ഇന്ത്യൻ ജനാധിപത്യത്തിന് കുറ്റങ്ങളും കുറവുകളും ഉണ്ട്. രാഷ്ട്രീയക്കാർ ജനങ്ങളെ വളരെയേറെ പറ്റിക്കുന്നുണ്ട്. അവരുടെ വാക്കുകൾ പൊള്ള യാണ്. മോഹനസുന്ദര വാഗ്ദാനങ്ങൾ നൽകി
വോട്ട് വാങ്ങി അധികാരത്തിൽ കയറുന്ന പാർട്ടികൾ ജനങ്ങളെ
മറക്കുന്നു, അവഗണിക്കുന്നു. ജനങ്ങൾ എല്ലാം സഹിച്ചും ക്ഷമിച്ചും
മുന്നോട്ടു പോകുന്നു.
ഭരണ കർത്താക്കളെ വിമർശി ക്കാനും. പരിഹസിക്കാനും ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ട്. ആരും വിമർശി ക്കപ്പെടാതെ പോകുന്നില്ല.സോഷ്യൽ മീഡിയ പാവപ്പെട്ടവർക്കും കയ്യെത്തുന്ന
അവസ്ഥയിൽ രാഷ്ട്രീയ ചർച്ചകളും പരിഹാസവും ഇന്ന് പൊടിപൊടിക്കുന്നു.രാഷ്ട്രീയ പരിഹാസങ്ങൾ ഇന്ന് വലിയ
ഒരു entertainment ആയി മാറിയിരിക്കുന്നു. ഇതാണ് ഇന്ത്യൻ
ജനാധിപത്യത്തിൻറെ ശക്തി. ആരും പരിഹാസത്തിനു അതീതരല്ല.
കമ്മ്യൂണിസ്റ്റ്/ ഏകാധിപത്യ രാജ്യങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം
ഇല്ല. ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉണ്ണിനെ
ഏതെങ്കിലും തരത്തിൽ എതിർക്കുന്നവരെ തട്ടിക്കളയും.
ചൈനയിലും സ്ഥിതി സമാനമാണ്.
ഇന്ത്യയിൽ നരേന്ദ്രമോദി ഏറ്റവും അധികം പരിഹാസം ഏറ്റു വാങ്ങുന്നു. ട്രോളുകൾ, പാരഡികൾ, കാർട്ടൂണുകൾ ,മുതലായ വയിലൂടെ.എന്നാൽ ഇവ മോദിയെ പ്രകോപിപ്പിക്കുന്നില്ല.
മോദി ആർക്കെങ്കിലും എതിരെ കേസ് കൊടുത്തതായി കേട്ടിട്ടില്ല.
ഇത്തരം കാര്യങ്ങൾ ഒരു sense of humour ഓടെ കാണാതെ, മസ്സിൽ പിടിച്ച്, case നും മറ്റും പോയാൽ അത് വിപരീത ഫലം ചെയ്യും. ഉദാഹരണത്തിന് ഒരു സിനിമയിൽ ഒരു dialogue ,വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്ന് കുറെ ആളുകൾ പരാതിപ്പെടുന്നു എന്നിരിക്കട്ടെ. സാധാരണഗതിയിൽ അധികമാരും ശ്രദ്ധിക്കാത്ത
ആ dialogue ന് പബ്ലിസിറ്റി കിട്ടുന്നു. കൂടുതൽ ആളുകൾ ആ dialogue തപ്പിപ്പിടിച്ചു കേൾക്കുന്നു.
ഒരു joke ന് എതിരെ ചൂടാകുന്നത് മണ്ട ശിരോമണികളുടെ ലക്ഷണമാണ്. ഇതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്
തമിഴ് നാട്ടിൽ ബാല എന്ന കാർട്ടൂണിസ്റ്റ് അറസ്റ്റ് ചെയ്യപ്പെട്ട സംഭവം.
ബ്ലേഡ് മാഫിയയുടെ പീഡനത്തിൽ സഹികെട്ട് തമിഴ് നാട്ടിൽ ഒരു
കുടുംബം തീകൊളുത്തി ആല്മഹത്യ ചെയ്ത സംഭവത്തിൽ
അധികാരികളുടെ അനാ സ്ഥയെ വിമര്ശിക്കുന്നതാണ് ബാലയുടെ
കാർട്ടൂൺ. ഒരു കുടുംബം കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി ഇടപ്പാടിയും മന്ത്രിയും പോലീസ് കമ്മീഷണറും രൂപാ നോട്ടുകൾ കൊണ്ട് നഗ്നത മറച്ച് കത്തുന്നവരെ ശ്രദ്ധിക്കാതെ നിൽക്കുന്നതാണ്
കാർട്ടൂൺ.
ഞാൻ കാർട്ടൂണിൽ താല്പര്യമുള്ള ആളാണ്. ദക്ഷിണാഫ്രിക്കയിൽ
ഇംഗ്ലീഷ് syllabus ൽ cartoon ഉൾപ്പെടുത്തിയിരുന്നു. അത് ഞാൻ
വളരെ താല്പര്യത്തോടെ പഠിപ്പിച്ചിരുന്നു. black ബോർഡിൽ കാർട്ടൂണുകൾ വരച്ചു പഠിപ്പിച്ചിരുന്നു.
ബാല എന്ന cartoonist നെ പ്പറ്റി ഞാൻ കേട്ടിട്ടില്ലായിരുന്നു. എന്നാൽ
അയാൾ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഇന്ത്യ മുഴുവൻ പ്രസിദ്ധനായി.
വിവാദ cartoon ,TV യിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചു.
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്നു പറഞ്ഞാൽ മതി.
അതുകൊണ്ട് തൊട്ടതിനും പിടിച്ചതിനും കേസ് എടുക്കുന്നവർ
ഒരു കാര്യം ശ്രദ്ധിക്കണം. വിവാദ comment ഉം കാർട്ടൂണും
ഒക്കെ നൂറിരട്ടി പ്രചാരം നേടും. ഒരു ലക്ഷം പേർ കാണുമായിരുന്ന
കാർട്ടൂൺ ഒരു കോടി ആളുകൾ കാണും.
രാഷ്ട്രീയക്കാർ കാരണം ജനങ്ങൾ വളരെയേറെ കഷ്ടതകൾ അനുഭവിക്കുന്നുണ്ട്. പക്ഷേ ഈ രാഷ്ട്രീയക്കാരെ പരിഹസിച്ച്
ജനങ്ങൾക്ക് സമൃദ്ധമായി ചിരിക്കാനുള്ള സാഹചര്യം ഇന്ന്
ഉണ്ട്. ചിരിക്കാനുള്ള സ്വാതന്ത്ര്യത്തെ കവർന്നെടുക്കാനുള്ള ഏതു
ശ്രമവും ചീറ്റിപ്പോകും.
അതുകൊണ്ട് പരിഹാസ പാത്രമാകുന്നവർ മിണ്ടാതെ അടങ്ങിയൊതുങ്ങി ഇരുന്നാൽ മതി.
Comments
Post a Comment