Skip to main content

പുരാതന പട്ടിസ്ഥാൻ സംസ്കാരം -ഒരു പഠനം (Satire)

AD  2099 ആം  വർഷം വരെ  ഇന്ത്യയുടെ തെക്കേ ഭാഗത്തു  കേരളം എന്നൊരു രാജ്യം ഉണ്ടായിരുന്നതായി  ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഈയിടെ  ആ സംസ്കാരത്തിന്റെ ചില അവശിഷ്ടങ്ങൾ  ഗവേഷകർ കുഴിച്ചെടുക്കുകയുണ്ടായി. മഹത്തായ ഒരു സംസ്കാരം അവിടെ  അനേകം നൂറ്റാണ്ടുകളിൽ നിലനിന്നതായി ഗവേഷകർ  കണ്ടെത്തുകയുണ്ടായി.

കേരള /പട്ടിസ്ഥാൻ സംസ്കാരം എങ്ങനെ  മണ്ണടിഞ്ഞു എന്നതിനെ പ്പറ്റി  പുതിയ അറിവുകൾ ലഭിച്ചിട്ടുണ്ട്. 2016 കാലഘട്ടത്തിലാണ്
തകർച്ചയുടെ തുടക്കം. അന്ന് കേരളം ഭരിച്ചിരുന്നത് പിണറായി വിജയ വർമ്മൻ ആയിരുന്നു. ആ വർഷം മനുഷ്യരും പട്ടികളും തമ്മിൽ സംഘർഷം മൂർച്ഛിച്ചു. അന്ന് കേരളത്തിൽ മൂന്നര കോടി മനുഷ്യരും നാലുകോടി പട്ടികളും ആണ് ഉണ്ടായിരുന്നത്.

പ്രഖ്യാപിക്കാതെ ഒരു Curfew അന്ന് കേരളത്തിൽ നില നിന്നിരുന്നു. അതായത്  പട്ടികളെ പേടിച്ചു  ജനങ്ങൾ കൂടുതൽ സമയം വീടിനുള്ളിൽ കഴിഞ്ഞിരുന്നു. Cur എന്നു പറഞ്ഞാൽ പട്ടി എന്നാണ് അർത്ഥം. Few hours വീടിന്  പുറത്തു  കഴിയുന്ന അവസ്ഥയാണ് curfew.

പ്രജാ വത്സനായ  വിജയ വർമ്മൻ  പട്ടികടി ഏറ്റവർക്കായി ഒരു സഹായ ധന പാക്കേജ് ഏർപ്പെടുത്തി. ജംബോ കടിക്ക് 50000 രൂപാ, മീഡിയം കടിക്ക് 25000 രൂപാ, small കടിക്ക് (ചെറുകടി )10000 രൂപാ  എന്നിങ്ങനെ സഹായധനം ഏർപ്പെടുത്തി. എന്നാൽ അഴിമതി ഈ  പദ്ധതിയെ തിരിഞ്ഞു കടിച്ചു. കൃത്രിമമായി മുറിവുണ്ടാക്കി  പണം claim ചെയ്യുന്നത്  പതിവായി. അങ്ങനെ ഖജനാവ് കാലിയായി.


തങ്ങൾക്ക്  ഒരു പ്രത്യേക രാജ്യം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  പട്ടികൾ  കലാപം തുടങ്ങി.  ഇത് ഒരു യുദ്ധമായി മാറി. 2017 ൽ  ഒന്നാം പട്ടിമഹായുദ്ധം  പൊട്ടി പുറപ്പെട്ടു. 2029 വരെ നീണ്ടു നിന്ന ആ യുദ്ധത്തിൽ 1054824 മനുഷ്യരും  1049876 പട്ടികളും കൊല്ലപ്പെട്ടു. അതായത്  0-0 Draw.

യുദ്ധം കൊണ്ട് തളർന്ന ഇരുകൂട്ടരും  2030 ൽ  പിറവത്തു  വട്ടമേശ സമ്മേളനം നടത്തി സന്ധി ചെയ്തു. THE TREATY OF PIRAVAM (2030)  ചരിത്രത്തിലെ  ഒരു  വഴിത്തിരിവായിരുന്നു.

Treaty  അനുസരിച്ചു  പാറശാല മുതൽ തൃശൂരിന് അപ്പുറം പട്ടിക്കാട് വരെയുള്ള പ്രദേശം പട്ടികൾക്ക് വിട്ടുകൊടുത്തു. അങ്ങനെ  THE DOGS DEMOCRATIC REPUBLIC OF PATTISTHAN  ഉദയം ചെയ്തു. (DDRP).

