറയാതെ വയ്യ. ഉഗ്രൻ എന്ന വാക്കിൻറെ വിപരീത പദം അറിഞ്ഞുകൂടാ. ഒരു പക്ഷേ ഊളൻ
എന്നായിരിക്കാം.റോഡ് അപകട മരണങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളം ഒരു ഊളൻ രാജ്യമാണെന്ന് തെളിയുന്നു.
കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 4131 പേർ വാഹനാപകടങ്ങളിൽ മരിച്ചു. ഇതിൽ 1371 പേർ ഇരുചക്ര വാഹനക്കാരാണ്. അതായത് യുവാക്കൾ. വാഹനമിടിച്ച് മരിച്ചവരുടെ എണ്ണം ഈ ലിസ്റ്റിൽ പറയുന്നില്ല.
അതായത് Civil war നടക്കുന്ന സിറിയ, അഫ്ഘാനിസ്താൻ, യെമൻ മുതലായ രാജ്യങ്ങളിലെ മരണനിരക്ക് പോലെയാണ് യുദ്ധം ഒന്നുമില്ലാത്ത കേരളത്തിലെ അഥവാ ഊളസ്ഥാനിലെ മരണ നിരക്ക്.
'ഡ്രൈവർ ഉറങ്ങി പ്പോയതാണ് അപകട കാരണം" എപ്പോഴും
കേൾക്കാറുള്ള ഒരു പല്ലവിയാണ്. ഉറക്കമിളച്ചാൽ ഉറങ്ങിപ്പോകും
എന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്?
ചിലർ Airport ലേക്ക് late ആയി പുറപ്പെട്ട് അമിത വേഗത്തിൽ ഓടിച്ചു അപകടത്തിൽ പെടുന്നവർ ഉണ്ട്. Airport ൽ വന്നിറങ്ങി
Driver ഉറങ്ങിപ്പോയി അപകടത്തിൽ പെടുന്നവർ ഉണ്ട്.
തീർത്ഥാടനത്തിന് പോയി അപകടത്തിൽ പ്പെട്ടു കുടുംബം മൊത്തം
wipe out ആയ കേസുകളും ഉണ്ട്.
ജീവൻ രക്ഷിക്കാൻ ആണ് ആംബുലൻസ് ഓടുന്നത്. എന്നാൽ ആംബുലൻസ് ഇടിച്ചു മറിയുന്ന അവസ്‌ഥ കേരളത്തിൽ ഉണ്ട്.
Zebra Crossing ൽ കാല്നടക്കാരെ ഇടിച്ചു വീഴ്ത്തുന്നു.
" എൻറെ കാർ മുന്തിയതാണ്. ഞാൻ ഉഗ്രൻ ഡ്രൈവർ ആണ്. മറ്റുള്ളവർ എനിക്ക് വഴിമാറി ത്തരണം. നിയമങ്ങൾ എനിക്ക്
ബാധകമല്ല." ഇതാണ് ചിലരുടെ ചിന്താഗതി.
അതുകൊണ്ട് മരണ നിരക്ക് കൂടിക്കൊണ്ടിരിക്കുന്നു.
2 ഒക്ടോബർ 2018
ബാലഭാസ്കരിന്റെയും കുഞ്ഞിന്റെയും മരണം കടുത്ത ദുഃഖം
ഉണ്ടാക്കിയിരിക്കുന്നു. ഇതിനു മുൻപ് നടി മോനിഷ യുടെ മരണത്തിന് സമാനമാണ് ഇപ്പോഴത്തെ ദുരന്തം. അപകടത്തിൽ പെട്ട ജഗതി ശ്രീകുമാർ ഇന്ന് ജീവിച്ചിരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ കലാ ജീവിതം അവസാനിച്ചു.
നാലായിരത്തിൽ അധികം ആളുകൾ കേരളത്തിൽ പ്രതിവർഷം റോഡുകളിൽ മരിക്കുന്നു. ഒന്ന് ശ്രദ്ധിച്ചാൽ ഈ മരണ സംഖ്യ
കുറക്കാവുന്നതാണ്.1. സ്പീഡ് കുറച്ച് വാഹനം ഓടിക്കുക.
2.രാത്രിയിൽ വാഹനം ഓടിക്കാതിരിക്കുക.3 വളരെ ദൂരം തുടർച്ചയായി വാഹനം ഓടിക്കുന്നവർ വൈകീട്ട് ഹോട്ടലിൽ മുറിയെടുത്ത് വിശ്രമിച്ചു അടുത്ത ദിവസം രാവിലെ fresh ആയി യാത്ര തുടരുക.
ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്.എന്നാൽ അപകടങ്ങൾ മറ്റാർക്കോ സംഭവിക്കുന്ന കാര്യമാണ്, ഞാൻ OK യാണ് എന്നുള്ള ചിന്ത ചിലപ്പോൾ ദുരന്തത്തിൽ കലാശിച്ചേക്കാം.
Comments
Post a Comment