സാധാരണയായി ഞങ്ങൾ നാട്ടിൽ പോകുമ്പോൾ പരമാവധി ഒരു മാസമാണ് അവിടെ ചെലവഴിക്കാറുള്ളത്. ഇത്തവണ അത് മൂന്നുമാസം നീണ്ടു. ഇതിൻറെ കാരണം ഞങ്ങൾക്ക് തിരിച്ചു ജോലിയിൽ പ്രവേശിക്കേണ്ട എന്നതാണ്. മെയ് 1ന് Johannesburg ൽ നിന്ന് പുറപ്പെട്ട് രണ്ടാം തീയതി കൊച്ചിയിൽ എത്തി. കൊച്ചി airport ൽ കാര്യങ്ങൾ സുഗമമാണ്. പുറത്തിറങ്ങുമ്പോൾ ഒരു വൻ ജനക്കൂട്ടം ആഗമനക്കാരെ സ്വീകരിക്കാൻ കാത്തു നിൽക്കുന്നതു കാണാം. ഞങ്ങളെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ ആരും വരാറില്ല. വരാൻ ഓഫർ ചെയ്യുന്നവരോട് വേണ്ടായെന്ന് പറയും. കോട്ടയത്തു നിന്ന് സതീശൻ എന്ന വിശ്വസ്തനായ ടാക്സി ഡ്രൈവർ ആണ് ഞങ്ങളുടെ പോക്കുവരവ് നടത്തുന്നത്. നാട്ടിലെ പ്രധാന യാത്രകളിൽ സതീശനെയാണ് വിളിക്കുന്നത്. ഒരു ഡ്രൈവർ മാത്രമല്ല General Knowledge ഏറെയുള്ള ആളാണ്. അതുകൊണ്ട് യാത്രയിൽ ഒട്ടും ബോർ ആവുകയില്ല. കൃത്യ നിഷ്ടയുടെ കാര്യത്തിൽ അണുവിട വിട്ടുവീഴ്ചയില്ലാത്ത ആളാണ്.
July 30 രാത്രി 10 മണിക്ക് Airport ലേയ്ക്ക് പുറപ്പെട്ടു. 31ന് വെളുപ്പിന് 4.20 നാണ് ദുബായ് ലേക്കുള്ള EK 533 Flight. CARITAS കഴിഞ്ഞപ്പോൾ ഉറങ്ങി പ്പോയി. തലേദിവസം പൈകയിൽ ജ്യേഷ്ടന്റെ മക്കളായ ബിനോയ് മാത്തച്ചൻ ബെന്നി എന്നിവരോടൊത്താണ് ചെലവഴിച്ചത്. ഏത് ആവശ്യത്തിനും സഹായത്തിന് ഇവർ റെഡിയാണ്. കോട്ടയത്ത് കൊണ്ടുവിടാമെന്ന് ബിനോയ് ഓഫർ ചെയ്‌തെങ്കിലും വേണ്ടെന്ന് പറഞ്ഞു. പാലാ KSRTC stand ൽ ഞങ്ങളെ drop ചെയ്തു. Fp യിൽ കോട്ടയത്തെത്താൻ 50 മിനിറ്റ് മതി. എന്നാൽ ചൂട്ടുവേലി എന്ന സ്ഥലത്തു എത്തിയപ്പോൾ ബസ് ഒരു ട്രാഫിക് ജാമിൽ കുടുങ്ങി. ഒരു മണിക്കൂറോളം സമയം ഗതാഗതം സ്തംഭിച്ചു. ട്രെയിനിൽ പോകേണ്ട ചിലർ ഇറങ്ങി നടന്നു. നിരങ്ങി നീങ്ങിയ ബസ് ശാസ്ത്രി റോഡിൽ വീണ്ടും കുടുങ്ങി. ഞങ്ങൾ ഇറങ്ങി നടന്നു. അപ്പോൾ ഉച്ച കഴിഞ് രണ്ടര മണി ആയിരുന്നു. ഉച്ചയൂണ് ബെസ്റ്റോട്ടലിൽ. സാധാരണക്കാരന്റെ ഊണിന് നൂറ് രൂപാ.
