Skip to main content

Posts

Showing posts from June, 2021

കൊച്ചു കൊച്ചു കുടുംബ വഴക്കുകൾ

 ഇന്നാണ് ഒരു കാര്യം അല്പം ഞെട്ടലോടെ അറിയുന്നത്.2021 Half time ലേക്ക്  അടുക്കുക യാണ്. മാസങ്ങൾ കടന്നുപോയത് അറിഞ്ഞില്ല.2021 നെ എഴുതി  തള്ളാനെ ഇനി നിവൃത്തിയുള്ളൂ. കുടുംബകലഹം ഇന്ന് ചൂട് പിടിച്ച ചർച്ചാ വിഷയമാണ്. എന്നാൽ കൊച്ചു കൊച്ചു കലഹങ്ങൾ അനിവാര്യമാണ്, നിർദോഷമാണ്. അതേപ്പറ്റിയാണ് ഇന്ന് ചിന്തിക്കുന്നത്. മറവി കാരണമാണ് ചില പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഉദാഹരണമായി കാറിന്റെയോ വീടിന്റെയോ താക്കോൽ മറന്നു പോകുന്നത്. ഇതിന് രണ്ട് പരിഹാരങ്ങൾ ഉണ്ട്. ഒന്ന് ഒരു key bunch വിശ്വസിക്കാവുന്ന ആരെയെങ്കിലും ഏൽപ്പിക്കുക. ഞാൻ ഏല്പിച്ചിട്ടുണ്. പക്ഷേ ഇതുവരെ അത് ചോദിക്കേണ്ടി വന്നിട്ടില്ല. ഉപ്പ് കൂടിപ്പോകുന്നത് കുടുംബത്തിൽ വഴക്കിന്‌കാരണം ആകാറുണ്ട് ചിലപ്പോൾ. ഉപ്പ്‌കുറഞ്ഞാൽ നമുക്ക് അത് add ചെയ്യാം.ഉപ്പ് double ആകുമ്പോൾ അത് പ്രശ്നമാകും. നിരാശ ഉണ്ടാകും. ചിലപ്പോൾ തർക്കം ഉണ്ടാകും. പരിഹാരം 2 ഉണ്ട്. 1.ഒന്നും മിണ്ടാതെ സാധനം തിന്നുക. 2.അല്പം നാരങ്ങാ പിഴിഞ്ഞ് ഒഴിക്കുക. Tomato യും ഉള്ളിയും അരി ഞ്ഞിട്ടാൽ ഉപ്പിന്റെ കാഠിന്യം കുറയും.. Men ന് പൊതുവേ അടുക്കും ചിട്ടയും ഇല്ല എന്ന് പറയാറുണ്ട്. ഉദാഹരണത്തിന് ഒരു യാത്ര കഴിഞ്ഞ് ...

സ്ത്രീ ധന പീഡനം (Viewpoint )

 പഴമക്കാർ ഓർക്കുന്നുണ്ടായിരിക്കും പണ്ട് വടക്കേ ഇന്ത്യയിൽ സ്ത്രീ ധനത്തിന്റെ പേരിൽ ഭർത്താവും അവന്റെ ഫാമിലിക്കാരും ചേർന്ന് വധുവിനെ പീഡിപ്പിച്ചു തീകൊളുത്തി കൊന്നതിന്റെ അനേകം വാർത്തകൾ.ഇപ്പോൾ കാറ്റ് എതിർ ദിശയിൽ ആഞ്ഞടിച്ച് കേരളത്തെ പിടിച്ചു കുലുക്കി, യുവതീപീഢനം പ്രധാന വാർത്ത ആയിരിക്കുന്നു. കോവിഡിന് സമാന്തരമായി ഒരു തരം ഭ്രാന്ത് കേരളത്തിൽ പടരുന്നുണ്ടോ എന്നൊരു സംശയം. ഒഴിഞ്ഞ പ്ളാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്നതു പോലെയാണ് യുവജീവിതങ്ങൾ കയറിലും പാലത്തിലും പാള ത്തിലും കയത്തിലും വിഷത്തിലും തീയിലും അവസാനിക്കുന്നത്. പ്രബുദ്ധ കേരളം, സാക്ഷര കേരളം, ഒന്നാം നമ്പർ എന്നെല്ലാം ചിലർ വീമ്പടിക്കുമ്പോൾ ചിരിക്കാതെ വയ്യ. ഒരു രാജ്യത്ത് ജനങ്ങൾ എല്ലാം ഹാപ്പി ആണെങ്കിൽ അത് ഒന്നാം നമ്പർ ആണ്. നിത്യവും ഭീകരമായ കൊലകളും ആല്മഹത്യകളും നടക്കുന്ന കേരളത്തിൽ അനേകം ആളുകൾ പല കാരണങലാൽ unhappy അല്ലെങ്കിൽ sad ആണ്. ഇംഗ്ലീഷിൽ happy എന്ന വാക്കിന്റെ opposite, unhappy എന്നാണ്. രണ്ടും പറയാൻ എളുപ്പം സന്തോഷം എന്ന വാക്കിന്റെ  opposite എന്താണ്? അറിഞ്ഞു  കൂടാ.അസന്തോഷം എന്ന് ഒരു വാക്ക് ഉണ്ടോ? ഏതായാലും സന്തോഷത്തിന്റെ opposite ദുഃഖം അല്...

