യാത്ര വിദേശത്തേക്ക് ആണെങ്കിലും രാജ്യത്തിനുള്ളിൽ ആണെങ്കിലും ഒരുക്കങ്ങൾ ഒരുപോലെയാണ്. രാജ്യത്തിന് ഉള്ളിൽ ആണെങ്കിൽ പാസ്സ്പോര്ട്ടും ടിക്കറ്റും കയ്യിൽ എടുക്കേണ്ട എന്ന ഒരു വ്യത്യാസം മാത്രമേയുള്ളൂ. ഇത്തവണ ഞങ്ങളുടെ യാത്ര ദക്ഷിണാഫ്രിക്കയിൽ പോർട്ട് എലിസബത്ത് എന്ന നഗരത്തിലേക്ക് ആണ്. പല പ്രാവശ്യം അവിടെ പോയിട്ടുണ്ട്. ലീലാമ്മയുടെ സഹോദരൻ ബോബനും കുടുംബവും അവിടെയാണ് താമസം. ഡീലറെവില്ലിൽ നിന്ന് 960 Kms ആണ് ദൂരം. രാവിലെ അഞ്ചിന് പുറപ്പെട്ടാൽ വൈകീട്ട് അഞ്ചു മണിക്ക് അവിടെ എത്താം. എങ്കിലും വഴിക്ക് Bloemfontein എന്ന നഗരത്തിൽ താമസിച്ചു വിശ്രമിച്ചിട്ട് പോകാമെന്ന് തീരുമാനിച്ചു.
ആഭ്യന്തര യാത്ര ആണെങ്കിലും കാറിന്റെ ബൂട്ടിൽ ലോഡ് കുറവില്ല. ഞങ്ങൾ ജനുവരി മുതൽ വാടക വീട്ടിലാണ് താമസം. സ്വന്തം വീട് 2015 ഡിസംബറിൽ വിറ്റിരുന്നു. വാടക വീട്ടിൽ താമസം ഒട്ടും മോശമല്ല എന്നതാണ് അനുഭവം. പ്രത്യേകിച്ച് വീട്ടുടമസ്ഥൻ സ്വന്തം കുടുംബാംഗങ്ങളെ പ്പോലെ വളരെ സ്നേഹത്തോടെ പെരുമാറുന്നവർ ആകുമ്പോൾ. ഞങ്ങളുടെ വീട്ടുടമസ്ഥരായ, Portuguese ദമ്പതിമാരായ ജോണിയും ഫാത്തിമയും സ്വന്തക്കാരെ പോലെയാണ്. അവർ Cafe നടത്തുന്നു. രാവിലെ എട്ടുമണിക്ക് പോയാൽ വൈകീട്ട് എട്ടുമണിക്കാണ് വീട്ടിൽ തിരിച്ചെത്തുന്നത്. ഫാത്തിമയ്ക്ക് കൃഷികാര്യങ്ങളിൽ താല്പ്പര്യമാണ്. കുറെ vegetables നട്ടു പിടിപ്പിച്ചിട്ടുണ്ട്. അവയ്ക്ക് വെള്ളമൊഴിക്കുന്നത് ഞങ്ങൾ ആണ്.
Spinach, spring onion, lettuce മുതലായവ ധാരാളം ഉണ്ട്. വെറുതെ നിന്നാൽ മുരടിച്ചു പോവുകയേ ഉള്ളൂ. അതുകൊണ്ട് കുറെ പറിച്ചു pack ചെയ്തു ബോബന് കൊടുക്കാൻ വേണ്ടി.
ശനിയാഴ്ച ഉച്ച കഴിഞ് പുറപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ പൊതുവേ പ്രകൃതി സൗന്ദര്യം ഇല്ലാത്ത ഒരു ഒരു സമയമാണ്. കഴിഞ്ഞ കൊല്ലത്തെ വരൾച്ചയുടെ effect ഇന്നും നിലനിൽക്കുന്നു. ഇക്കൊല്ലം മഴ വൈകിയിരിക്കുന്നു. എവിടെ നോക്കിയാലും ഉണങ്ങി കരിഞ്ഞ മരങ്ങളും ചെടികളും ദുഃഖകരമായ ഒരു കാഴ്ചയാണ്.
അതുപോലെ തന്നെ ദുഃഖകരമാണ് കടുത്ത അഴിമതിയും അവഗണയും കാരണം ചെറിയ ടൗണുകളുടെ അധഃപതനം. യാതൊരു വിധ പുരോഗതിയും ചെറിയ ടൗണുകളിൽ കാണാനില്ല
" ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം " എന്ന് പറയുന്നതുപോലെ ഒരു രാജ്യത്തെ റോഡിലെ കുഴികൾ കണ്ടാൽ ആ രാജ്യത്തെ അഴിമതിയുടെ ആഴം അറിയാം.
ഏകദേശം 70 Kilometer ദൂരം കുഴികൾ നിറഞ്ഞത് ആയിരുന്നു.
Zigzag ആയിട്ടുള്ള ഡ്രൈവിംഗ് ക്ലേശകരമാണ്. എന്തായാലും നാലു മണിയോടെ Bloemfontein ൽ എത്തി. പ്രൊവിൻഷ്യൽ തലസ്ഥാന നഗരമാണ്. അവിടെ Sun One ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നു. 535 Rand ആണ് വാടക. ഇത് വളരെ ന്യായമായ ചാർജ് ആണ്.ഉന്നത നിലവാരം ഉള്ളതാണ്.
ഞായറാഴ്ച രാവിലെ പോർട്ട് Elizabeth ലേയ്ക്ക് പുറപ്പെട്ടു. ഭാഗ്യവശാൽ ദേശീയ റോഡുകൾ നല്ല രീതിയിൽ maintain ചെയ്യുന്നു. അതുകൊണ്ട് 120-140 Kms സ്പീഡിൽ അടിച്ചുവിട്ടു പോകാം. ചുറ്റും വിജനമായ, വരണ്ട സ്ഥലങ്ങളാണ്. Port Elizabeth അടുക്കുമ്പോൾ കയറ്റങ്ങളും ഇറക്കങ്ങളും ധാരാളം ഉണ്ട്.
വരൾച്ചയുടെ നടുവിൽ വിസ്മയമായി കൂട്ടത്തോടെ നിൽക്കുന്ന കടും ചുവപ്പുനിറമുള്ള aloe പൂക്കൾ മനോഹരമായ കാഴ്ചയാണ്.
ഉച്ച ക
ഴിഞ്ഞു മൂന്നര മണിക്ക് Port Elizabeth ൽ എത്തി.
( തുടരും )

Comments
Post a Comment