ഇന്ന് മലയാളത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നതും ഏറ്റവും അർത്ഥ ശൂന്യവുമായ വാക്കാണ് ' നടപടി '.കർശനമായ നടപടി ഉണ്ടാകും ' എന്ന് എപ്പോഴും കേൾക്കാം. എന്നാൽ ഒന്നും നടപ്പാവുകയില്ല. കാര്യങ്ങൾ എപ്പോഴും പഴയപടി.
ഉദാഹരണത്തിന് ഇടുക്കിയിലും വയനാട്ടിലും resort മാഫിയകൾ സർക്കാർ വക ഭൂമി കയ്യേറി വൻ കെട്ടിടങ്ങൾ പണിയുന്നു. ചോദിക്കാനും പറയാനും ആരുമില്ല. കുടിവെള്ളം ഇല്ലാതെ ജനങ്ങൾ വലയുന്ന സ്ഥലങ്ങളിൽ കുപ്പിവെള്ള കമ്പനികൾക്ക് ഭൂഗർഭ ജലം ഊറ്റാൻ അനുമതി കൊടുക്കുന്നു.
ഒരുലക്ഷം പേരെ തെരുവുനായകൾ കടിച്ചു. സഹികെട്ട് ചിലർ പട്ടികളെ കൊന്നു. അവർക്കെതിരെ നടപടി വരും. ഇവിടെ പട്ടികൾക്കാണ് പ്രാധാന്യം. വാദി പ്രതിയായി. പഴയ ഒരു തമിഴ് ഗാനം ഓർമ്മ വരുന്നു. " പട്ടി ക്കാ ടാ പട്ടണമാ.. "
കോഴിക്കോട് ഒരു സ്കൂളിൽ രാത്രിയിൽ സാമൂഹ്യ വിരുദ്ധർ അതിക്രമിച്ചു കടന്ന് വസ്തുവകകൾ നശിപ്പിക്കുകയും ഓണ സദ്യയുടെ വിഭവങ്ങൾ വൃത്തികേടാക്കുകയും ചെയ്തു. മാത്രമല്ല അവർ അവിടെ തൂറുകയും ചെയ്തു.
ഇത്തരം ഹീന കൃത്യം ചെയ്യാൻ ക്രിമിനലുകൾക്ക് ധൈര്യം കൊടുക്കുന്നത് എന്താണ് ?
ഒന്ന്, പിടിക്കപ്പെടുകയില്ല.രണ്ട് , പിടിക്കപ്പെട്ടാലും കഠിനമായ ശിക്ഷ കിട്ടുകയില്ല. ശിക്ഷിക്കപ്പെട്ടാലും ജാമ്യം എടുത്തു മുങ്ങാം. പിന്നെ, കുറ്റവാളികളെ പിന്തുണക്കാൻ മനുഷ്യാവകാശ പ്രവർത്തകർ ( ഗുണ്ടാവകാശ പ്രവർത്തകർ ) ജയിൽ ഗേറ്റിൽ Q നിൽക്കുകയാണ്.
എല്ലാറ്റിലും ഉപരിയായി, കുറ്റ കൃത്യങ്ങളെ തമാശയായി കാണുന്ന ഒരു സർക്കാറാണ് ഇന്ന് ഭരിക്കുന്നത് എന്ന് ക്രിമിനലുകൾക്ക് നന്നായി അറിയാം.
തിരുവനന്തപുരത്തു BJP ആസ്ഥാനത്തിന് നേരെ ബൈക്കിൽ എത്തിയ ഒരു അക്രമി ബോംബ് എറിഞ്ഞു നാശനഷ്ടം വരുത്തി. ഇയാളുടെ ദൃശ്യം CCTV യിൽ പതിഞ്ഞു. പക്ഷേ ഇതുവരെ പ്രതിയെ പിടിച്ചിട്ടില്ല.
ഈ അക്രമി ബോംബ് എറിയാൻ പരിശീലിച്ചിട്ടുള്ള ആളാണ് എന്ന് വ്യക്തം. അയാൾ തലേ രാത്രികളിൽ ആ റോഡിൽ പ്രാക്ടീസ് നടത്തിയിട്ടുണ്ടാകണം. മനസ്സു വെച്ചാൽ പ്രതിയെ പിടിക്കാൻ കഴിയും. പക്ഷേ പോലീസ് നിഷ്പക്ഷമല്ല.
ഈ വിഷയത്തെ പ്പറ്റി കേന്ദ്ര സർക്കാർ അന്വേഷിച്ചത് ഇക്കൊല്ലത്തെ ഏറ്റവും വലിയ തമാശയാണ് എന്ന് EP ജയരാജൻ പറയുകയുണ്ടായി.
അതായത് ബോംബേറ് തമാശയാണ്. സ്കൂളിൽ തൂറുന്നതും തമാശയാണ് !

Comments
Post a Comment