ഇന്നത്തെ കാലത്ത് എറ്റവും അസ്വസ്ഥത ഉളവാക്കുന്ന ഒരു വിഷയമാണ് Terrorism. ലോകത്തിൻറെ ഏതെങ്കിലും ഭാഗത്ത് Terror ആക്രമണംനടക്കാത്ത ഒരു ദിവസവും ഇല്ല. നിരപരാധികൾ നിത്യവും കൊല്ലപ്പെടുന്നു. ഏതു സമയത്തും ഏതു രാജ്യത്തും ആക്രമണം ഉണ്ടാകാം. എത്രമാത്രം ജാഗ്രത പുലർത്തിയാലും രക്ഷയില്ല. ഒരു രാജ്യത്തു ജനിച്ചു വളർന്നവർ തന്നെ സ്വന്തം നാട്ടുകാരെ അക്രമിക്കുമ്പോൾ ആർക്കും രക്ഷയില്ല. ഈ ദുരവസ്ഥ നിലനിൽക്കുമ്പോൾ നമ്മുടെ സൈന്യത്തെ അധിക്ഷേപിച്ചുകൊണ്ടും വിഘടനവാദികൽക്ക് പിന്തുണ നൽകി ക്കൊണ്ടും ചിലർ പ്രവർത്തിക്കുന്നത് വളരെയേറെ ഞെട്ടൽ ഉണ്ടാക്കുന്നു. ഞെട്ടൽ തോന്നാത്തവർ ചിന്തിക്കുന്നത് ഇപ്രകാരമാണ്." കശ്‌മീരിൽ എന്തു സംഭവിച്ചാലും നമുക്കെന്തു കാര്യം? ഇവിടെ എല്ലാം Ok ആണ്. കഷമീർ പോയാലും നമ്മൾ Ok." കശ്‌മീരിലെ കല്ലേറുകാരെ പുകഴ്ത്തുന്ന ഒരു ലേഖനം ഇന്നത്തെ മനോരമയിൽ കണ്ടു. പാകിസ്താനിലെ ഏതോ പത്രത്തിൽ വന്ന ഏതോ ലേഖനത്തിന്റെ പരിഭാഷ ആണെന്ന് തോന്നും അത് വായിച്ചാൽ. നമ്മുടെ സൈനികർ മരം കോച്ചുന്ന തണുപ്പിൽ അതിർത്തി കാത്തു നമ്മൾക്ക് വേണ്ടി മരിച്ചു വീഴുമ്പോൾ കല്ലേറുകാരെ മനോരമ പുകഴ്ത്തുന്ന ത് എന്തുകൊണ്ട്? 1. ISI agent കൾ...