Skip to main content

Posts

Showing posts from December, 2017

ആപ്പിലായ ഭൂമി കച്ചവടം( Viewpoint)

ഇന്നത്തെ കാലത്ത് എന്തെങ്കിലും മനസ്സിൽ വിചാരിച്ചാൽ അത് മറ്റുള്ളവർക്ക് വേണമെങ്കിൽ ചോർത്തി പരസ്യമാക്കി വിവാദത്തിൽ  കുടുക്കാൻ സാധിക്കും. Zero മലബാർ  സഭാനേതൃത്വം വൈദികർക്കു വേണ്ടി മാത്രം അയച്ച ഒരു Circular Whatsapp ൽ വായിക്കുകയുണ്ടായി. Zero മലബാർ എന്നത് spelling mistake അല്ല. സഭാനേതൃത്വത്തിന്റെ ഭാഷ്യത്തിൽ  അതിരൂപത അതിയായ കടത്തിലായി Zero യിൽ പാപ്പരാണ്. അതിരൂപത എങ്ങനെ സംപൂജ്യരായി (zeros) എന്ന് വിവരിക്കുന്നതാണ് സർക്കുലർ. ഈ സർക്കുലർ വിശ്വാസ യോഗ്യമല്ല. ആപ്പിലായി ഭൂമിയിടപാട് ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. 1. പുൽക്കൂട്ടിൽ പിറന്ന് സാധാരണക്കാരനായി സാധാരണക്കാരുടെ ഇടയിൽ ജീവിച്ചു മരിച്ച യേശു ക്രിസ്തു വിനെ പ്പറ്റി കേട്ടിട്ടുണ്ട്. എന്നാൽ ഭൂമി കള്ളക്കച്ചവടം നടത്തിയ ഒരു യേശുവിനെപ്പറ്റി കേട്ടിട്ടില്ല. യേശു പണപ്പിരിവും നടത്തിയിട്ടില്ല. അപ്പോൾപ്പിന്നെ കള്ളക്കച്ചവടം നടത്തിയവർ ആരുടെ അനുയായികളാണ്?😢 2. കേരളത്തിൽ engineering, Medical College കൾ ആവശ്യത്തിൽ അധികമാണ്. അപ്പോൾപ്പിന്നെ ബാങ്കിൽ നിന്ന് വായ്പയെടുത്തു ഒരു മെഡിക്കൽ കോളജ് സ്ഥാപിക്കേണ്ട ആവശ്യമെന്ത്? ഇത് കള്ള കച്ചവടം മറച്ചുവെക്കാനുള്...

ജോസഫ് പുലിക്കുന്നേൽ-അനുസ്മരണം

Christmas ആഘോഷങ്ങൾ കെങ്കേമമായി നടന്നു. മദ്യത്തിനും ഇറച്ചിക്കും വേണ്ടി നീണ്ട നീണ്ട Q കൾ ഉണ്ടായിരുന്നു. എല്ലാം ശുഭമായി അവസാനിച്ചു. എന്നാൽ പുൽക്കൂട് നൽകുന്ന സന്ദേശത്തെപ്പറ്റി എത്ര പേർ ചിന്തിച്ചു എന്ന് അറിഞ്ഞു കൂടാ. മനസ്സിലാക്കാൻ ഏറ്റവും എളുപ്പമുള്ള സന്ദേശമാണ് കാലിതൊഴുത്തിൽ പിറന്നവൻ ലോകത്തിന് നൽകിയത്. ഭൂമിയിൽ തലചായ് ക്കാൻ ഇടമില്ലാത്തവർക്ക് പ്രത്യാശയുടെ സന്ദേശമാണ് പുൽക്കൂട്ടിലെ ഉണ്ണി നൽകിയത്. എളിയവരിൽ എളിയ വനായി  ദൈവ പുത്രൻ ജനിച്ചു.പരസ്പരം സ്നേഹിക്കാൻ യേശു പഠിപ്പിച്ചു. ആർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന ഈ സന്ദേശത്തിൻറെ പേരിൽ ലോകത്തിൽ നടക്കുന്ന അഭ്യാസങ്ങൾ കാണുമ്പോൾ യഥാർത്ഥ വിശ്വാസികൾ പകച്ചു പോകും. ഇപ്പോൾ തന്നെ ഭൂമി വിൽപ്പന വിവാദം സീറോ മലബാർ സഭയെ പിടിച്ചുലക്കുകയാണ്. Christmas കാലത്ത് ക്രിസ്തു വിൻറെ മഹാ സന്ദേശത്തിൽനിന്ന് വിട്ട് വിശ്വാസി കളുടെ  ശ്രദ്ധ ഭൂമി ഇടപാടുകളുടെ ലാഭ നഷ്ട്ട കണക്കുകളിൽ കേന്ദ്രീകരിച്ചത് ദൗർഭാഗ്യകരമാണ്. സഭ ആല്മീയ കാര്യങ്ങൾക്ക് രണ്ടാം സ്ഥാനം കൊടുത്തു വസ്തു ഇടപാടുകൾക്ക് പ്രഥമ പരിഗണന നൽകുന്നത് ഇതാദ്യമല്ല. ദീപിക പത്രത്തെ അവർ വിറ്റു കാശാക്കി യിരുന്നു. ഇത്...

