കഥാപാത്രങ്ങൾ
1 വർക്കിച്ചൻ (66) A retired teacher
2 സാറാമ്മ (64) His wife ( Also a retired teacher)
മറ്റ് ആളുകൾ
രംഗം 1
വർക്കിച്ചന്റെ ഫ്ലാറ്റ്. സമയം രാവിലെ ഏഴുമണി. വർക്കിച്ചൻ പത്രം വായിക്കുന്നു. സാറാമ്മ ചായ കൊണ്ടുവരുന്നു.
സാറാമ്മ
പത്രത്തിൽ എന്നാ ഒണ്ട് വിശേഷം ?
വർക്കിച്ചൻ
എല്ലായിടത്തും പീഡനവും divorce ഉം ആണ് വാർത്ത. കേട്ടില്ലേ ?പ്രിയനും ലിസിയും പിരിഞ്ഞു. ബ്രാഡ് പിറ്റും ആഞ്‌ജലീന ജോളിയും പിരിഞ്ഞു.
സാറാമ്മ
പിരിയുന്നവർ പിരിയട്ടെ. നമുക്കെന്തു കാര്യം ? പൊന്നുരുക്കിന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യം ?
വർക്കിച്ചൻ
ചുമ്മാ തള്ളി കളയാവുന്ന വിഷയമല്ല ഇത്. ഇവിടെയും divorce ഒരു trend ആവുകയാണ്. ദിലീപ് -മഞ്ജുവാര്യർ, മനോജ് കെ ജയൻ -ഉർവശി, ഇങ്ങനെ എത്രപേർ. മണ്ടേലയും വിന്നിയും divorce ചെയ്തവരാണ്.
സാറാമ്മ
അതുകൊണ്ട് നമുക്ക് എന്തു കാര്യം ? Divorce ചെയ്യാത്തവർ അല്ലേ കൂടുതൽ ?
വർക്കിച്ചൻ
ശരിയാണ്. പക്ഷേ ഭാവിയിൽ അത് റിവേഴ്‌സ് ഗിയറിൽ ആകും.
സാറാമ്മ
അപ്പോൾ നമ്മുടെ പിള്ളേരുടെ കാര്യമോ ?
വർക്കിച്ചൻ
അവർ എന്തു ചെയ്താലും നമ്മൾ എന്തിന് worry ചെയ്യണം ?
സാറാമ്മ
എന്നാലും.
വർക്കിച്ചൻ
ഒരു ഒട്ടുപാലും സംഭവിക്കാൻ പോകുന്നില്ല. നമ്മൾ നമ്മുടെ പഴഞ്ചൻ ചിന്താഗതി കളയണം.
സാറാമ്മ
വർക്കിച്ചന് എന്താ divorce ൽ ഇത്ര താല്പ്പര്യം ? വല്ല പ്ലാനും ഉണ്ടോ ?
വർക്കിച്ചൻ
ഹേയ് അങ്ങനെ ഒന്നുമില്ല. ഞാൻ ഒരു കാര്യം പറഞ്ഞാൽ പിണങ്ങരുത്. നമ്മൾ നാലഞ്ച് കൊല്ലമായി ഇങ്ങനെ ജീവിക്കുന്നു. ആകെ ബോറായി തോന്നുന്നു.
സാറാമ്മ
അതുകൊണ്ട് ?
വർക്കിച്ചൻ
ജീവിതത്തിൽ പുതിയ പാതകൾ വെട്ടി തുറക്കണം. എങ്കിലേ ഒരു ത്രിൽ ഉള്ളൂ.
സാറാമ്മ
തെളിച്ചു പറയൂ.
വർക്കിച്ചൻ
അതായത് ഒരു change ന് വേണ്ടി നമുക്ക് ഒരു mock divorce നടത്താം. ചുമ്മാ ഒരു fun. കേവലം ഒരു മാസം പിരിഞ്ഞു താമസിക്കാം. മക്കളുടെ ഫ്ലാറ്റ് വെറുതെ കിടപ്പുണ്ടല്ലോ.
സാറാമ്മ
എനിക്ക് ഒരു പ്രോബ്ളവും ഇല്ല. അനുഭവിച്ച് അറിയുന്നത് നല്ലതാണ്. പക്ഷേ ഇടയ്ക്കു വെച്ച് നിറുത്താൻ പറയരുത്. രണ്ടു പേരും മൊബൈൽ ഉപയോഗിക്കാൻ പാടില്ല. ഓക്കേ ?
വർക്കിച്ചൻ
ഡബിൾ ഓക്കേ. എന്നാൽ October ഒന്നാം തീയതി നമ്മൾ പിരിയുന്നു.
സാറാമ്മ
No പ്രോബ്ലം. Agreed.
വർക്കിച്ചൻ
That is a deal.
( CURTAIN )
രംഗം 2
DIVORCE, ൻറെ ഒന്നാം ദിവസം വൈകീട്ട് ഒമ്പതര മണി. വർക്കിച്ചൻ ഒരു യാത്ര കഴിഞ് മടങ്ങി വന്ന് ഫ്ലാറ്റ് ൻറെ ഡോർ തുറക്കാൻ key ഇടുന്നു. പക്ഷേ അത് തിരിയുന്നില്ല.
