അനന്തവും അജ്ഞാതവുമായ പ്രപഞ്ചത്തിൽ എവിടെയെങ്കിലും ഭൂമി പോലെ വാസയോഗ്യമായ ഗ്രഹങ്ങൾ ഉണ്ടോ, ഉണ്ടെങ്കിൽ അവിടെ മനുഷ്യരെപോലുള്ള ജീവികൾ ഉണ്ടോ എന്ന് അറിയാൻ ആഗ്രഹമുള്ളവർ ഉണ്ട്. ഇതേപ്പറ്റിയുള്ള അന്വേഷണങ്ങൾ ഇതുവരെ പൂർണ്ണ ഫലം കണ്ടിട്ടില്ല. അഥവാ അങ്ങനെ ഒരു ഗ്രഹം കണ്ടെത്തിയാൽ തന്നെ അവിടെയെത്താൻ ഒരു മനുഷ്യായുസ്സ് പോരാ. അപ്പോൾ നമ്മൾ മനസ്സിലാക്കുന്നത് നമ്മൾ വസിക്കുന്ന ഭൂമി അത്ര മോശമല്ല എന്നതാണ്. "ഇവിടം സ്വർഗ്ഗമാണ് എന്ന് പലരും പറയാറുണ്ട്.
എന്നാൽ ഭൂമിയുടെ പല ഭാഗങ്ങളും യുദ്ധം കാരണം നരക തുല്യമാണ്. 2011 മുതൽ യുദ്ധം നടക്കുന്ന സിറിയ ഇതിന് ഉദാഹരണമാണ്. അവിടെ ഓരോ ദിവസവും നൂറുക്കണക്കിന് ആളുകൾ കൊല്ലപ്പെടുന്നു. ലക്ഷക്കണക്കിന് സിറിയക്കാർ പലായനം ചെയ്തിരിക്കുന്നു. വിവിധ യുദ്ധങ്ങൾ കാരണം ലോകത്ത് അഭയാർത്ഥികളുടെ എണ്ണം സർവ്വകാല റെക്കോർഡ് കടന്നിരിക്കുകയാണ്.
പാകിസ്ഥാനെ ആക്രമിച്ചു ഒരു പാഠം പഠിപ്പിക്കണമെന്ന് വാദിക്കുന്നവരുണ്ട്. ചരിത്രം അൽപ്പമെങ്കിലും അറിയാവുന്നവർ അങ്ങനെ വാദിക്കുകയില്ല. കാരണം യുദ്ധം കൂടുതൽ നാശത്തിലേയ്ക്കും ഊരാക്കുടുക്കിലേയ്ക്കും നയിക്കുന്നു.
പാകിസ്ഥാൻ എന്നും പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. ഒരു തുരപ്പൻ എലി കപ്പ കൃഷിക്കാരനെ പ്രകോപിപ്പിക്കുന്നത് പോലെയാണ് ഇത്. കൃഷിക്കാരൻ എലിക്കൂടും എലിവില്ലും അടിച്ചിലും ഒക്കെ ഒരുക്കി വെച്ചാലും തുരപ്പൻ അവയിൽ കുടുങ്ങാതെ ഒളിച്ചും പാത്തും കപ്പക്കിഴങ്ങു് കരണ്ടു തിന്നുകയാണ്. എലിയെ തോൽപ്പിക്കാൻ വേണ്ടി കൃഷിക്കാരൻ തൻറെ കപ്പയെല്ലാം പിഴുത് എറിഞ്ഞാൽ കുത്തുപാള എടുക്കും. പാകിസ്താനെതിരെ യുദ്ധത്തിന് പോയാൽ ഇതായിരിക്കും ഫലം. എലിയെ പിടിക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടുകയേ നിവൃത്തിയുള്ളൂ.
