ചെങ്ങന്നൂരുകാര്ക്ക് ഇനി പരാതി വേണ്ടാ. ചെങ്ങന്നൂർ എന്ന പേരിനോട് ചേർത്ത് പ്രമാദമായ ഒരു കൊലക്കേസ് ഉണ്ടായിരിക്കുന്നു. പണ്ട് തിരുവല്ലയിൽ karikkinvilla കൊലക്കേസ് ഉണ്ടായിരുന്നു. അതിനും മുമ്പ് ഭാര്യ എന്ന സിനിമക്ക് ആധാരമായ കൊലക്കേസ് അവിടെ നടന്നു. ഓർക്കുന്നില്ലേ പെരിയാറെ എന്ന ഗാനം ? ഓരോ സ്ഥല പെരിനോടും ചേർത്ത് ഓരോ കൊലപാതകം അല്ലെങ്കിൽ sexual abuse കേസ് പൊന്തി വരിക നാട്ടുനടപ്പാണ്. ആറ്റിങ്ങൽ ഇരട്ട കൊലക്കേസ് സൂര്യനെല്ലി കേസ്, കിളിരൂർ കേസ്, എന്നിങ്ങനെ. ഇനി ഏത് സ്ഥലത്തിനാണോ ഊഴം ? എന്തായാലും പാലാ കൊലക്കേസ് എന്നൊരു കേസ് ഉണ്ടാകാൻ ഇടയില്ല. കാരണം ഞങ്ങൾക്ക് കൊലയിൽ എന്തെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ അത് വഴക്കൊലയിൽ ആണ്.( വാഴക്കൊല ) ജിഷാ കൊലക്കേസിന് കിട്ടിയതിന്റെ ഒരു ശതമാനം പോലും coverage ചെങ്ങനൂർ കൊലക്കേസിന് കിട്ടിയില്ല. ഒന്നാമത്, പ്രതിയെ പിടികിട്ടി. രണ്ട് :ഇതിൽ രാഷ്ട്രീയ മുതലെടുപ്പിന് ചാൻസ് ഒട്ടുമില്ല. തെരഞ്ഞെടുപ്പിന് മുമ്പായിരുന്നെങ്കിൽ അല്പ്പം ചാൻസ് ഉണ്ടായിരുന്നു. "സിപിഎം പ്രവർത്തകനായ മകൻ, കോൺഗ്രസ് കാരനായ പിതാവിനെ വെട്ടിനുറുക്കി എന്ന് പ്രച്ചരിപ്പിക്കാം ആയിരുന്നു. പ്രചരിപ്പിക്കാമായിരുന്നു. വിഷ്ണ...