വർക്കിച്ചൻ
ഇതെന്തു കുന്തമാണ് കർത്താവേ ചതിച്ചോ ?അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല. സാറാമ്മയാണ് എപ്പോഴും key സൂക്ഷിച്ചിരുന്നത്.
പുള്ളിക്കാരിയാണ് എപ്പോഴും അടക്കുകയും തുറക്കുകയും ചെയ്തിരുന്നത്. കഷ്ട്ടം key മാറിപ്പോയി. (ശക്തി പ്രയോഗിച്ചു തുറക്കാൻ ശ്രമിക്കുന്നു. ശബ്ദം കേട്ട് തൊട്ടടുത്ത ഫ്ളാറ്റിലെ യുവാവും യുവതിയും എത്തി നോക്കുന്നു. )
യുവാവ്
എന്താ പ്രോബ്ലം സാറേ ?എന്തു പറ്റി ?
വർക്കിച്ചൻ
Key മാറിപ്പോയി.
യുവതി
സാറാമ്മ ടീച്ചർ എന്തിയേ ?
വർക്കിച്ചൻ
ഒരു രോഗിയെ കാണാൻ പോയതാണ്. പൂട്ട് തുറക്കുന്ന ആരെയെങ്കിലും അറിയാമോ ?
യുവാവ്
ഈ രാത്രിയിൽ ഇനി ആരെയും കിട്ടുകയില്ല. സാർ വിഷമിക്കേണ്ട. ഞങ്ങളുടെ ഫ്ലാറ്റിൽ ഉറങ്ങിക്കോളൂ.
വർക്കിച്ചൻ
നിങ്ങള്ക്ക് ബുദ്ധിമുട്ട് ആകത്തില്ലേ ?ഡോർ കുത്തിപൊളിക്കാം.
യുവതി
ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. വാ..
( മൂവരും അകത്തേയ്ക്ക് പോകുന്നു. )
രംഗം 3
രണ്ടാം ദിവസം. പുതിയ lock വെച്ച യുവാവ് വർക്കിച്ചന് bill കൊടുക്കുന്നു
യുവാവ്
എല്ലാം കൂടി 4570 രൂപാ. മുന്തിയ ലോക്ക് ആണ്.
വർക്കിച്ചൻ രൂപാ എണ്ണി കൊടുക്കുന്നു.
യുവാവ് പോകുന്നു.
വർക്കിച്ചൻ
നാശം. കുറെ രൂപ വെറുതെ പോയി. ഇന്നലെ രാത്രി ഒട്ടും ഉറങ്ങിയില്ല. (ലാപ്ടോപ്പ് തുറക്കുന്നു. മൊബൈൽ ശബ്ദിക്കുന്നു. ഒരു യുവതിയുടെ മധുര ശബ്ദം കേള്ക്കുന്നു.)
യുവതി
May I speak to Mr Varkey Chacko,5A, Skyline Orchid,Kanjikuzhy,Kottayam
Varkkichen
Yes,I am Varkey,speaking.Who is calling?
Lady
I am Anjali Agarwal from Axis Bank,Customer care.ഞാൻ പകുതി മലയാളിയാണ്. Delhi -born. 'അമ്മ ശാരിക നായർ. എൻ്റെ മലയാളം perfect അല്ല.
വർക്കിച്ചൻ
No problem. Proceed in the language of your preference.
Lady
സാറിൻറെ personal details ഒന്നു confirm ചെയ്യണം. ( കുറേ details ചോദിച്ചു confirm ചെയ്യുന്നു. )
പിന്നെ സാറിൻറെ Gold Card , പ്ലാറ്റിനം ആയി അപ്ഗ്രേഡ് ചെയ്യണം.
വർക്കിച്ചൻ
അതിൻറെ ആവശ്യമില്ല. ഞാൻ ഒരു pensioner ആണ്.
Lady
സാറിനെ പോലുള്ളവർക്ക് വളരെ benefits ഉണ്ട്. Hidden charges ഒന്നുമില്ല. Besides, ആദ്യം അപ്ഗ്രേഡ് ചെയ്യുന്നവരിൽ നിന്ന് choose ചെയ്യുന്ന പത്തുപേർക്ക് European Tour നുള്ള free എയർ ടിക്കറ്റ്സ് കിട്ടും in association with Emirates......Can I proceed Sir...
വർക്കിച്ചൻ
OK.
LADY
May you please give me your PIN
വർക്കിച്ചൻ
5099
LADY
Thanks Sir. Please rate this call. 10 for Excellent......1 for very poor..
Varkkichen
10
Lady
OK Sir....അഞ്ച് മിനിറ്റു കഴിയുമ്പോൾ ഒരു ഇമെയിൽ വരും. Bye
അഞ്ചു മിനിറ്റ് കഴിഞ് വർക്കിച്ചൻ ഇമെയിൽ തുറക്കുന്നു. ചിരിക്കുന്ന ഒരു കഴുതയുടെ വീഡിയോ പ്രത്യക്ഷപ്പെടുന്നു. നീണ്ടു നിൽക്കുന്ന ചിരി...
