സൗത്ത് ആഫ്രിക്കയോട് വിട പറയാൻ ഇനി ഒരാഴ്ചയേ ബാക്കിയുള്ളൂ . എല്ലാം വിറ്റുപെറുക്കി പോവുകയാണ് . 2015 ൽ തുടങ്ങിയതാണ് വിൽപ്പന . ആദ്യം വീട് വിറ്റു . പിന്നെ ഒരു കാർ വിറ്റു .ഇപ്പോൾ അവശേഷിക്കുന്ന കാറും വിറ്റു . ചൊവ്വാഴ്ച അത് കൊണ്ടുപോകും . പേർസണൽ ആയിട്ട് പറഞ്ഞാൽ നമ്മൾ വളരെ നാൾ ഓടിച്ച കാർ പുതിയ owner ഓടിച്ചു കൊണ്ടു പോകുന്നത് ഹൃദയ ഭേദകമായ ഒരു കാഴ്ചയാണ് .സ്വന്തം കാറിനെ സ്നേഹിക്കാത്തവർ ആരുണ്ട് . ഒത്തിരി കാലം താങ്ങും തണലുമായിരുന്ന ആ കാറിനെ ഒരു അന്യൻ കൊണ്ടുപോകുമ്പോൾ ആർക്കും വിഷമം തോന്നും , ഒരു മകളെ കെട്ടിച്ചയക്കുന്നതു പോലെയാണ് അത് , ഒരു നഖം കൊണ്ട് പോലും പോറൽ ഏൽപ്പിക്കാത്ത കാറിനെ പുതിയ കശ്മലൻ എങ്ങനെയെല്ലാം പോറൽ ഏൽപ്പിക്കും ? എവിടെയെങ്കിലും കൊണ്ടുപോയി ഇടിച്ചു മറിയുമോ ? ഭാഗ്യവശാൽ ഒരു വനിതയാണ് കാർ വ...