മറവി മനുഷ്യ സഹജമാണ്. ആരെങ്കിലും ഓർമ്മിപ്പിച്ചില്ലെങ്കിൽ നമ്മൾ ചിലപ്പോൾ കാര്യങ്ങൾ മറന്നു പോയേക്കാം. ഓർമ്മപ്പെടുത്താനാണ് എവിടെയും ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. വീട് വിട്ട് പുറത്തിറങ്ങിയാൽ എവിടെ നോക്കിയാലും മുന്നറിയിപ്പുകളും ഓർമ്മപ്പെടുത്തലുകളും ആണ്.
ഒരു ബസ്സിൽ കയറുമ്പോൾ കാണുന്ന പ്രധാന മുന്നറിയിപ്പ് " സ്ത്രീകളുടെ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ശിക്ഷാർഹമാണ് "എന്നതാണ്. ഞാൻ ബസ്സിൽ കയറുമ്പോൾ സീറ്റ് ഒഴിവുണ്ടെങ്കിൽ ഈ മുന്നറിയിപ്പ് ശരിക്ക് വായിച്ചു ഉറപ്പ് വരുത്തിയിട്ടേ ഇരിക്കൂ. കാരണം ഈ നിയമം ലംഘിച്ചാൽ അസഭ്യ വർഷവും കയ്യേറ്റവും ഉണ്ടായേക്കാം. ഈയിടെ നിയമം ലംഘിച്ച ഒരാളെ പെണ്ണിൻറെ ഗുണ്ടകൾ റോഡിൽ ആക്രമിക്കുന്നത് ചാനലുകളിൽ കണ്ടു.
സ്ത്രീയും പുരുഷനും അടുത്തടുത്ത് ഇരുന്നാൽ എന്തോ വലിയ സദാചാരദുരന്തം സംഭവിക്കും എന്ന താലിബാൻ തത്വ ശാസ്ത്രമാണ് കേരള ബസ്സുകളിൽ നടപ്പിലാക്കുന്നത്.
ചില ഹോട്ടലുകളിൽ അടുക്കളയുടെ അടുത്ത് ഒരു മുന്നറിയിപ്പുണ്ട്. " അന്യർക്ക് പ്രവേശനമില്ല ". കാരണമുണ്ട്. അകത്തെ വൃത്തികേട് കണ്ടാൽ അവിടെ ഉണ്ടാക്കുന്ന ഭക്ഷണം ആരും കഴിക്കുകയില്ല. Toilet നടുത്തായിരിക്കും പെറോട്ട ഉണ്ടാക്കുന്നത്.
കേരളം മസ്സിൽ പിടുത്തതിന്റെ നാടാണ്. അതായത് എളുപ്പത്തിലൊന്നും മലയാളിയുടെ മസ്സിൽ പിടുത്തത്തിന് ഒരു അയവ് വരികയില്ല. ബസ്സിലെ ഒരു തർക്കം ഒരു നിർദ്ദോഷമായ JOKE ആക്കി മാറ്റാവുന്നതാണ്. പക്ഷേ അത് നടുറോഡിൽ അടിപിടിയും പരിക്കും ഹർത്താലും ചാനൽ ചർച്ചയും ആക്കി മാറ്റിയാലേ ഒരു ദിവസം ശുഭം ആവുകയുള്ളൂ. ശുഭവും ശുംഭനും തമ്മിൽ വല്ല ബന്ധവും ഉണ്ടോയെന്ന് അറിയില്ല.
വാർത്താ ക്ഷാമം കാരണം ചാനലുകാർ നെട്ടോട്ടവും കുറിയോട്ടവും ഓടുന്ന കാലമാണ് ഇത് . "മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണു "എന്നു പറഞ്ഞതുപോലെയാണ് അവർക്ക് തച്ചങ്കരി എന്ന ഇരയെ കിട്ടിയത്.
പാവം തച്ചങ്കരി ഒരു മഹാപാപം ചെയ്തു. തൻറെ സഹപ്രവർത്തകരെ motivate ചെയ്യാൻ സ്വന്തം ചെലവിൽ ജന്മദിനം ആഘോഷിച്ചു. ലഡ്ഡു വിതരണം ചെയ്തു. ശത്രുക്കൾക്ക് അത് പിടിച്ചില്ല. അവർ appreciate ചെയ്യുന്നതിന് പകരം depreciate ചെയ്തു. സംഗതി ചട്ട ലംഘനമാണ്. വെളുക്കാൻ തേച്ചത് പാണ്ടായി. ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു. മന്ത്രി ഉള്ളപ്പോൾ Commissioner അത്ര oversmart ആകേണ്ട. തലയുള്ളപ്പോൾ വാൽ ആടേണ്ടാ. തച്ചങ്കരിയെ മാറ്റണം എന്നാണ് മന്ത്രിയുടെ ആവശ്യം.
COMMISSIONER റെ മാറ്റിയാൽ മാത്രം പോരാ, എല്ലാ സർക്കാർ ഓഫീസുകളും പരിസരങ്ങളും ജന്മദിനാഘോഷ നിരോധിത മേഖലയായി പ്രഖ്യാപിക്കണം. ഈ മേഖലയിൽ ലഡ്ഡു കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തണം. വിലക്ക് ലംഘിക്കുന്നവരെ ജോലിയിൽ നിന്ന് പിരിച്ചു വിടാവുന്നതാണ്. LADDU AND CAKES PROHIBITED എന്ന BOARD എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പരിസരത്തും സ്ഥാപിക്കണം.
മസ്സിൽ പിടുത്തതിന് അവാർഡുകളും സ്ഥാനക്കയറ്റവും ഏർപ്പെടുത്തണം. അങ്ങനെ സമ്പൂർണ്ണ അറുബോറൻ സംസ്ഥാനം എന്ന സ്ഥാനവും കേരളത്തിന് സ്വന്തമാക്കണം.

വായിച്ചപ്പോള്‍ അങ്ങിനെ പലതും ഓര്‍ത്തു പോയി! Well said! A way to express what is burning in mind!
ReplyDelete