Good bye 2017-2

2017 അവസാനിക്കാൻ ഇനി 4 ദിവസം മാത്രമേ ബാക്കിയുള്ളൂ. Christmas ൻറെ hang over ഇനിയും ബാക്കി നിൽക്കുന്നു. രാവിലെ നടക്കാൻ പോയപ്പോൾ ഒരു മിനി വെടിക്കെട്ടിന്റെ അവശിഷ്ടങ്ങൾ റോഡിലും side ലും ചിതറി കിടക്കുന്നത് കണ്ടു. സ്വകാര്യ വെടിക്കെട്ടുകൾക്ക് ഇക്കൊല്ലം ഒരു മാന്ദ്യം ഉള്ളതുപോലെ തോന്നി. ഒരു പക്ഷേ വെടിക്കെട്ടു പ്രേമികൾ സ്വയം നിയന്ത്രിച്ചു വെടിക്കോപ്പുകളിൽ ചിലത് New Year നു വേണ്ടി മാറ്റി വെച്ചിട്ടുണ്ടായിരിക്കാം. എന്നാൽ കേരളത്തിൽ എപ്പോഴും സന്തോഷ വാർത്തകൾ ഉണ്ട്. ക്രിസ്മസ് കാലത്ത് 2017 ലെ മദ്യവിൽപ്പനയിൽ 11 കോടി രൂപയുടെ വർദ്ധന ഉണ്ടായി എന്ന് പറയപ്പെടുന്നു. മംഗള വാർത്തയാണ് ഇത്‌,ധന മന്ത്രിക്ക്. അത്‌ എന്തായാലും പേർസണൽ ആയിട്ട് പറഞ്ഞാൽ 2017 ഒരു നല്ല വർഷം ആയിരുന്നു. കൂടുവിട്ട് കൂട് മാറിയ വർഷം. ഒരു രാജ്യത്തെ പ്പറ്റി  ശരിയായ അറിവ് ലഭിക്കാൻ ഒരു വർഷമെങ്കിലും അവിടെ താമസിക്കണം. ഉദാഹരണമായി വേനൽക്കാലം എങ്ങനെയുണ്ട് എന്നറിയാൻ വേനൽക്കാലത്ത് രാജ്യത്തു താമസിക്കണം. അങ്ങനെ നോക്കുമ്പോൾ കേരളത്തെപ്പറ്റി എനിക്ക് ഭാഗികമായ അറിവേ ഉള്ളൂ. മൂന്ന് മാസത്തിൽ കൂടുതൽ തുടർച്ചയായി ഇവിടെ തസ്മസിച്ചിട്ടില്ല 1974ന് ശേഷം. അ...