Happy Fathers Day

 മനോഹരമായ ഒരു ഞായറാഴ്ച്ച. അതിരാവിലെ ശല്യം ചെയ്യാത്ത ഒരു മഴ പെയ്തു.7 മണി ആയപ്പോൾ വെയിൽ തെളിഞ്ഞു. പതിവ്‌പോലെ Shekhina ചാനലിൽ കുർബാന കണ്ടു. മഴയ്ക്ക് സമാനമായ short കുർബാന. കോവിഡ് തീർന്നാലും Senior citizens ന് chanel കുർബാന മതി. വീട്ടിൽ ആകുമ്പോൾ full concentration കിട്ടും. ചില messages കണ്ടപ്പോഴാണ് ഇന്ന് Fathers Day ആണെന്ന് അറിയുന്നത്. വാസ്തവത്തിൽ 365 ദിവസവും ഓരോ വിശേഷ ദിവസം ആണ്. Family, father, mother, sister, friend, lover എന്നിങ്ങനെ പലരെ ചേർത്ത് day ഉണ്ട്. എന്തായാലും happy fathers day നല്ലതാണ്.എന്താണ് ഒരു പിതാവിനെ happy ആക്കുന്നത്? വലിയ പ്രശ്നങ്ങൾ ഇല്ലാതെ ഒരു ഫാമിലിയിലെ എല്ലാ അംഗങ്ങളും ഒരുമിച്ചു താമസിക്കുകയാണെങ്കിൽ അതാണ് ഏറ്റവും സന്തോഷം തരുന്നത്. എന്നാൽ എല്ലാവർക്കും അത് സാധിക്കുകയില്ല. മുൻപ് വിദേശത്തുള്ള മക്കൾ Christmas അവധിക്ക് നാട്ടിൽ വന്നിരുന്നു. Covid എല്ലാത്തിനെയും തകിടം മറിച്ചു.യാത്രകൾ മുടങ്ങി. ഇനി എല്ലാവരും ഒത്തു ചേരുന്ന Christmas ഉണ്ടാകുമോ? ഉണ്ടായാൽ തന്നെ പലരും കൊഴിഞ്ഞു പോയിട്ടുണ്ടായിരിക്കും. ഇന്നത്തെ സാങ്കേതിക വിദ്യ കുടുംബങ്ങളെ നിലനിർത്തുന്നു എന്ന് പറയാം. ഇന്ന് വീഡിയോ call ല...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...

കേരള മാധ്യമ ജീർണ്ണത

 അമിതമായാൽ അധികമായാൽ അമൃതും വിഷം എന്നാണ് ചൊല്ല്. കേരളത്തിൽ ഏറ്റവും അമിതമായ ഒരു കാര്യം  മാധ്യമങ്ങൾ ആണ്.കേരളത്തിൽ തൊഴിൽ കിട്ടാനില്ല. പക്ഷെ എണ്ണിയാൽ ഒടുങ്ങാത്ത വിധം പത്രങ്ങളും ചാനലുകളും ഉണ്ട്. ഇവർ ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. 30 വർഷം മുൻപ് നമ്മൾ TV യെ സ്നേഹിച്ചിരുന്നു.അത് ഒരു അത്ഭുതം ആയിരുന്നു. അന്ന് നമ്മൾ എല്ലാം ശ്രദ്ധിച്ചു കണ്ടു, കേട്ടു. ഇന്ന് കാർക്കിച്ചു തുപ്പാൻ തോന്നുന്നു. കേരള മീഡിയ അത്രമാത്രം അധഃപതിച്ചിരിക്കുന്നു. ഉദാഹരണങ്ങൾ നിരത്തിയാൽ അനേകം പേജ് വരും. ഒരു ഉദാഹരണം പറയാം. പാലക്കാട്ട് ഒരു  യുവാവ്  പ്രായ പൂർത്തി ആകാത്ത ഒരു പെണ്കുട്ടിയെ 10 വർഷം ഒളിപ്പിച്ചു താമസിപ്പിച്ചു എന്ന വാർത്ത ചില ചാനലുകൾ report ചെയ്തു. യുക്തിക്ക് നിരക്കാത്ത ഒരു കഥ. എന്തായാലും ആ കുട്ടി ആ നരാധമന്റെ ലൈംഗിക  അടിമ ആയിരുന്നു. പോക്സോ കേസ് എടുക്കേണ്ട കുറ്റമാണ്. എന്നാൽ ഇതിനെ ഉദാത്തമായ പ്രണയമായി ചാനലുകൾ ചിത്രീകരിച്ചു. ജനങ്ങളുടെ കയ്യടി കിട്ടുമെന്നാണ് ചാനൽ പരനാറികൾ കരുതിയത്. പക്ഷേ ജനങ്ങളുടെ പ്രതികരണം വിപരീതമായിരുന്നു. സോഷ്യൽ മീഡിയയിൽ പരിഹാസവും ട്രോളും ഉരുൾപൊട്ടി ചാനൽ വിഡ്ഢികളെ വേരോടെ പിഴുതെറിഞ...

