ലോകത്തിൽ അവശേഷിക്കുന്ന ഏക കടുത്ത കമ്മ്യൂണിസ്റ്റ് ഏകാധിപതിയായ, ഉത്തരകൊറിയയിലെ കിം ജോംഗ് ഉൻ ഒരു പുതിയ കൽപ്പന ഇറക്കിയിട്ടുണ്ട്. ജനങ്ങൾ അവനെപ്പറ്റി സ്വകാര്യമായി പോലും തമാശ പറയാൻ പാടില്ല. പറഞ്ഞാൽ തട്ടിക്കളയും.
കേരളത്തിൽ ഏതായാലും തമാശക്ക് നിരോധനം ആയിട്ടില്ല. ഭാഗ്യവശാൽ അത് കൂടിവരികയാണ്. ആദ്യം വിളക്കുകൊളുത്തൽ ആയിരുന്നു. ഇപ്പോൾ അമ്പലങ്ങളിലെ ആയുധ പരിശീലനം ആണ് വിവാദവിഷയം. RSS കാർ എവിടെയോ പരിശീലനം നടത്തുന്ന ഒരു ഫോട്ടോയിൽ ഒരാൾ ലാത്തി പിടിച്ചിരുന്നത് കണ്ടു. ഈ ലാത്തിയാണോ ആയുധം ? ലാത്തി ആയുധങ്ങളുടെ ലിസ്റ്റിൽ ഉണ്ടോ ? അഥവാ അവർ ലാത്തി ഉപേക്ഷിച്ചു ഗുസ്തി പരിശീലിച്ചാൽ എന്ത് നിരോധിക്കും ?
1980 കളിൽ ഭിന്ദ്രൻവാല യുടെ നേതൃത്വത്തിൽ പഞ്ചാബിൽ ഖാലിസ്ഥാൻ വിഘടന വാദം ശക്തിപ്പെട്ടു കൈവിട്ടുപോയി. സുവർണ്ണ ക്ഷേത്രത്തിൽ AK 47 പോലുള്ള ആയുധങ്ങൾ ശേഖരിച്ചു. ഇന്ദിരാ ഗാന്ധി OPERATION BLUE STAR എന്ന സൈനിക നടപടിയിലൂടെ ഭിന്ദ്രൻ വാലയെ കൊന്ന് സുവർണ്ണ ക്ഷേത്രത്തെ മോചിപ്പിച്ചു. ചരിത്രം ഇതായിരിക്കെ ലാത്തിക്ക് എന്ത് പ്രസക്തി
?ലാത്തിയെ ആര് ഭയക്കുന്നു ? അനാവശ്യമായ ലാത്തിയടി ( വാചകമടി ) തമാശക്ക് കൊഴുപ്പു കൂട്ടുന്നു.
വിദ്യാർത്ഥികളുടെ ഓണാഘോഷം
ഇന്നത്തെ കാലത്ത് വിദ്യാർത്ഥികളെപ്പറ്റി മോശമായ അഭിപ്രായം കൂടിവരികയാണ്. അവരിൽ ചിലരുടെ മോശമായ പ്രവർത്തികളാണ് ഇതിന് കാരണം. JNU വിൽ ഒരു വിദ്യാർത്ഥിനേതാവ് സഹപാഠിയെ RAPE ചെയ്തു. റിയോ Olypmics ൽ മൂന്ന് അമേരിക്കൻ നീന്തൽ താരങ്ങൾ തങ്ങൾ കവർച്ചയ്ക്ക് ഇരയായെന്ന് നുണ പറഞ്ഞു പോലീസ് അന്വേഷണത്തിൽ സത്യം തെളിഞ്ഞു. താരങ്ങൾ നാണം കെട്ടു ദക്ഷിണാഫ്രിക്കയിൽ ചില വിദ്യാർത്ഥികൾ ലൈബ്രറി, ലബോറട്ടറി മുതലായവ തീവെച്ചു നശിപ്പിച്ചു. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ !
തിരുവനന്തപുരത്തു SFI വിദ്യാർത്ഥികൾ ഒരു മണിക്കൂർ വഴി തടഞ്ഞു ഓണം ആഘോഷിച്ചിരിക്കുന്നു. അതും നഗരത്തിൻറെ ഹൃദയഭാഗത്ത്. Ambulance പോലും തടഞ് ആയിരുന്നു ആഘോഷം. ഇന്ന് ഭരിക്കുന്നവരുടെ അഹങ്കാരവും നിയമവാഴ്ചയെ ധിക്കരിക്കലും വിദ്യാർത്ഥികൾ അനുകരിച്ചു. വല്ല മികച്ച നേട്ടവും കൈവരിച്ചിട്ട് ആഘോഷിച്ചാൽ അതിൽ അർത്ഥമുണ്ട്. ഉദാഹരണത്തിന് റിയോ ഒളിംപിക്‌സ് ൽ മെഡൽ നിലയിൽ ബ്രിട്ടൺ രണ്ടാം സ്ഥാനം നേടി. പണ്ട് തീരെ പിന്നിലായിരുന്നു ജയിച്ചു വന്ന ബ്രിട്ടീഷ് ടീമിന് വൻ വരവേൽപ്പായിരുന്നു. അങ്ങനെ മികച്ച നേട്ടങ്ങൾ ആഘോഷിച്ചാൽ അർത്ഥമുണ്ട്. ജനങ്ങൾക്ക് മതിപ്പുണ്ട്.
വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തിരിക്കുന്നുവത്രെ ! അപ്പച്ചന്റെ ഒരു തമാശ. വിദ്യാർത്ഥികൾ പൊലീസുകാരെ ഗുരുതരമായി പരിക്കേൽപ്പിച്ച കേസ് കൾ പോലും പിൻവലിച്ച ചരിത്രമാണ് ഉള്ളത്.TP ശ്രീനിവാസനെ ആക്രമിച്ച കേസ് എവിടെയെത്തി ?
New York, London, Paris, Dubai, Beijing മുതലായ നഗരങ്ങളിൽ പത്തു മിനിറ്റ് വഴി തടഞ്ഞു എന്തെങ്കിലും ആഘോഷിക്കാൻ ആവുമോ ? സാദ്ധ്യമല്ല. കാരണം ആ രാജ്യങ്ങളിൽ നിയമവാഴ്ച കര്ശനമാണ്. കേരളത്തിൽ അഥവാ BANANA രാജ്യങ്ങളിൽ ആർക്കും എന്തു തോന്ന്യാസവും ചെയ്ത് രക്ഷപ്പെടാം.
സൗമ്യാ വധക്കേസ്
തെരഞ്ഞെടുപ്പിന് മുമ്പ് ജിഷാ വധക്കേസ് വമ്പിച്ച കോളിളക്കം സൃഷ്ട്ടിച്ചു ജനരോഷം ആർത്തിരമ്പി. ഇപ്പോൾ ആ കേസ് നെപ്പറ്റി ഒന്നും കേൾക്കാനില്ല. ഇപ്പോൾ സൗമ്യാ കേസ് പൊന്തി വന്നിരിക്കുന്നു. സുപ്രീം കോടതിയിൽ ജഡ്ജിമാർ ചോദിച്ച ചോദ്യങ്ങൾക്ക് സർക്കാരിന്റെ അഭിഭാഷകന് ഉത്തരങ്ങൾ ഇല്ലായിരുന്നു !
എല്ലാം അപ്പച്ചന്റെ ഒരു തമാശയല്ലേ ?

Comments
Post a Comment