സ്കൂളുകളിൽ കണക്ക്, സയൻസ് മുതലായ വിഷയങ്ങൾ മാത്രം പഠിപ്പിച്ചാൽ പോരാ. ഉയർന്ന ക്ലാസ്സുകളിൽ എങ്കിലും അല്പ്പം നിയമവും ക്രിമിനോളജി യും പഠിപ്പിക്കുന്നത് നന്നായിരിക്കും. നിത്യ ജീവിതത്തിൽ അത് വളരെ പ്രയോജനം ചെയ്യും. ഉദാഹരണത്തിന് ഒരു കൊലപാതകം നടത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി പുഴയിൽ തള്ളുന്നു. കുറ്റം കണ്ടുപിടിക്കപ്പെടില്ല എന്ന മൂഢവിശ്വാസത്തിലാണ് കൊലപാതകി ഇങ്ങനെ ചെയ്യുന്നത്. അവൻ ഉപയോഗിച്ച ചാക്ക് ഒരു പ്രധാന തുമ്പാണെന്ന് അവൻ അറിയുന്നില്ല. ഇത്തരം കാര്യങ്ങൾ സ്കൂളുകളിൽ പഠിപ്പിച്ചാൽ ഒരു പക്ഷേ കുറ്റകൃത്യങ്ങളിൽ നിന്ന് കുറേ പേരെ എങ്കിലും പിന്തിരിപ്പിക്കാൻ കഴിയുമായിരിക്കും. നിർബന്ധിച്ച് ആരെയും പഠിപ്പിക്കേണ്ട. താൽപര്യമുള്ളവരെ പഠിപ്പിച്ചു കൂടെ ?വെറുതെ പോലീസുകാർക്കും വക്കീലന്മാർക്കും എന്തിനാണ് പണിയും പണവും കൊടുക്കുന്നത് ?
ഇവിടെ വിഷയം അതല്ല. ഒരു സ്ത്രീയെ 14 SECOND ൽ കൂടുതൽ സമയം ദുരുദ്ദേശ്യത്തോടെ നോക്കുന്നത് ശിക്ഷാർഹമാണെന്നു ഋഷി രാജ് സിംഗ് ഓർമ്മിപ്പിക്കുകയുണ്ടായി. എങ്ങനെ ചിരിക്കാതിരിക്കും ? കുട്ടിക്കാലം മുതലേ ഞാൻ ഭാഷാപരമായ ഒരു സംശയം മനസ്സിൽ രഹസ്യമായി കൊണ്ടുനടന്നിരുന്നു. ഒട്ടും ഉപയോഗമില്ലാത്ത ഋ എന്ന അക്ഷരം മലയാളത്തിൽ എന്തിനാണ് ?ഇതിന് തേളിന്റെ Shape ആണ്. പണ്ടത്തെ ചില താഴുകൾക്കും ഋ shape ആണ്. എന്തായാലും ഋഷി രാജ് സിംഗ് എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതിനാൽ ഋ വിന് ഇന്ന് ഉപയോഗമുണ്ട്. കള്ളവാറ്റുകാർക്ക് അദ്ദേഹം ഒരു തേൾ ആണ്.
മേൽപ്പറഞ്ഞ ജുഗുപ്സാവഹമായ നിയമം നടപ്പാക്കിയാൽ അതിൻറെ ripple effects എന്തായിരിക്കും ?
1. Stop വാച്ചുകൾ ധാരാളം ചെലവാകും. പെൺകുട്ടികൾ ഇത് ബാഗിൽ സൂക്ഷിക്കും. 15ആം second ൽ alarm വെച്ച് തുറിച്ചുനോട്ട പരിധി ലംഘിക്കുന്നവരെ കണ്ണോടെ പിടിച്ചു ജാമ്യമില്ലാവകുപ്പ് ചുമത്തി ജയിലിൽ അടക്കും. ജയിൽ bharo !
2 തുറിപ്പന്മാരും Stop വാച്ച് വാങ്ങും. 14 Second വരെ നിയമാനുസൃതമായി ഒരു പെൺകുട്ടിയെ നോക്കാം എന്ന് പലരും ഇപ്പോഴാണ് അറിയുന്നത്. താഴ് സിങ്ങിന് നന്ദി. Stop വാച്ചിൽ 14 -ആം second ൽ alarm വെച്ച് പെൺകുട്ടിയെ തുറിച്ചു നോക്കുക. Stop ചെയ്യുക. വീണ്ടും ആവർത്തിക്കുക. അങ്ങനെ ഒരു law -abiding പൌരൻ ആവുക.
അങ്ങനെ STOP WATCH വിപണി സജീവമാകട്ടെ. ഹെൽമെറ്റ് വിപണി പോലെ.

Comments
Post a Comment