All Kerala Tailors Association ൻറെ സംസ്ഥാന സമ്മേളനം നടക്കുന്നതുകൊണ്ടാണ് ഗതാഗത കുരുക്ക് ഉണ്ടായത്. തയ്യൽ തൊഴിലാളികൾ കൂടുതലും സ്ത്രീകളാണ്. വളരെ കഷ്ട്ടപ്പെട്ട് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടായിരിക്കാം ട്രാഫിക് Jam നെ പ്പറ്റി ആരും മുറുമുറുത്തു കേട്ടില്ല.
ഗതാഗത സ്തംഭനം തുടർന്നു. Kanjikuzhy വരെ നടക്കേണ്ടി വരുമോയെന്ന് ആശങ്കയുണ്ടായി. ഓട്ടോക്കാരും നീങ്ങാൻ ഒരുക്കമല്ല. അവസാനം ഒരു യുവാവ് ഇടുങ്ങിയ കുറുക്കുവഴികളിലൂടെ ഞങ്ങളെ ഫ്ലാറ്റിൽ എത്തിച്ചു. കൊച്ചിയിലെ ഓട്ടോക്കാരുടെ മോശമായ പെരുമാറ്റത്തെ പ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. അത് എന്തായാലും കോട്ടയത്തെ ഓട്ടോക്കാർ വളരെ നല്ലവരാണ്. വളരെ മാന്യമായ പെരുമാറ്റമാണ്. ഒരു രൂപാ പോലും അന്യായമായി അവർ ചോദിക്കുകയില്ല.
Personal ആയിട്ട് പറയുകയാണെങ്കിൽ അധികം tension ഇല്ലാത്ത ഒരു രാജ്യമായിട്ടാണ് കേരളത്തെ കാണാൻ കഴിയുന്നത്. സാധാരണക്കാർ വളരെ മാന്യമായും സഹിഷ്ണുത യോടെയും ആണ് ജീവിക്കുന്നത്. രാഷ്ട്രീയക്കാരും മാധ്യമങ്ങളും ആണ് അനാവശ്യ വിവാദങ്ങളും ടെന്ഷനും ഉണ്ടാക്കുന്നത്.
ദുബായിൽ നിന്ന് Johanesburg ലേക്കുള്ള EK 765 Flight ഉച്ച കഴിഞ് 2.40ന് ആയിരുന്നു. ഏഴര മണിക്കൂറാണ് ഫ്ലൈറ്റ് സമയം. EMIRATES ൻറെ സർവീസ് മികച്ചതാണ്. കൃത്യം 8.50ന് OR Tambo International എയർപോർട്ടിൽ ഇറങ്ങി. തിരക്ക് ഒട്ടുമില്ല. പകലാണ് flights കൂടുതൽ. എൻറെ കാർ Air -O-കാർ എന്ന സൂക്ഷിപ്പ് കമ്പനിക്കാരെ ഏല്പിച്ചിരിക്കുകയായിരുന്നു. Departure ന് മുമ്പ് കാർ അവർ കൊണ്ടുപോകും. തിരിച്ചുവരുമ്പോൾ അവരെ ഫോൺ ചെയ്യുമ്പോൾ കാർ കൊണ്ടുവരും. മൂന്നു മാസം സൂക്ഷിച്ചതിന് 1990 Rand ഫീസ്. (9000 രൂപാ.
Delareyville 330 Kms അകലെയാണ്. എവിടെ ആയാലും രാത്രി സഞ്ചാരം risky യാണ്. അതുകൊണ്ട് അടുത്തുള്ള ഹോട്ടലിൽ മുറിയെടുത്ത് ഉറങ്ങി. കഠിനമായ തണുപ്പുള്ള സമയമാണ്. ( തുടരും )

Comments
Post a Comment