Skip to main content

Holyland യാത്ര -1

Ararat Hotel, Palestine

17 നവംബർ 2017

പേർസണൽ  ആയിട്ട് പറഞ്ഞാൽ നമുക്ക്‌ കുറെ പണം മിച്ചമുണ്ടെങ്കിൽ അത്‌ ഏറ്റവും തൃപ്തിയോടെ ചെലവാക്കാൻ ഉത്തമമായ മാർഗ്ഗം ,യാത്ര ആണ്. അത്‌ ഇന്ത്യയിലോ പുറത്തോ
ആകാം.

Travel മേഖല ഇന്ന് ഏറ്റവും മത്സരം ഉള്ള ഒന്നായതിനാൽ യാത്ര
പോകുന്നവർക്ക് നല്ല കാലമാണ്. കൊടുക്കുന്ന പണത്തിന് തൃപ്തികരമായ സേവനങ്ങൾ ലഭിക്കുന്ന package കൾ ഇപ്പോൾ
സുലഭമാണ്. Holyland ലേക്ക് ഒരു പാക്കേജ്‌ന് വേണ്ടി Riya Travels നെ വിളിച്ചപ്പോൾ കാര്യങ്ങൾ ഇത്ര easy യാണെന്ന് പ്രതീക്ഷിച്ചില്ല.

അവരുടെ ഓഫീസിൽ പോകേണ്ടി വന്നില്ല. അവരുടെ രണ്ട് officials
ഞങ്ങളുടെ ഫ്ലാറ്റിൽ വന്നു. passport ൻറെ പ്രധാന page കളുടെ
ഫോട്ടോ എടുത്തു. വിസാക്ക് വേണ്ടി ഒരിടത്തും പോകേണ്ട
ആവശ്യമില്ല.

നവംബർ 14 മുതൽ 23 വരെ ഉള്ള ടൂർന് ഒരാൾക്ക് 82000 രൂപയാണ്
ചാർജ്. transport, accommodation, food എന്നിവ ഉൾപ്പെടെ.ഇത്‌
വളരെ ന്യായമാണ്.

Holyland യാത്ര Senior citizens ന് വളരെ യോജിച്ചതാണ്.ഒരു ദിവസം പല ഇടത്തായി 4-5 Kms നടക്കാനും കുന്ന് കയറാനും ഉള്ള
Fitness ഉണ്ടായിരിക്കണം. സ്വയം luggage എടുത്തു പൊക്കാനുള്ള
ശക്തി വേണം. കൃത്യ നിഷ്ഠ വളരെ പ്രധാനമാണ്. കുട്ടികള്ക്ക് ഈ ട്രിപ്പ് ഒട്ടും യോജിച്ചതല്ല.

ഭാര്യയും ഭർത്താവും ഒരുമിച്ച് യാത്ര ചെയ്യുന്നതാണ് നല്ലത്.
പരസ്പരം സഹായിക്കേണ്ട സന്ദർഭങ്ങൾ ഏറെയാണ്. പ്രത്യേകിച്ച് room key സൂക്ഷിക്കുന്ന കാര്യത്തിൽ.

നവംബറിൽ കാലാവസ്‌ഥ വളരെ സുഖകരമാണ്.

ഒരു നാണയത്തിന്റെ രണ്ട്‌ വശങ്ങൾ പോലെ ഈ യാത്രയ്ക്ക് രണ്ട് വശങ്ങൾ ഉണ്ട്. ആല്മീയതയും വിനോദവും. കൂടാതെ കൂടുതൽ
അറിവും.

ആയിരക്കണക്കിന് മലയാളികൾ വിശുദ്ധ നാടുകൾ already സന്ദർശിച്ചു അവിടം വളരെ പരിചിതമായ ഒരു സ്ഥലമായി മാറിയിട്ടുണ്ട്. എങ്കിലും പുതുതായി പോകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഏതാനും കാര്യങ്ങൾ ഇവിടെ
കുറിക്കുകയാണ്.

Ria Travels ൻറെ trip ൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കും
അവിടെ നിന്ന് ജോർഡാനിൽ അമ്മാനിലേക്കും ആണ് flight. ജോർദാൻ, ഇസ്രായേൽ, Palestine,ഈജിപ്ത് എന്നീ രാജ്യങ്ങളിൽ
Volvo, Benz മുതലായ Luxury bus കളിൽ ആണ് യാത്ര. അവസാന
ദിവസം Cairo യിൽ നിന്നാണ്  return flight.

Breakfast, lunch, dinner എന്നിവ മികച്ച buffet
ആണ്. റൂം മികച്ചതാണ്. സുരക്ഷ ഉണ്ട്.
ചില സ്ഥലങ്ങളിൽ entry ഫീസ് ഉണ്ടെങ്കിൽ അത്‌ പാക്കേജിൽ
ഉൾപ്പെട്ടതാണ്.Shopping ന് കുറെ ഡോളർ കരുതുന്നത്
നല്ലതാണ്.

എന്നെ ഏറ്റവും ആകർഷിച്ച ഒരു കാര്യം നമ്മുടെ കൂടെ
Ria യുടെ ഒരു ട്രാവൽ ഗൈഡ് ഉള്ളതാണ്. ബൈബിളിലും
ചരിത്രത്തിലും വളരെ അറിവുള്ള ആളാണ്. അദ്ദേഹത്തിന്റെ മലയാള ശൈലി വളരെ ഇഷ്ടമായി.

കാഞ്ഞിരത്താനം ഇടവകയിൽ നിന്നുള്ള സംഘത്തിൽ 42,43,സ്ഥാനത്ത് ഞങ്ങളെ ചേർക്കുകയായിരുന്നു. അവരുമായി
സൗഹൃദം സ്ഥാപിക്കാൻ  അധികസമയം വേണ്ടി വന്നില്ല.

Group നെ തിരിച്ചറിയാൻ വേണ്ടി ചുവന്ന തൊപ്പിയും ബാഗും
Ria Travels  സൗജന്യമായി തന്നു. (തുടരും)


Comments

  1. Mr. Kurian, I was one of your students back in 1994 BAKOLOBENG HIGH SCHOOL. I just want to take this opportunity to thank you for the work that you did for us...educating the AFRICAN CHILD that is. You deserve an award for that. Every time I use to hear there were nominations for Teacher Awards in South AFRICA I wnated to put your name forward, but alas, every time I planned to do that life got in the way like it usually does. But I goes there is no award that is greater than that comes from the heart. You unwaveringly dedicated your time in Educating the AFRICAN CHILD. Deep in the rural backwaters of South AFRICA. You did a great job. I take this opportunity to thank you and your wife for all what you did for us. Thank you Sir. PLEASE KNOW THAT MY LOVE FOR SHAKESPEARE IS AS STRONG AS YOU DEVELOPED IT BACK IN BAKOLOBENG HIGH SCHOOL.

    ReplyDelete

Post a Comment

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

MAY 16 TH- THE END OF AN ERA

May  16th  marks the end of an era in Indian  history, ie the end of the rule by  the Nehru- Gandhi  family. The results were  shocking, freezing, emphatic, decisive, conclusive  and final. The ripples of the results will extend for a long time to come. In the post- results days , the political  rhetoric  and mudslinging  in Kerala  has intensified  after  a  month  of  lull, to such an extent that the people are already  fed up. So it's time to shelve  politics  till the next elections, when Narendra Modi  will  return to power  with a  reduced majority or return to Gujarat  empty-handed. The general  trend is to heap all your  anger and frustrations on the incumbent. *                     *          ...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...