യുദ്ധത്തിൻറെ അർത്ഥ ശൂന്യതയെ അടിവരയിട്ട് കാണിക്കുന്ന ഉദാഹരണങ്ങൾക്ക് കണക്കില്ല. 2003 ൽ ജോർജ് ബുഷ് യാതൊരു ആവശ്യവുമില്ലാതെ ഇറാഖിനെ ആക്രമിച്ചു കീഴടക്കി. വെറും സൗഹൃദത്തിന്റെ പേരിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാന മന്ത്രി ടോണി Blair ആ യുദ്ധത്തിൽ പങ്കു ചേർന്ന് സ്വന്തം നിലയും വിലയും നഷ്ട്ടപ്പെടുത്തി. അമേരിക്കയും ബ്രിട്ടനും ഊരാക്കുടുക്കിൽ ആയി. ഒരുവിധത്തിൽ തലയൂരി. അനാവശ്യമായ ആ യുദ്ധം Islamic State ൻറെ ഉദയത്തിനു കളമൊരുക്കി.
1812ൽ ഫ്രാൻസിന്റെ ഭരണാധികാരി ആയിരുന്ന Napolean, ആറുലക്ഷം സൈനികരുമായി റഷ്യയെ കീഴടക്കാൻ പുറപ്പെട്ടു. റഷ്യക്കാർ അപ്രതീക്ഷിത അടവുകൾ പ്രയോഗിച്ചു ഫ്രഞ്ച് സൈന്യത്തെ നേരിട്ടു. ഫ്രഞ്ച് സൈന്യം ഊരാക്കുടുക്കിലായി. പട്ടിണിയും തണുപ്പും കാരണം ലക്ഷക്കണക്കിന് ഫ്രഞ്ച് പടയാളികൾ മരിച്ചു. അവസാനം Napolean തോറ്റു പിൻവാങ്ങിയപ്പോൾ ഏതാനും ആയിരം പടയാളികളാണ് കൂടെ ഉണ്ടായിരുന്നത്.
ഇതേ അനുഭവമാണ് 1941ൽ റഷ്യ യെ ആക്രമിച്ച ഹിറ്റ്ലർക്ക് ഉണ്ടായത്. ലോകം അതുവരെ കണ്ടിട്ടില്ലാത്ത
വൻ സന്നാഹങ്ങളുമായി പുറപ്പെട്ട ജർമ്മൻ സൈന്യത്തെ റഷ്യക്കാർ പരാജയപ്പെടുത്തി.
രണ്ടാം ലോക യുദ്ധത്തിൽ അഞ്ചുകോടി ആളുകൾക്കാണ് ജീവൻ നഷ്ട്ടപ്പെട്ടത്.
BC 261 ൽ അശോക ചക്രവർത്തി മഗധ രാജ്യത്തെ ആക്രമിച്ചു. കലിംഗ യുദ്ധത്തിൽ ഇരുവശത്തുമായി ലക്ഷക്കണക്കിന് പടയാളികൾ കൊല്ലപ്പെട്ടു. ജനങ്ങൾക്ക് വലിയ ദുരിതം ഉണ്ടായി. യുദ്ധത്തിൻറെ ഭീകരത കണ്ട് മനസ്സുരുകിയ അശോകൻ തീവ്രമായി ഖേദിച്ചു. താൻ വരുത്തിവെച്ച യാതനകൾക്ക് പരിഹാരമായി അഹിംസയുടെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാൻ അദ്ദേഹം ജീവിത ശിഷ്ടം നീക്കി വെച്ചു. ആ സന്ദേശം ഉൾക്കൊള്ളാൻ ഇന്ത്യക്കാർക്ക് കഴിയണം.
നമ്മുടെ രാജ്യം വൻതോതിൽ ആക്രമിക്കപ്പെട്ടാൽ തീർച്ചയായും യുദ്ധം വേണ്ടി വരും. എന്നാൽ ഉറി പോലുള്ള ആക്രമണങ്ങളുടെ പേരിൽ അതിർത്തി കടന്ന് നമ്മൾ ആക്രമിച്ചാൽ പ്രശ്നം കൂടുതൽ വഷളാകും. യുദ്ധം ഊരാക്കുടുക്കിലേയ്ക്ക് നയിക്കും. യുദ്ധം വേണ്ടാ.

Comments
Post a Comment