വാരാന്ത്യ ചിന്തകൾ

 അതി മനോഹരമായ ഒരു ദിവസമാണ് ഇന്ന്. ഒട്ടും ശല്യം ചെയ്യാത്ത മഴ. അതും പുട്ടിന് തേങ്ങ പോലെ. 7മണിക്ക് online കുർബ്ബാന കണ്ടു. മഴ പോലെ തന്നെ മുഷിപ്പിക്കാത്ത കുർബാന. Covid ന് ശേഷവും ഇത് തുടരണം. പെട്രോൾ കാശ്  ലാഭമുണ്ട്. ജീവിക്കാൻ പറ്റിയ ഏറ്റവും നല്ല രാജ്യം, city, എന്നൊക്കെ ചിലപ്പോൾ survey കൾ കാണാം. അതുപോലെ ,ചിരിക്കാൻ ഏറ്റവും നല്ല രാജ്യംഏത് എന്ന് ചോദിച്ചാൽ ഉത്തരം കേരളമാണ്. കാരണം ഇവിടെ എല്ലാം കോമഡിയാണ്. രാവിലെ ഞാൻ കുറെ ചിരിച്ചു. ഇപ്പോൾ വിവാദമായ മരം കൊള്ള ഓർത്തിട്ടാണ്. ഒന്ന്, കേരളത്തിൽ ഖജനാവിൽ പണമില്ല. എന്നാൽ അനേകായിരം കോടിയുടെ തടി കയ്യൂക്കുള്ളവർ വെട്ടി കടത്തി പണം തട്ടുന്നു. വനത്തിൽ നിന്ന് വെട്ടുന്ന തടി പെരുമ്പാവൂരിൽ എത്തിക്കാൻ no problem. പാസ്സ് ഒന്നും വേണ്ട. എന്നാൽ സാധാരണക്കാരൻ ഒരു കഷണം തടി സ്വന്ത ആവശ്യത്തിന് കൊണ്ടുപോകാൻ പാസ്സ് വേണം. ഞങ്ങളുടെ വീടുപണിക്ക് ആവശ്യമായ തടി, ഭാര്യാപിതാവ്, പരേതനായ ശ്രീ TC വർഗ്ഗീസ് സൗജന്യമായി തന്നതാണ്.2014ൽ അദ്ദേഹം അന്തരിച്ചു.2017 ൽ ഞങ്ങൾ രണ്ട് ആഞ്ഞിലിയും ഒരു തേക്കും വെട്ടി. സ്വന്ത ആവശ്യത്തിന് ആണെങ്കിലും transport ചെയ്യാൻ village ഓഫീസിൽ നിന്ന് പാസ്സ് വേണം. കരം കെ...

