കഥാപാത്രങ്ങൾ
1 കുഞ്ഞൻ
2 അമ്മിണി ( കുഞ്ഞന്റെ ഭാര്യ )
3 കുഞ്ഞുകൊച്ചു (100 വയസ്സ് )
കുഞ്ഞന്റെ വീട്. കുഞ്ഞനും അമ്മിണിയും രാവിലെ relax ചെയ്യുന്നു. കുഞ്ഞുകൊച്ചു വടിയും കുത്തി പ്രവേശിക്കുന്നു.
കുഞ്ഞൻ
കുഞ്ഞുകൊച്ചെ എത്ര കാലമായി കണ്ടിട്ട്. എന്താ ഇങ്ങോട്ടുള്ള വഴി മറന്നുപോയോ ?
അമ്മിണി
എന്താ ഒരു മൂഡ് ഓഫ് ?
കുഞ്ഞുകൊച്ചു
വഴി മറന്നിട്ടില്ല. പക്ഷേ വഴിയേ എങ്ങനെ നടക്കും ? Curfew അല്ലേ ?
Kunjan
Curfew അങ്ങ് കാശ്മീരിൽ അല്ലേ ?
കുഞ്ഞുകൊച്ചു
നായ്ക്കളെ പേടിച്ചു ജനങ്ങൾ വീട്ടിൽ ഇരിക്കുന്ന അവസ്ഥയ്ക്ക് എന്താ പറയുന്നതെന്ന് അറിയില്ല. Dogfew എന്നായിരിക്കാം. നിങ്ങളെപ്പോലെ ചെറുപ്പക്കാർക്ക് പട്ടികളെ ചെറുക്കാം. എന്നെപ്പോലെ വയസ്സന്മാർ എന്തു ചെയ്യും ?
കുഞ്ഞൻ
ഓണം അടിച്ചു പൊളിച്ചോ ? അമ്മിണി,പായസം കൊണ്ടുവാ. കുഞ്ഞുകൊച്ചിനു. ( അമ്മിണി പോകുന്നു )
കുഞ്ഞുകൊച്ചു
എന്ത് അടിച്ചു പൊളിക്കാൻ ? ഈ രാജ്യത്തിൻറെ പോക്കു കണ്ടാൽ ആഘോഷിക്കാൻ എന്താണുള്ളത് ? എനിക്ക് വയസ്സ് നൂറായി. ഇന്നോ നാളെയോ എൻറെ കഥ കഴിയും ?പക്ഷേ നിങ്ങളുടെയും നിങ്ങളുടെ മക്കളുടെയും കാര്യം എന്താണ് ?
അമ്മിണി
ഇത്ര വിഷമിക്കാൻ എന്തുണ്ടായി കുഞ്ഞുകൊച്ചെ ?
കുഞ്ഞുകൊച്ചു
കേരളം ഇന്ന് പട്ടിസ്ഥാൻ ആണ്. പട്ടികളും ക്രിമിനലുകളും വാഴുന്ന രാജ്യം ! കുറ്റവാളികളുടെ പറുദീസാ. ഇന്നു തന്നെ കേട്ടില്ലേ ? സൗമ്യാ വധക്കേസ് വിധി !
അമ്മിണി
കഷ്ടമായി പ്പോയി !
കുഞ്ഞൻ
ഈ കോടതിയും നിയമങ്ങളും ആർക്കുവേണ്ടിയാണ് ?
കുഞ്ഞുകൊച്ചു
അതാ ഞാൻ നേരത്തെ പറഞ്ഞത്. ഈ വാഴക്കാ രാജ്യത്ത് നിയമവും കോടതികളും ക്രിമിനലുകൾക്കും പട്ടികൾക്കും വേണ്ടിയാണ്. ഗോവിന്ദ ചാമിയാണ് ഇന്ന് ഹീറോ. ഇനി അവനെ സിനിമയിൽ എടുക്കും. അവൻ പുസ്തകം എഴുതും. അവൻ ചാനലുകളിൽ interview ചെയ്യപ്പെടും. തെരഞ്ഞെടുപ്പിൽ മത്സരിച്ചു നിയമ മന്ത്രി വരെ ആയേക്കും !
കുഞ്ഞൻ
അതാണല്ലോ ഇപ്പോഴത്തെ trend. The Goondas are calling the shots in Kerala.
കുഞ്ഞുകൊച്ചു
ഞാൻ ഇപ്പോഴേ എഴുതിവെച്ചു തരാം. ജിഷാ കേസിൽ പ്രതി പാട്ടും പാടി രക്ഷപ്പെടും. എന്തെല്ലാം കോലാഹലങ്ങൾ ആയിരുന്നു ? ഇപ്പോൾ ആർക്കും മിണ്ടാട്ടമില്ല. കുറ്റപത്രം പോലും റെഡിയല്ല. ജിഷയുടെ പേരിൽ വോട്ട് കിട്ടിയവർ എവിടെപ്പോയി ? എല്ലാം ഒരു തമാശ.
അമ്മിണി
പായസം കുറച്ചുകൂടി എടുക്കട്ടേ.
കുഞ്ഞുകൊച്ചു
വേണ്ട കൊച്ചേ. ഒരു മൂഡ് ഇല്ല. പോകട്ടെ. പട്ടികൾ നരനായാട്ട് തുടങ്ങുന്നതിനു മുമ്പേ വീടെത്തണം
കുഞ്ഞൻ
ഭയപ്പെടേണ്ട. ഞാൻ കൂടെ വരാം.
കുഞ്ഞുകൊച്ചു
OK.താങ്ക്സ് എ LOT.
(CURTAIN)

Comments
Post a Comment