Skip to main content

വാരാന്ത്യ ചിന്തകൾ

കഴിഞ്ഞ ആഴ്ച വലിയ തലക്കെട്ടിൽ ഒരു വാർത്ത വന്നു."അപകടത്തിൽ പെട്ടവർക്ക് 48 മണിക്കൂർ സൗജന്യ ചികിത്സ".ഇത് കണ്ടിട്ട് impression/relaxation ഒന്നും തോന്നിയില്ല.
ഒന്ന്, ഇത് കേന്ദ്ര സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. രണ്ട്‌,
ഹോസ്പിറ്റലിൽ  കിടക്കാനുള്ള  സാഹചര്യം ഇല്ലാതിരിക്കുകയാണ്
നല്ലത്. സൗജന്യ ചികിത്സ കിട്ടിഎന്നിരിക്കട്ടെ. ജീവിത കാലം മുഴുവൻ wheel chair ൽ ഇരിക്കേണ്ടി വന്നാലുള്ള  ഗതികേട് എന്തായിരിക്കും? ഒരു പക്ഷേ wheel chair ഉം സൗജന്യമായി കിട്ടുമായിരിക്കും.

കേരളത്തിലെ റോഡുകളിൽ ഓടുന്ന വാഹനങ്ങൾ കാണുമ്പോൾ
ഇത് ഒരു ഉഗ്രൻ രാജ്യമാണെന്നു തോന്നും. മുന്തിയ കാറുകളാണ്
ഏറെയും. bike കളും കേമമാണ്. Mercedes, BMW, Toyota, Honda, Duster, മാരുതി മുതലായവ ധാരാളം.എന്നാൽ വാഹനങ്ങൾ ഓടിക്കുന്നവരിൽ ചിലരുടെ attitude തീരെ മര്യാദ ഇല്ലാത്തതാണ്.
മറ്റുള്ളവരോട് അവർക്ക് ബഹുമാനമില്ല. മനുഷ്യ ജീവനോട് അവർക്ക് ബഹുമാനമില്ല.

" ഞാനും എൻറെ വാഹനവും ഉഗ്രനാണ്. ഞാൻ VIP യാണ്. മറ്റുള്ളവർ എനിക്ക്‌ വഴിമാറി ത്തരണം. ഞാൻ OK. ഞാൻ
മികച്ച ഡ്രൈവർ ആണ്. എനിക്ക് തെറ്റു പറ്റുകയില്ല. Zebra crossing
എനിക്ക് ബാധകമല്ല. ഞാൻ കത്തിച്ചു വിടും. ജീവൻ വേണേൽ
മാറിക്കോ." ഇതാണ്‌ അലവലാതിയുടെ attitude.

ഫലമോ? 😢 ,അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ വേണ്ടി
നിത്യവും ഒരു പത്ര page നീക്കി വച്ചിരിക്കുന്നു.

ഇതിൽ ഏറ്റവും ഭീകരം Zebra Crossing ൽ cross ചെയ്യുന്നവരെ വാഹനമിടിച്ച് കൊല്ലുന്നതാണ്. ഒരാഴ്ച്ച മുൻപ് ഒരു Scientist,
Zebra crossing ൽ കൊല്ലപ്പെട്ടു.

Zebra lines എന്തിനുള്ളതാണെന്ന്  പലർക്കും അറിയില്ല. റോഡിന്
ഭംഗി കൂട്ടാനുള്ള എന്തോ ആണെന്ന് ചിലർ ധരിച്ചിരിക്കുന്നു. സാക്ഷര കേരളം, പ്രബുദ്ധ കേരളം എന്നൊക്കെ തട്ടി വിടുന്നവർ അല്പ്പം slow down ചെയ്യണം.

ഇന്നത്തെ മനോരമയിൽ ഒരു വാർത്തയുണ്ട്. U K യിൽ മദ്യലഹരിയിൽ
അമിത വേഗത്തിൽ കാറോടിച്ച് സൈക്കിൾ യാത്രക്കാരിയെ
ഇടിച്ചു കൊന്ന ഇന്ത്യൻ വംശജനായ യുവാവിന് 8 വർഷം തടവു ശിക്ഷ കിട്ടി. കേരളത്തിൽ ആയിരുന്നെങ്കിൽ ഈ യുവാവ്
പാട്ടും പാടി വീട്ടിൽ പോകും.

അതാണ് വ്യത്യാസം.😨👹



Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...