Lock down കുറിപ്പുകൾ

 ഇന്നലെയും ഇന്നും മഴയിൽ നിന്ന് ഒരു break പോലെ തോന്നുന്നു. ഇന്നലെ ഒട്ടും പെയ്തില്ല. ഇനി ഒരാഴ്ച്ച break നീണ്ടാലും OK. കാരണം ഈ പ്രദേശത്ത് ഏപ്രിൽ മുതൽ നിത്യവും മഴ പെയ്തു. ഇന്നലെയും ഇന്നും പൈക ടൌൺ വരെ പോയി.5 മിനിറ്റ് നടന്നാൽ ടൌൺ ന്റെ ഹൃദയ ഭാഗങ്ങളിൽ എത്താം. town ൽ തിരക്ക് ഒട്ടും കണ്ടില്ല.ഒരു ഹർത്താലിന്റെ പ്രതീതി. പണ്ട് കേരളാ  Govt., ഹൈക്കോടതിയിൽ ഒരു affidavit കൊടുത്തിരുന്നു. ജനങ്ങൾ hartal enjoy ചെയ്യുന്നു എന്നാണ് സർക്കാർ പറഞ്ഞത്. ഇത് വലിയ ഒരു irony ആയി മാറിയിരിക്കുന്നു. ജനങ്ങൾ അടച്ചുപൂട്ടി വീട്ടിൽത്തന്നെ ഇരിക്കുന്നു.പക്ഷേ അധികമാരും enjoy ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല.lock down crisis എല്ലാവരെയും ഒരു പോലെയല്ല ബാധിക്കുന്നത്. ഒരു pensioner, least affected ആണ് എന്നാണ് എന്റെ അഭിപ്രായവും അനുഭവവും. ജീവിക്കാൻ ആവശ്യമായ ഒരു പെൻഷൻ, സ്വന്തമായി വീട്, മക്കൾ married and settled, അസുഖം ഇല്ല, മുതലായ സാഹചര്യങ്ങൾ ഒത്തു ചേർന്നാൽ covid lock down സഹിക്കാവുന്നതെയുള്ളൂ. പെട്രോളിന്റെ വില വർദ്ധന ഒരു joke ആയിട്ടാണ് എനിക്ക് തോന്നുന്നത്. കാരണം എന്റെ കാർ അനേകം മാസങ്ങളായി ഓടാതെ കിടക്കുകയാണ്.ഓടിയാൽത്തന്നെ 400 m...

പരിസ്ഥിതി ദിന കുറിപ്പുകൾ

 ഇന്ന് ലോക പരിസ്ഥിതി ദിനം ആണെന്ന കാര്യം മറന്നു പോയിരുന്നു. എങ്കിലും ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇന്നലെ ചെയ്തു. ഇന്നലെ രണ്ട് പപ്പായ തൈകൾ പറിച്ചു നട്ടു. രണ്ടെണ്ണം ബാക്കിയുണ്ട്. കഴിഞ്ഞയാഴ്ച്ച രണ്ട് പ്ലാവും രണ്ട് മാവും നട്ടു. നമ്മൾ എങ്ങോട്ട് ആവശ്യപ്പെടാതെ പ്രകൃതി എപ്പോഴും എന്തെങ്കിലും തന്നു കൊണ്ടിരിക്കും. ഞാൻ2016ൽ നട്ട ഒരു പേര നല്ലതുപോലെ വളർന്നു. അതിന്റെ ഒപ്പം നട്ട ഒരെണ്ണം ഫലം തന്നു.ഫലം തരാത്തതിനെ വെട്ടി കളയാൻ പ്ലാനിട്ടു. പക്ഷേ ഇന്ന് നോക്കുമ്പോൾ അതിൽ മൂന്ന് ചെറിയ പേരക്ക ഉണ്ട്. ഈ കോവിഡ് കാലത്ത് fruits ന് shortage ഒട്ടും അനുഭവപ്പെട്ടില്ല. Passion fruit ധാരാളം കിട്ടി. juice ഉണ്ടാക്കാൻ ideal ആണ്. പപ്പായ കൂടെ ചേർത്താൽ super. ഇപ്പോൾ passion ന് ഒരു break ആണ്. ഇപ്പോൾ ഉള്ളത്  മൂത്തതല്ല.പപ്പായയും പഴുത്തതു കുറവാണ്. കഴിഞ്ഞ ആഴ്ച്ച ഒരു വാഴക്കുല വെട്ടി പഴുപ്പിച്ചു. പലർക്കും കൊടുത്തു. എന്നിട്ടും തിന്നു മടുത്തു. Juice ന് ഒന്നും ഇല്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആരും കാണാതെ ഒളിഞ്ഞു കിടന്ന  ,പഴുത്ത ഒരു കൈതചക്ക ശ്രദ്ധയിൽ പെട്ടത്. മീഡിയം size. അതും പപ്പായയും ചേർത്ത് jui...