2030 മുതൽ  2042 വരെയുള്ള കാലഘട്ടം  പൊതുവെ  സമാധാനപരമായിരുന്നു. എന്നാൽ 2042 ജൂലൈ 15 വെളുപ്പിന്  യാതൊരു പ്രകോപനവും ഇല്ലാതെ  പട്ടിസൈന്യം കേരളത്തിലേയ്ക്കു  അതിക്രമിച്ചു കടന്ന്  വളാഞ്ചേരി വരെയുള്ള പ്രദേശം  പിടിച്ചെടുത്തു. കേരള സൈന്യം ഒട്ടും prepared ആയിരുന്നില്ല. അങ്ങനെ രണ്ടാം പട്ടിമഹായുദ്ധം പൊട്ടി പുറപ്പെട്ടു. മനുഷ്യർ  അമേരിക്കയുടെ സഹായം തേടി. അമേരിക്കൻ air strikes  ഒന്നുകൊണ്ടു മാത്രം പട്ടിസൈന്യത്തെ  തോൽപ്പിച്ചു , നഷ്ട്ടപ്പെട്ട സ്ഥലങ്ങൾ  തിരിച്ചു പിടിച്ചു.

2099 ൽ  മുല്ല പെരിയാർ dam പൊട്ടി പട്ടിസ്ഥാൻറെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. കോടിക്കണക്കിന് പട്ടികൾ ചത്തു. മനുഷ്യർ പടക്കം പൊട്ടിച്ചും  ലഡ്ഡു വിതരണം ചെയ്തും പട്ടിസ്ഥാൻറെ പതനം ആഘോഷിച്ചു. എന്നാൽ  ആഘോഷം അധികം നീണ്ടുനിന്നില്ല. അതേവർഷം  ഒരു വൻ ഭൂകമ്പത്തിൽ പഴയ കേരളം പൂർണ്ണമായി  തകർന്നു. ഒരു പട്ടിയോ മനുഷ്യനോ അവശേഷിച്ചില്ല.

പിന്നീട് നടത്തിയ ഗവേഷണങ്ങൾ  മലയാളികളുടെ  ജീവിത രീതിയെ പ്പറ്റി  വെളിച്ചം വീശി. അരി  ആയിരുന്നു  അവരുടെ  പ്രധാന ആഹാരം. അരിക്ക് പുറമേ കപ്പ, ഗോതമ്പ്, മാംസം, മൽസ്യം മുതലായവ അവർ  കഴിച്ചിരുന്നു.

മലയാളികൾക്ക്  മദ്യപാനം വളരെ  ഇഷ്ട്ടമായിരുന്നു. ലക്ഷക്കണക്കിന്‌  മദ്യക്കുപ്പികൾ കുഴിച്ചെടുത്തു.
മാലിന്യം വലിച്ചെറിയുന്ന ശീലം അവർക്ക് ഉണ്ടായിരുന്നു. മാലിന്യ കൂമ്പാരങ്ങളാണ്  പട്ടികൾ  പെറ്റു പെരുകാൻ കാരണമായത്. ചുരുക്കി പറഞ്ഞാൽ പട്ടിസ്ഥാൻറെ ഉദയത്തിനു കാരണക്കാർ  മലയാളികൾ തന്നെ  ആയിരുന്നു.

പട്ടികളുടെ  ഇഷ്ട്ട ദേവത ആയിരുന്നു  മനേകാ ഗാന്ധി. അവരുടെ ജന്മ ദിനം  പട്ടിമഹാജനങ്ങൾ  കെങ്കേമമായി  ആഘോഷിച്ചിരുന്നു. അവരുടെ ജന്മദിനമായ ഏപ്രിൽ ഒന്ന്  അവധി ദിവസം  ആയിരുന്നു. ആഘോഷങ്ങളുടെ  ഭാഗമായി  മുറുമുറുപ്പ്, കടി, കുര  മുതലായ  ഇനങ്ങളിൽ  മത്സരം  നടത്തിയിരുന്നു. മെഡലുകൾക്കു പകരം എല്ലുകളാണ് സമ്മാനമായി കൊടുത്തിരുന്നത്.

THIS POST IS DEDICATED TO MANEKA  GANDHI

Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...