വർക്കിച്ചൻ
കർത്താവേ എൻ്റെ പൈസയെല്ലാം പോയി..... രണ്ടര ലക്ഷം രൂപാ...
തലയ്ക്ക് കൈ താങ്ങി നിലത്തു ഇരിക്കുന്നു
CURTAIN
രംഗം 4
കഴിഞ്ഞ രംഗത്തിലെ അതേ സമയം. സാറാമ്മ താമസിക്കുന്ന FLAT. സാറാമ്മ സീരിയൽ കാണുകയാണ്. BELL അടിക്കുന്നു. സാറാമ്മ ഡോർ പാതി തുറക്കുന്നു. ഒരു യുവാവും യുവതിയും ആണ് വന്നിരിക്കുന്നത്.
യുവാവ്
MRS വർക്കി അല്ലേ ?
സാറാമ്മ
അതേ.... എന്താ ?
യുവതി
ഞങ്ങൾ TERMINATOR കമ്പനിയിൽ നിന്നാണ്. വീടുകളിൽ ഉള്ള പാറ്റ, ഈച്ച, കൊതുക് മുതലായവയെ നിശ്ശേഷം കൊല്ലുന്ന TERMINATOR AZ ൻറെ പ്രൊമോഷൻ നടത്തുകയാണ് ഞങ്ങൾ.
യുവാവ്
ഞങ്ങൾ free ആയി സാമ്പിൾ spray ചെയ്യും. പിന്നീട് നിങ്ങള്ക്ക് ഇഷ്ട്ടമുണ്ടെങ്കിൽ പ്രോഡക്റ്റ് വാങ്ങിയാൽ മതി.
സാറാമ്മ
ഇവിടെ ഇതിൻറെ ആവശ്യമില്ല.
യുവതി
മാഡം, വർക്കി സാറാണ് ഞങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്. ഇത് free ആണ്. No obligation.
സാറാമ്മ
Then go ahead.
ഇരുവരും ഫ്ലാറ്റിൽ ചുറ്റി നടന്ന് spray അടിക്കുന്നു. പെട്ടന്ന് യുവതി സാറാമ്മയുടെ മുഖത്തേയ്ക്ക് ഒരു spray അടിക്കുന്നു. സാറാമ്മ ബോധ രഹിതയായി വീഴുന്നു. ഇരുവർ ചേർന്ന് സാറാമ്മയുടെ ആഭരണങ്ങൾ അഴിച്ചെടുക്കുന്നു. താക്കോൽ എടുത്തു cupboard തുറന്ന് വാലറ്റ് എടുക്കുന്നു. എല്ലാം ഒരു മിനിറ്റിൽ കഴിഞ്ഞു. അവർ പോകുന്നു.
അഞ്ചുമിനിറ്റ് കഴിയുമ്പോൾ വർക്കിച്ചൻ ഓടിക്കിതച്ചു വരുന്നു.
വർക്കിച്ചൻ
സാറാമ്മേ, എന്തു പറ്റി ? എന്താണ് ? ( മുഖത്ത് വെള്ളം തളിക്കുന്നു. സാറാമ്മ കണ്ണ് തുറക്കുന്നു )
എന്തു പറ്റി.
സാറാമ്മ
എല്ലാം അവർ കൊണ്ടുപോയി. എൻ്റെ മാലേം വളകളും എല്ലാം. ഒരു ചെറുക്കനും ഒരു പെണ്ണും. (നടന്ന സംഭവം വിവരിക്കുന്നു )
വർക്കിച്ചൻ
എൻ്റെ അക്കൗണ്ട് തട്ടിപ്പുകാർ കാലിയാക്കി. രണ്ടര ലക്ഷം രൂപാ. അതും നിൻറെ സ്വർണ്ണവും കൂടി കൂട്ടുമ്പോൾ ആകെ നാല് ലക്ഷം. സോറി സാറാമ്മ, I am extremely sorry. ഞാൻ ഒരു പാഠം പഠിച്ചു.
ഒരിക്കലും മറക്കാനാവാത്ത പാഠം. DIVORCE നമുക്ക് പറ്റിയതല്ല.
സാറാമ്മ
സാരമില്ല. പോയതു പോകട്ടെ. വേറൊന്നും സംഭവിച്ചില്ലല്ലോ.
വർക്കിച്ചൻ
Thanks, dearest. ( ആലിംഗനം ചെയ്യുന്നു )
CURTAIN
ശുഭം
Thanks for 20000 pageviews as of today. Since 2012.
ReplyDeleteThanks for 20000 pageviews as of today. Since 2012.
ReplyDeleteSpecial thanks to Charles Abraham, GK Ramakrishnan, Biby Edward, George K Mathai, Valsa Koshy, Mathew Kottavathukkal, Salamma Abraham, Thomas Chakkala and many others for your support.
ReplyDelete