നവംബർ 14 ആം തീയതി ആരംഭിച്ച ഞങ്ങളുടെ Holyland യാത്ര
ഇന്ന് രാവിലെ 8.25ന് ദുബായിൽ നിന്നുള്ള Emirates EK 530
Flight ,നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്തതോടെ അവസാനിച്ചു.
Riya Travels ഒരുക്കിയ ഈ യാത്ര പൂർണ്ണവിജയം ആയിരുന്നു. ഒരു rating ചോദിച്ചാൽ തീർച്ചയായും 10 അമർത്തും. ഇതിൻറെ കാരണങ്ങൾ വിശദീകരിക്കാം.
മൂന്ന് കാര്യങ്ങൾ ആണ് 45 പേർ ഉളള ഈ ഗ്രൂപ്പ് ടൂർൽ ഉള്ളത്.
1. ഒരു തീർത്ഥയാത്ര എന്ന നിലയിൽ ആല്മീയ കാര്യങ്ങൾക്ക്
ഊന്നൽ. കാഞ്ഞിരത്താനം അസിസ്റ്റന്റ് വികാരി Fr. ജെയിംസ്
ഗ്രൂപ്പിൽ അംഗമായിരുന്നു. പ്രധാന സ്ഥലങ്ങളിൽ അദ്ദേഹം കുർബ്ബാന അർപ്പിക്കുകയും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഞങ്ങളുടെ tour മാനേജർ Lougi ഒരു
Ex Seminarian ആണ്. ബൈബിളിൽ വളരെ അറിവുള്ള ആളാണ്.
മാത്രമല്ല, മുൻപ് നാല് പ്രാവശ്യം ഈ യാത്ര നടത്തി പരിചയമുണ്ട്.
ഒരു local tour ഗൈഡും ഉണ്ട്. മുഹമ്മദ് എന്ന് പേരുള്ള അവന്
ചരിത്രവും ഭൂമിശാസ്ത്രവും ആഴത്തിൽ അറിയാം. അവൻറെ
ഇംഗ്ലീഷ് കേൾക്കാൻ രസമാണ്. അവൻ കുറെ മലയാളം വാക്കുകൾ
പഠിച്ചു വെച്ചിട്ടുണ്ട്. eg വേഗം വരൂ, നിൽക്കൂ...
2. ഇത് ഒരു വിനോദ യാത്രയും ആണ്. Ferry ride, ചാവുകടലിൽ
കുളി, Egyptian dance, Cruise dinner, papyrus ഫാക്ടറി സന്ദർശനം
മുതലായവ ഇതിൽ പെടുന്നു. ഇവയിൽ ഏറ്റവും രസകരമായി
അനുഭവപ്പെട്ടത് ചാവുകടലിലെ കുളിയാണ്. അത് പിന്നീട് വിവരിക്കാം.
3. അറിവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഈ യാത്ര.
ജൂത,ക്രിസ്ത്യൻ, മുസ്‌ളീം മതങ്ങളുടെ ചരിത്രവും ലോകചരിത്രവും
കെട്ടുപിണഞ്ഞു കിടക്കുന്നു. Suez കനാൽ ഈജിപ്ത് സ്വന്തമാക്കിയത്,
1967 ലെ അറബ്-ഇസ്രായേൽ യുദ്ധം,1973 ലെ യോം കിപ്പുർ യുദ്ധം
മുതലായ സംഭവങ്ങൾ ലോക ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ളതാണ്.
Egyptian മ്യൂസിയം, പിരമിഡുകൾ മുതലായവ വളരെയധികം
അറിവുകൾ നൽകുന്നു. പിരമിഡുകളെ പ്പറ്റി കേൾക്കാത്തവർ
ചുരുക്കമാണ്. അതിനെ അടുത്തു കാണുമ്പോഴും അതിൻറെ
ഭീമൻ കല്ലുകളിൽ നടന്നു കയറുമ്പോഴും ഒരു അസാധാരണ
ഫീലിംഗ് ആണ്. awesome എന്ന വാക്ക് പോരാ.
Card ഇട്ട് door തുറക്കുന്നത് പലർക്കും പുതിയ അറിവാണ്.
ഇതിലെ പിഴവുകൾ ചില കോമഡി രംഗങ്ങൾ സൃഷ്ടിച്ചത്
രസകരമായി. ഒരാൾ കാർഡ് കയ്യിലെടുക്കാതെ ഡോർ അടച്ചു.
കാർഡ് ഇല്ലാതെ മുറി തുറക്കത്തില്ല.
കാർഡിൽ റൂം നമ്പർ രേഖപ്പെടുത്തിയിട്ടില്ല. അത് നമുക്ക് കാർഡ്
ഇട്ടു തരുന്ന envelope ൻറെ പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മൾ റൂം നമ്പർ കാണാതെ പഠിക്കണം. അല്ലെങ്കിൽ envelope സൂക്ഷിക്കണം. ഒരാൾ റൂം തപ്പി നടക്കുന്നത് കണ്ടു. കാർഡ് ഉണ്ട്. റൂം
ഏതാണെന്ന് അറിയില്ല. 😅😃😂😆
ഒരു ദിവസം ഞങ്ങൾ ഡിന്നർ കഴിഞ്ഞു ചെല്ലുമ്പോൾ ഒരാൾ
ഞങ്ങളുടെ മുറി തുറക്കാൻ ശ്രമിക്കുന്നതു കണ്ടു. എന്തൊരു മറിമായം? ഞങ്ങൾ കുറെ നേരം നോക്കി നിന്നു. ആശാൻ തിരിച്ചും
മറിച്ചും കാർഡ് ഇട്ട് ശ്രമിക്കുകയാണ്. അവസാനം ഞങ്ങൾ
ഉള്ള കാര്യം പറഞ്ഞു.😃😂😂😂😆😆
കാർഡ് മൊബൈലിനോട് ചേർത്തുവെച്ചാൽ അതിലെ നമ്പർ delete
ആകും.
ചെറിയ കാര്യങ്ങളാണ്. പക്ഷെ പുതിയ അറിവുകളാണ്.
(തുടരും)
Comments
Post a Comment