റിയോ ഒളിംപിക്‌സ് വിജയകരമായി അവസാനിച്ചു. ഇത്ര പെട്ടന്ന് തീർന്നുപോയല്ലോ എന്നോർത്ത് വിഷമം തോന്നി. ഒളിംപിക്‌സ് ദൃശ്യങ്ങൾ കാണുമ്പോൾ "കറുപ്പിനഴക്... വെളുപ്പിനഴക്... എന്ന ഗാനമാണ് ഓർമ്മ വരുന്നത്. ഒളിംപിക്‌സ് ഉയർത്തുന്ന മാനവികതയുടെയും ഐക്യത്തിന്റെയും സഹകരണത്തിന്റെയും കഠിന പരിശ്രമത്തിന്റെയും സന്ദേശം ഈ വരികളിൽ അടങ്ങിയിട്ടുണ്ട്.
വംശം, നിറം, ജാതി, മതം മുതലായ മതിലുകൾ ഇല്ലാതെ ലോകത്തിലെ യുവജനങ്ങൾ കർശനമായ നിയമങ്ങൾ പാലിച്ചു, കഠിനമായ പരിശ്രമത്തിലൂടെ, അനേകം കടമ്പകൾ കടന്ന് വിജയിച്ചു, തങ്ങളുടെ ദേശീയ പതാക പുതച്ച് ജനകോടികളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുമ്പോൾ അതിൽ അഴകുണ്ട്.
സമാപന ചടങ്ങിൽ എല്ലാ രാജ്യക്കാരും ഇടകലർന്ന് ഒത്തുചേർന്ന് ആഘോഷിച്ചത് അർത്ഥവത്താണ്. അവിടെ ജയിച്ചവരും തോറ്റവരും തമ്മിൽ വ്യത്യാസമില്ല. സ്ത്രീ -പുരുഷ വേർതിരിവുകൾ ഇല്ല. മാനവികത ഒത്തുചേർന്ന് ആഘോഷിക്കാനുള്ളതാണ്.
ഇന്ത്യയുടെ performance മോശമാണ്. ഇതിൽ അത്ഭുതപ്പെടാനില്ല. മതത്തിന്റേയും ജാതിയുടെയും നിറത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിച്ചു കാണുന്ന വ്യവസ്ഥിതിയിൽ വിജയം കയ്യെത്താത്ത ദൂരത്തിലാണ്. കാര്യം കാണാൻ വളഞ്ഞ വഴികൾ തേടുന്നവർക്ക് വിജയമില്ല.
കറുപ്പ് എന്നാൽ മോശമായ നിറം എന്നാണ് നമ്മുടെ കാഴ്ചപ്പാട്. കരിദിനം, കരിങ്കൊടി, കരി ഓയിൽ, കരിമ്പട്ടിക, കരിങ്കാലി മുതലായ പ്രയോഗങ്ങളിൽ ഇത് കാണാം. ആഫ്രിക്കർ മോശക്കാരാണ് എന്ന ഒരു തെറ്റിധാരണയും മുൻവിധിയും നിലവിലുണ്ട്. ഇത് തീർത്തും തെറ്റാണ് എന്ന് റിയോ ഒളിംപിക്‌സ് ഫലങ്ങൾ തെളിയിക്കുന്നു ട്രാക്ക് ഇനങ്ങളിൽ മുൻതൂക്കം ആഫ്രിക്കൻ വംശജർക്കാണ്.
കായിക രംഗത്ത് കറുത്ത ഇതിഹാസങ്ങൾക്ക് പകരം വെക്കാൻ പ്രയാസമാണ്. ജെസ്സെ Ovens, പെലെ, മുഹമ്മദാലി, കാൾ ലെവിസ്,മൈക്കിൾ ജോൺസൻ, ജാക്കി Joyner, ഉസൈൻ ബോള്ട്, എന്നിങ്ങനെ കറുത്ത ഇതിഹാസ താരങ്ങൾ ഏറെയാണ്.
മതം, വംശം, നിറം, ഭാഷ മുതലായവയുടെ പേരിൽ മനുഷ്യരെ വേർതിരിച്ചും വിലകുറച്ചും കാണുമ്പോഴാണ് സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. അർത്ഥ ശൂന്യമായ സംഘർഷങ്ങളിൽ ചോരപ്പുഴകൾ ഒഴുകുമ്പോൾ ഒളിംപിക്‌സ് പ്രസ്ഥാനം പ്രത്യാശ നൽകുന്നു. അതുകൊണ്ടാണ് " കറുപ്പിനഴക്... വെളുപ്പിനഴക്.. എന്ന ഗാനം ഓർമ്മ വരുന്നത്.

Comments
Post a Comment