" Man is born free and he is everywhere in chains".ഇരുനൂറിലേറെ വർഷങ്ങൾക്കു മുൻപ് റൂസ്സോ എഴുതി. കാലമേറെ കഴിഞ്ഞിട്ടും ഈ സത്യം തുടരുന്നു.വിവിധ തരം ചങ്ങലകൾ കൊണ്ട് മനുഷ്യർ ബന്ധിക്കപ്പെട്ടിരിക്കുകയാണ്.സ്വതന്ത്ര രായി ജനിച്ച മനുഷ്യർ തങ്ങളുടെ സ്വാതന്ത്ര്യം ഉപേക്ഷിച്ച് ഏതെങ്കിലും മത/രാഷ്ട്രീയ / തട്ടിപ്പു പ്രസ്ഥാനങ്ങളുടെ അടിമകളായി മാറുന്നത് കാണാം. ഗുർമീത് റാം റഹീം സിങ്ങിന്റെ പ്രസ്ഥാനം രാജ്യത്തു കലാപം അഴിച്ചുവിട്ട സാഹചര്യത്തിൽ ഈ വിഷയം വളരെ ഗൗരവമുള്ളതാണ്. ആൾ ദൈവങ്ങളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ് ഇന്ത്യ. നിയമവാഴ്ച്ചയെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് ആള്ദൈവങ്ങളും ദൈവത്തികളും ഇന്ന് അഴിഞ്ഞാടുന്നത്.റഹീം സിംഗ് ഒരു സമാന്തര സർക്കാർ പോലെയാണ് പ്രവർത്തിക്കുന്നത്. ഭാഗ്യവശാൽ ആ മെഗാ ഗുണ്ടയെ തളയ്ക്കാൻ നട്ടെല്ല് കാണിച്ചു കുറെ ഉദ്യോഗസ്ഥരും ജഡ്ജിമാരും. ജീവിതം വളരെ പ്രശ്നങ്ങൾ നിറഞ്ഞതാണ്. ഒരു ആള്ദൈവത്തി നെ ദർശിച്ച് അനുഗ്രഹം ലഭിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരം ആകും എന്ന അന്ധമായ വിശ്വാസത്തിലാണ് ലക്ഷ കണക്കിന് ആളുകൾ തട്ടിപ്പു ദൈവങ്ങളുടെ കാൽക്കൽ വീഴുന്നത്. ഇത് വിദ്യാഭ്യാസത്തിന്റ് കുറവുകൊണ്ടല്ല. കാരണം ...