വാസ്തവം പറഞ്ഞാൽ ഈ കേരളം അത്ര മോശം രാജ്യമല്ല. നല്ലത്/മോശം എന്നിവയുടെ % നോക്കിയാൽ 60%,40% എന്നതാണ് സ്ഥിതി. നല്ലതിൻറെ പെട്ടന്നുള്ള 10% കുതിപ്പിന് കാരണം കോഴിവിലയിൽ ഉണ്ടായ ഇടിവാണ്. തൂവലുള്ള കോഴിക്ക് കിലോയ്ക്ക് 65 രൂപ വരെ ഇടിഞ്ഞിരിക്കുന്നു. കോഴി സ്നേഹികൾക്കും കോഴി ആരാധകർക്കും അതീവ രുചികരമായ വാർത്ത.
എല്ലാവരും നാലുനേരം കോഴി വിഭവങ്ങൾ കഴിക്കുന്ന കോഴിയുഗം സ്വപ്നം കണ്ട ഒരു മഹാൻ നമുക്കുണ്ട്. VS ൻറെ കീഴിൽ
ഭക്ഷ്യ മന്ത്രി ആയിരുന്ന C. ദിവാകരൻ. നാലുനേരവും കോഴി കഴിക്കാൻ അദ്ദേഹം ഉപദേശിച്ചപ്പോൾ എല്ലാവരും ചേർന്ന് അദ്ദേഹത്തെ കളിയാക്കി. അദ്ദേഹത്തെ ട്രോളി. ഇന്ന് അദ്ദേഹം കോഴിഭക്തരുടെ കണ്ണിലുണ്ണിയാണ്. C for Chicken.
കോഴിവില ഇടിവിൻറെ credit ,claim ചെയ്തുകൊണ്ട് രാഷ്ട്രീയ പാർട്ടികളും മുന്നണികളും രംഗത്ത് വരാനിടയുണ്ട്. അവർ പഴയ !മാനിഫെസ്റ്റോ പൊടി തട്ടി എടുത്ത് കോഴിനയം എഴുതി ചേർക്കാനിടയുണ്ട്. കോഴിവില കുറഞ ത്തിൻറെ claim ൻറെ
പേരിൽ ചാനലുകളിൽ ഒരു കോഴിപ്പോര് പ്രതീക്ഷിക്കാം.
Personal ആയിട്ട് പറഞ്ഞാൽ ഞാൻ ഒരു ധർമ്മ സങ്കടത്തിലാണ്.
ഇംഗ്ലീഷിൽ between the horns of a dilemma എന്ന് പറയും.
പ്രശ്നം ഇതാണ്. കോഴിവില കുറഞ്ഞു കുറഞ്ഞു കിലോയ്ക്ക്
20 രൂപയിൽ എത്തുന്ന ലക്ഷണമാണ് കാണുന്നത്. അപ്പോഴാണ്
25 നോയമ്പ് പടിവാതിലിൽ കാത്തു നിൽക്കുന്നത്.
എൻ്റെ മുമ്പിലുള്ള വെല്ലുവിളി ഇതാണ്. നിനക്ക് പുണ്യം വേണോ
അതോ കോഴിയിറച്ചി വേണോ?
😢😢😢
ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു. സാത്താൻ എന്നെ അവൻറെ
Dining room ലേക്ക് ക്ഷണിച്ചു. കോഴി ഫെസ്റ്റിവൽ ആണ്.
അനേക തരം കോഴി വറുത്തതും പൊരിച്ചതും കറികളും എല്ലാം ഉണ്ട്. കുടിക്കാൻ Chivaz, Heineken മുതലായവ.ഒരു കാര്യം
പറയാൻ മറന്നു പോയി. ആധുനിക ചെകുത്താൻ സുന്ദരനാണ്.
വാല് ഇല്ല.
സാത്താൻ പറഞ്ഞു.
എടാ മണ്ട ശിരോമണീ കോഴിവില അനുദിനം കുറഞ്ഞു വരികയാണ്. ഈ വിലക്കുറവ് അധിക കാലം നീണ്ടു നിൽക്കുകയില്ല. കാറ്റു നോക്കി തൂ റ്റണം എന്നാണ് ചൊല്ല്.
Make hay while the sun shines. അതുകൊണ്ട് നീ ഇത്തവണ നോമ്പ്
ചെയ്യണ്ട. കോഴിവില കൂടുമ്പോൾ നീ 25 നോമ്പല്ല,50 ചെയ്തോ.
ഇത് പറഞ്ഞുകൊണ്ട് സാത്താൻ ഒരു ഫുൾ BBQ ചിക്കൻ
എടുത്ത് അതിൽ നാരങ്ങാ പിഴിഞ്ഞ് ഒഴിച്ചു. മൂക്കിൽ BBQ വിൻറെ
ഗന്ധം അടിച്ചു കയറി.
നിനക്കറിയാമോ കോഴി നേർച്ച പല പള്ളികളിലും ഉണ്ട്. ഇതിൻറെ
അർത്ഥം നീ ഈ ഇറച്ചി കഴിച്ചാൽ അത് പുണ്യമാണ്.
എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഞാൻ fork ഉം knife ഉം
എടുത്തു. അപ്പോൾ കോഴി മൂന്ന് പ്രാവശ്യം കൂവി.
സ്വപ്നം അവസാനിച്ചു. കോഴിചിന്തകൾ തുടരുന്നു.
Comments
Post a Comment