കാലം മാ റു ന്നതിന് അനുസരിച്ച് വാക്കുകളിൽ മാറ്റം വരുന്നില്ല. ഉദാഹരണത്തിന് " പാദരക്ഷകൾ വെളിയിൽ ഇടുക" എന്ന്
ചില ബോർഡുകൾ കാണാം. അതുപോലെ കാലഹരണപ്പെട്ട
രണ്ട് വാക്കുകളാണ് ലക്ഷ പ്രഭുവും കോടീശ്വരനും. ലക്ഷപ്രഭു
ഇപ്പോൾ അധികം ഉപയോഗിച്ചു കാണുന്നില്ല. നമ്മുടെ റോഡുകളിൽ അംബാസഡർ കാർ മാത്രം ഓടിയിരുന്ന കാലത്ത്
ലക്ഷ പ്രഭുവും കോടീശ്വരനും പ്രസക്തമായിരുന്നു. ഇന്ന് ആരും
മൈൻഡ് ചെയ്യുന്നില്ല. ഉദാഹരണത്തിന് നാലു പവൻ സ്വർണ്ണം
വാങ്ങിയാൽ ഒരു ലക്ഷം രൂപ തീർന്നു.
കോടീശ്വരൻ എന്നത് നല്ല ഒരു joke ആണ്. എന്ത് ഈശ്വരൻ?
കഷ്ടപ്പെട്ട് ഒരാൾ ഒരു കോടി രൂപ സമ്പാദിച്ചു എന്നിരിക്കട്ടെ.
പത്തു സെൻറ് സ്ഥലം വാങ്ങി അതിൽ ഒരു വീടുവെച്ചു ഒരു
ചെറിയ കാറും വാങ്ങി കഴിയുമ്പോൾ കോടി രൂപ തീരും. പിന്നെ
കടം വാങ്ങണം. അപ്പോൾപ്പിന്നെ കോടീശ്വരൻ എന്ന് പറയുന്നതിൽ
അർത്ഥമില്ല. കോടി രൂപ ഉണ്ടെങ്കിലും ജീവിക്കാൻ പാടുപെടുന്ന
ആളെ തിക്കോടിയൻ അല്ലെങ്കിൽ കോടിയേരിയൻ എന്ന് വിളിക്കുന്നതായിരിക്കും ശരി. അല്ലെങ്കിൽ വെറും കൊടി യൻ.😢😢
തോമസ് ചാണ്ടി മുതലാളി ശത കോടിയനാണ്. അയാളെ
ശത കോടീശ്വരൻ എന്ന് വിളിച്ചാൽ ദൈവകോപം ഉണ്ടാകും. ച ത കോടിയാൻ എന്നു വിളിക്കണം. അതായത് ചത അർഹിക്കുന്ന കോടിയൻ. പിണറായി ചാണ്ടി മുതലാളിയെ വിളിച്ചു വരുത്തി
ശാസിച്ചെന്നു കേട്ടു. അത് നന്നായി. ചതച്ചോ എന്നറിയില്ല.
പണ്ട് കെന്യയുടെ പ്രസിഡൻറ് ആയിരുന്ന ജോമോ കെന്യാറ്റ
(1890-1978),വീഴ്ച്ച വരുത്തുന്ന മന്ത്രിമാരെ വിളിച്ചു വരുത്തി
തൻറെ walking stick ഉപയോഗിച്ച് നാലഞ്ചെണ്ണം അങ്ങ് ഇട്ടുകൊടുത്തിരുന്നതായി കേട്ടിട്ടുണ്ട്. പിണറായി ഈ മാതൃക
സ്വീകരിച്ചാൽ നന്നായിരിക്കും. ചാണ്ടിയെ തല്ലാൻ XXXL വടി വേണ്ടിവരും.😅😆😂
Comments
Post a Comment