Retirement ന് ശേഷം നാട്ടിൽ വന്ന് settle ചെയ്യണം എന്നത് വർക്കിച്ചനും ഭാര്യ സാറാമ്മക്കും ഒരു ദീർഘകാല സ്വപ്നം ആയിരുന്നു. അതിന് പണം ഒരു തടസ്സം ആയിരുന്നില്ല. മഹാ നഗരത്തിൽ (നരക ) നദിക്ക് അഭിമുഖമായി ഉള്ള RIVER VIEW APARTMENTS ൽ 2250 SQUIRE FEET LUXURY FLAT മൂന്നുവർഷം മുമ്പു തന്നെ ബുക്ക് ചെയ്ത് വാങ്ങി. വില 80 ലക്ഷവും Registration stamp ഡ്യൂട്ടി ഇനത്തിൽ 8.5 ലക്ഷവും ആയി. മറ്റ് ചെലവുകൾ ഉൾപ്പെടെ ഒരു രൂപാ ആയി.
അഞ്ചാം നിലയിലെ ബാൽക്കണിയിൽ ഇരുന്നാൽ നദി കാണാം. പരസ്യത്തിൽ കണ്ട ഭംഗി നദിക്ക് ഇല്ല. വെള്ളത്തിന് കടുംകാപ്പിയുടെ നിറമാണ്. ചൈതന്യമില്ലാത്ത, മരിച്ച നദി.
വർക്കിച്ചൻ -സാറാമ്മ ദമ്പതികൾക്ക് രണ്ട് മക്കളാണ്. മകൻ അമേരിക്കയിൽ IT യിൽ ഉന്നത ജോലി.. മകൾ ഇംഗ്ലണ്ട് ൽ ഡോക്ടർ.
ആരോഗ്യകാര്യങ്ങളിൽ വർക്കിച്ചൻ കണിശക്കാരനാണ്. മഴ ആയാലും തണുപ്പ് ആയാലും രാവിലെ വളരെ വേഗത്തിൽ അഞ്ച് kilometer നടത്തം. നടപ്പ് മുടങ്ങിയാൽ വർക്കിച്ചന് എന്തോ അസ്വസ്ഥത തോന്നും.
ആഫ്രിക്കയിൽ അയാൾ താമസിച്ചിരുന്ന പട്ടണത്തിൽ നടപ്പ് രസകരമായിരുന്നു. ആളും അനക്കവും ഇല്ലാത്ത റോഡുകൾ വളരെ വേഗത്തിൽ കൈവീശി നടന്നു പോകാം
Flat ൽ settle ചെയ്യാൻ ഒരാഴ്ച എടുത്തു. നടപ്പ് മുടങ്ങി. ദിനചര്യയിൽ എന്തോ ഒരു ശൂന്യത, ഒരു വിടവ് വർക്കിച്ചന് അനുഭവപ്പെട്ടു.
" നടപ്പ് മുടങ്ങിയത് കൊണ്ട് ഒരു ഉന്മേഷം തോന്നുന്നില്ല. നാളെ തിങ്കളാഴ്ചയല്ലേ ? നാളെ മുതൽ നടപ്പ് തുടങ്ങണംL. " വർക്കിച്ചൻ സാറാമ്മയോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 6.30 ന് വർക്കിച്ചൻ പുറപ്പെട്ടു. റയിൽവേ Station ലേയ്ക്ക് 2 Kilometer ആണ്. അവിടം വരെ നടന്നിട്ട് തിരിച്ചെത്തിയാൽ സാമാന്യം നല്ല ദൂരമാണ്.
റോഡിൽ വാഹനങ്ങൾ തീരെ കുറവ്. ചുരുക്കം ചില ബൈക്ക് കളും കാറുകളും ഓട്ടോകളും. കാൽനടക്കാർ ആരുമില്ല.
" നാട് എത്രയോ പുരോഗമിച്ചിരിക്കുന്നു. കാൽ നടക്കാർ ആരുമില്ല " വർക്കിച്ചൻ സ്വയം പറഞ്ഞു. പുതിയ pavement ആണ്. നടക്കാൻ നല്ല രസം. അയാൾ സ്പീഡ് കൂട്ടി.
പെട്ടന്ന് എതിരെ വന്ന ഒരാൾ തൻറെ ബൈക്ക് നിറുത്തി. Flat ൽ പത്രം വിതരണം ചെയ്യുന്ന പയ്യനാണ്.
" സാർ രാവിലെ എങ്ങോട്ടാ ?"
" നടക്കാൻ ഇറങ്ങിയതാണ്. "
" അത് വലിയ risk ആണ് സാറേ. സാറിന് ഇവിടം ശരിക്ക് പരിചയമില്ല. ഇവിടെ പട്ടി ശല്യം ഭയങ്കരമാണ്. വേഗം തിരിച്ചു നടന്നോ "
വർക്കിച്ചൻ സ്തബ്ധനായി നിന്നു.
" സാറേ അതുകണ്ടോ,കവലയിൽ. ഇന്നലെ ഒരു സ്കൂൾ കുട്ടിയെ നായ്ക്കൾ അവിടെ കടിച്ചു പറിച്ചു. ഇത് പട്ടിസ്ഥാൻ ആണ്. വൃദ്ധരെയും കുട്ടികളെയും ആണ് പട്ടികൾക്ക് നോട്ടം. ഞാൻ പോകുന്നു. " അവൻ ധൃതിയിൽ പോയി.
വർക്കിച്ചൻ സൂക്ഷിച്ചു നോക്കി. കണ്ണിന് അൽപ്പം മൂടൽ ഉണ്ട്. ഏകദേശം 200 മീറ്റർ അകലെ നിറഞ്ഞുകവിഞ്ഞ ഒരു വീപ്പ. ചുറ്റും മാലിന്യം ചിതറി കിടക്കുന്നു. പട്ടികളുടെ ഒരു വലിയ സംഘം അവിടെ.
അയാൾ ധൃതിയിൽ തിരിയെ നടന്നു.

Comments
Post a Comment