1950 s ഒരു തിരിഞ്ഞു നോട്ടം

 സ്കൂൾ പ്രവേശന കാലത്തെ പ്പറ്റി ഓര്മിച്ചപ്പോൾ ചിന്തകൾ Little Flower സ്കൂളിന്റെ പരിസരം വിട്ട് റോഡിലേക്ക് ഇറങ്ങി. അന്ന് റോഡ് ടാർ ചെയ്തിട്ടില്ല.1956ലാണ് ടാർ ചെയ്തത്. അന്ന് steam roller എത്തിയപ്പോൾ വലിയ അത്ഭുതം ആയിരുന്നു. Travancore സർക്കാരിന്റെ വകയായിരുന്നു ആ steam roller. അതിൽ ഒരു ശംഖു ചിഹ്നം ഉണ്ടായിരുന്നു. സ്‌കൂൾ വിട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം കാണുന്നത് അന്തോണി അപ്പൂപ്പന്റെ കുട repair shop ആണ്. മഴക്കാലത്തു അവിടെ നല്ല തിരക്കാണ്. കുറെ മുന്നോട്ട് നീങ്ങിയാൽ വലതു വശത്ത് പാംപ്ലാനിയിൽ കുഞ്ഞൂഞ്ഞ് ചേട്ടൻ വീടിന് മുൻപിൽ ഒരു പീഠത്തിൽ ഇരിക്കുന്നത് കാണാം. ചിലപ്പോൾ ചേടത്തി പുറകിൽ നിൽക്കുന്നത് കാണാം. അവിടെയുള്ള കടകൾ അദ്ദേഹം വാടകയ്ക്ക് കൊടുത്തതാണ്. അവയിൽ ഒന്ന് ചെമ്പ് കൊട്ടികളുടേതാണ്. ചെമ്പ് പാത്ര നിർമ്മാണം. സദാസമയവും കൊട്ടുന്ന ശബ്ദം കേൾക്കാം. അടുത്തത് കുട്ടപ്പന്റെ ബാർബർ shop ആണ്. എന്റെ chachen ഒന്നോ രണ്ടോ  മാസത്തിൽ ഒരിക്കൽ എന്നെ മുടി വെട്ടിക്കാൻ കൊണ്ടുപോകും. shop ന്റെ ചുവരിൽ വലിയ സിനിമാ പോസ്റ്ററുകൾ ഉണ്ടായിരുന്നു. തമിഴും മലയാളവും.എന്നെ ഏറ്റവും ആകർഷിച്ചത് ജീവിത നൗക എന്ന സിനിമയുടെ poster ആണ്....

സ്കൂൾ പ്രവേശന ഓർമ്മകൾ

 1954ൽ ആയിരുന്നു എന്റെ സ്കൂൾ പ്രവേശം. പൈകയിലെ ആരാധനാ മഠത്തിന്റെ കീഴിലുള്ള Little Flower പ്രൈമറി സ്കൂളിൽ.1മുതൽ 5  വരെ ഓരോ ക്ലാസ് ആണ് അവിടെ ഉണ്ടായിരുന്നത്. സ്കൂൾ കെട്ടിടം വാസ്തവത്തിൽ ഒരു ഹാൾ ആയിരുന്നു. തട്ടികൾ വെച്ച് ക്ലാസ്സുകൾ തിരിച്ചിരുന്നു.5 ആം ക്ലാസ് കഴിഞ്ഞാൽ ഓഫീസ് ആണ്. നല്ല രീതിയിലുള്ള ഒരു ഓഫീസ്. ഇടവകയിലെ meetings ഉള്ളപ്പോൾ തട്ടികൾ എടുത്തു മാറ്റും. ഓരോ ക്ലാസ്സിലും ഇരുപതോളം കുട്ടികൾ ഉണ്ടായിരുന്നു. പാവപ്പെട്ട അനേകം കുട്ടികൾ അന്ന് സ്കൂളിൽ പോയിരുന്നില്ല. പ്രത്യേകിച്ചു ചുമട്ടു തൊഴിലാളികളുടെ കുട്ടികൾ. സ്‌കൂളിൽ പോകുന്നതിൽ എനിക്ക് വിഷമമോ ചമ്മലോ ഒട്ടും ഇല്ലായിരുന്നു. കാരണം അന്നത്തെ കുട്ടികൾക്ക് ലാളന ഒട്ടും കിട്ടിയിരുന്നില്ല. മാതാ പിതാക്കൾക്ക് ലാളിക്കാൻ സമയം ഇല്ലായിരുന്നു.മുതിർന്ന കുട്ടികൾ ഇളയ കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്നു. Little Flower സ്കൂളിൽ എന്റെ ജ്യേഷ്ട്ടൻ സെബാസ്റ്റ്യൻ മൂന്നാം ക്ലാസ്സിലും ഒരു ചേച്ചി ഏലിക്കുട്ടി 5 ആം ക്ലാസ്സിലും ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നത്. വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള ദൂരം 1 കിലോമീറ്റർ. റോഡ് ഇല്ല. രണ്ട് പറമ്പിൽ ക്കൂടി നടന്ന് പി...