ആദരണീയനായ മാണിസാർ അറിയുവാൻ,
കാലുവാരി
യിൽ അന്നമ്മ ചേടത്തി (99) എഴുതുന്നത്
എ. പെ പെ. ബ. മാണി സാറേ
മാണി സാറിൻറെ ഒരു പഴയ സപ്പോർട്ടർ ആയ അന്നമ്മച്ചേടത്തി ആണ് ഈ കത്ത് എഴുതുന്നത്. കോഴക്കടുത്തു പിളർപ്പു ശേരിയിലാണ് താമസം. നൂറ് വയസ്സ് കഴിഞ്ഞു. കാഴ്ചയും കേൾവിയും കുറവാണ്. ഓർമ്മയും കുറവാണ്. അതുകൊണ്ട് ഈ കത്തിൽ വന്നേക്കാവുന്ന പിഴവുകൾ സദയം ക്ഷമിക്കണം.
1965 മുതൽ എല്ലാ തെരഞ്ഞെടുപ്പിലും കുഞ്ഞുമാണിക്കു ഓട്ടു ചെയ്തവളാണ് ഈ അന്നമ്മ. ഒരിക്കൽ മാത്രം പിഴവ് പറ്റി. 1986 ൽ കുഞ്ഞുമാണിയെ തോൽപ്പിക്കാൻ M.K.മാണി എന്ന അപരനെ നിറുത്തിയത് ഓർക്കുമല്ലോ. അന്ന് കേരളാ കോൺഗ്രസ് ൻറെ ചിഹ്നം കുതിര ആയിരുന്നു. അപരന്റെ ചിഹ്നം ഒട്ടകം ആയിരുന്നു. അന്ന് എനിക്ക് വെള്ളെഴുത്തിൻറെ പ്രോബ്ലം ഉണ്ടായിരുന്നു. കുതിരയാണെന്ന് തെറ്റിദ്ധരിച്ചു ഒട്ടകത്തിന്റെ മുതുകത്ത് വോട്ടു കുത്തി. അങ്ങനെ ഒരു ഓട്ടു മാത്രമേ ഞാൻ തരാതെ സംഭവിച്ചുള്ളൂ.
മാണിസാർ യുഡിഫ് ൽ നിന്ന് മാറുന്നു എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടി. തെരഞ്ഞെടുപ്പ് കഴിഞ് ഇത്ര പെട്ടന്ന് പുറത്തു പോകുന്നു എന്ന് കേട്ടപ്പോൾ ചിന്താക്കുഴപ്പം ഉണ്ടായി. കോൺഗ്രസിനോട് കെറുവിച്ചാണല്ലോ പുറത്തുപോകുന്നത്. കോൺഗ്രെസ്സ്കാർ കാലുവാരി എന്നാണല്ലോ ആക്ഷേപം. പാലാ മണ്ഡലത്തിൽ ഏറ്റവും കുറഞ്ഞത് 20000 കോൺഗ്രെസ് വോട്ടുകൾ ഉണ്ടെന്ന് അനുമാനിക്കുക. അതിൽ പതിനായിരം പേർ കാലുവാരി എന്ന് കരുതുക. ബാക്കി പതിനായിരം പേർ കുഞ്ഞുമാണിക്കു ഓട്ടു ചെയ്തു. ഭൂരിപക്ഷം 4700.അപ്പോൾ കോൺഗ്രെസ്സ്കാരുടെ വോട്ട് ആണ് മാണിസാറിനെ രക്ഷിച്ചത്. "പാലം കടക്കുവോളം നാരായണ നാരായണ, പാലം കടന്നു കഴിഞ്ഞാൽ കൂരായണ കൂരായണ "എൻറെ മനസ്സിൽ ഞാനറിയാതെ flash ചെയ്തു.
മാണിസാർ തോൽക്കുമെന്ന് ഒരു rumour പരന്നിരുന്നു. എന്നെപ്പോലെ പലരും മാണിസാറിന്റെ വിജയത്തിനു വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ചു. ഞാൻ ചേർപ്പുങ്കൽ പള്ളിയിൽ അമ്പത് വലിയ മെഴുകുതിരി കത്തിച്ചു, ഒരു ലിറ്റർ എണ്ണയൊഴിച്ചു പ്രാർത്ഥിച്ചു.
ഒരു കുടുംബത്തിൽ ചിലപ്പോൾ അഭിപ്രായ വ്യത്യാസം ഉണ്ടാകും.വാക്കു തർക്കം ഉണ്ടാകും. ചെറിയ കാര്യങ്ങളുടെ പേരിൽ തറവാട് ഭാഗം ചെയ്ത് വിറ്റു തുലക്കുന്നവർ ഉണ്ട്. UDF ജനാധിപത്യ വിശ്വാസികളുടെ തറവാടാണ്. അതിനെ ഭാഗം ചെയ്ത് വിറ്റു തുലച്ചാൽ എല്ലാവരും വഴിയാധാരമാകും. കേരളാ കോൺഗ്രസ് തറവാടിത്തമുള്ള പാർട്ടിയാണ് എന്ന് കുഞ്ഞുമാണി പറഞ്ഞുവല്ലോ. തറവാടിത്തമുള്ളവർ തറവാട് വിൽക്കുകയില്ലല്ലോ.
അതുകൊണ്ട് ഭിന്നതകളെല്ലാം മറന്ന് കുഞ്ഞുമാണിയും കുഞ്ഞൂഞ്ഞും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും എല്ലാം ഒന്നിച്ചു നിൽക്കണം. ചെന്നിത്തല നല്ലവനാണ്. തലതിരിവുള്ളവനല്ല.
അടുത്ത തെരഞ്ഞെടുപ്പിൽ ഓട്ടു ചെയ്യാൻ ഞാൻ ഉണ്ടാവുകയില്ല.
നിങ്ങളെല്ലാം ഒരു കുടക്കീഴിൽ നിൽക്കണം എന്നതാണ് എൻറെ അന്ത്യാഭിലാഷം.
എന്ന്
സസ്നേഹം
അന്നമ്മ ചാക്കോ
കാലുവാരിൽ വീട്
പിളർപ്പുശേരി PO
Via കോഴാ
പാലാ

Comments
Post a Comment