വിശുദ്ധ കുർബ്ബാനയ്ക്കു ഇടയിൽ മേലധികരികൾക്ക് വേണ്ടി പ്രാര്ഥനയുണ്ട്. അവരുടെ ആയുരാരോഗ്യത്തിനു വേണ്ടിയും ശരിയായ നേതൃത്വത്തിനു വേണ്ടിയും ആണ് പ്രാർത്ഥന. കോടിക്കണക്കിനു പ്രാര്ഥനകളാണ് ദൈവ സന്നിധിയിലേക്ക് എത്തുന്നത്. ഇതിൽ ആദ്യഭാഗം ഫലിക്കുന്നുണ്ട്. രണ്ടാമത്തെ ഭാഗംഒട്ടും ഫലിക്കുന്നില്ല. ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഭാ നേതൃത്വം തയ്യാറാകുന്നില്ല. ഇത് ബഹു. ആലഞ്ചേരി പിതാവ് സമ്മതിച്ചിരിക്കുന്നു. ഇന്നത്തെ കാലത്ത് ഒരു കാര്യവും ഒളിച്ചു വെക്കാൻ സാധിക്കുകയില്ല. നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്താൽ ഇന്നല്ലെങ്കിൽ നാളെ സംഗതി പുറത്താകും. ഭൂമി ഇടപാടിന്റെ അന്വേഷണ റിപ്പോർട്ട് ചൂടപ്പം പോലെ. മാധ്യമങ്ങൾക്ക് കിട്ടി. തനിക്ക് വീഴ്ച്ച പറ്റിയെന്ന് മാർ ആലഞ്ചേരി സമ്മതിക്കുന്നു. മുഴുവൻ തുക കിട്ടുന്നതിന് മുൻപ് ഭൂമി കൈ മാറിയതും മറ്റും. ഒരു റിലേ ഓടുന്ന ഓ ട്ടക്കാരൻ തൻറെ ബാറ്റൻ എതിർ ടീമിൻറെ കയ്യിൽ കൊടുക്കുന്നതുപോലെ വിചിത്രവും ദുരൂഹവുമായ നടപടി. ഏറ്റവും വിചിത്രമായ കാര്യം ബഹു. ആലഞ്ചേരി ആ റിപ്പോർട്ട് തള്ളി എന്നതാണ്. ഒരു പക്ഷേ ആ റിപ്പോർട്ട് തിരുത്തി എഴുതി ഒരു ക്ലീൻ ചിറ്റ് കിട്ടാനായിരിക്കും അദ്ദേഹം ഉരുണ്ടുകള...