Good bye 2017-1

99രൂപ 50 പൈസയെ 100 എന്ന് round off ചെയ്യുന്നത് പോലെ  2017നെ ഇനി round off. ചെയ്യാൻ സമയമായി. ഒരു വർഷം കടന്നു പോകുമ്പോൾ അതിനെ പേർസണൽ കാര്യങ്ങളെ അടിസ്ഥാനമാക്കി പലരും വിലയിരുത്താറുണ്ട്. അങ്ങനെ നോക്കുമ്പോൾ 2017 ഞങ്ങളെ സംബന്ധിച്ച് വളരെ പോസിറ്റീവ് ആയ ഒരു വർഷം ആയിരുന്നു. 3017ൻറെ തുടക്കത്തിൽ ഞങ്ങൾ ഓസ്ട്രേലിയയിൽ ആയിരുന്നു. 2016 November 1നാണ് ഞങ്ങൾ ഓസ്ട്രേലിയയിൽ എത്തിയത് വളരെ നല്ല അനുഭവങ്ങൾ ആണ് ഓസ്ട്രേലിയയിൽ ഞങ്ങൾക്ക് ലഭിച്ചത്. ജനുവരി 24ന് സൗത്ത് ആഫ്രിക്കയിൽ തിരിച്ചെത്തി. ഞങ്ങൾ രണ്ടുപേരും retire ചെയ്തവർ ആയതുകൊണ്ട് പൂർണ്ണ relaxation ആണ്.തിടുക്കത്തിൽ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഒരിടത്തും പോയി join ചെയ്യേണ്ട ആവശ്യമില്ല. ഉള്ളത് ഒക്കെ വിറ്റു പെറുക്കി പോകണം. വീട് 2015ൽ വിറ്റിരുന്നു. ഇനിയുള്ളത് രണ്ട് ടൊയോട്ട Corolla കളാണ്. ഭാഗ്യ വശാൽ  അധികം അന്വേഷിക്കാതെ നല്ല രണ്ട് buyers നെ കിട്ടി. മാർച്ചിൽ  Port  എലിസബത്തിലേയ്ക്കു   ഒരു യാത്ര. മൂന്നാഴ്ച്ച ഉദ്ദേശിച്ചാണ് പോയത്. എന്നാൽ അതിഥേയരുടെ നിർബന്ധം കാരണം ഒരാഴ്ച കൂടി extent ചെയ്തു. എല്ലാം വിറ്റു പെറുക്കി മേയ് 7ആം തീയതി ഞങ...

Sexy ഒരു മോശംകാര്യമോ? (Viewpoint)

Face ബുക്കിൽ ഒരു ഹിന്ദിക്കാരൻ പഴയ കാല നടിയായ മുംതാസ് ൻറെ 70ആം ജന്മ ദിനത്തോട് അനുബന്ധിച്ച് ഒരു post ഇട്ടിരുന്നു. അവരെ appreciate ചെയ്തുകൊണ്ട് ഞാൻ ഇങ്ങനെ എഴുതി. The sexiest star എന്ന്. അത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല. അത്തരം വാക്കുകൾ fb യിൽ ഉപയോഗിക്കാൻ പാടില്ലെന്ന് അയാൾ എഴുതി. പാവം 😂😂.ഇംഗ്ലീഷ് ശരിക്ക് അറിയത്തില്ല എങ്കിൽ ആരോടെങ്കിലും ചോദിച്ചു പഠിക്കണമെന്ന് ഞാൻ ഉപദേശിച്ചു. അതും അയാൾക്ക്‌ ഇഷ്ടപ്പെട്ടില്ല. പിന്നെ ആശാനെ കണ്ടിട്ടില്ല. എന്നെ unfriend ചെയ്തതെന്ന് തോന്നുന്നു. Double OK. ഇത്തരം നിരക്ഷര കുക്ഷികളുമായി friendship കൊണ്ട് എന്തു പ്രയോജനം? സെക്സ് എന്ന് കേൾക്കുമ്പോൾ ചിലർക്ക് സമനില തെറ്റും. അതുകൊണ്ടാണ് sexiest എന്ന വാക്ക് കണ്ടപ്പോൾ അയാൾ പ്രകോപിതനായത്. ഏറ്റവും അധികം പ്രാവശ്യം ക്രിയ ചെയ്ത സ്റ്റാർ എന്നായിരിക്കാം അയാൾ തെറ്റി ധരിച്ചത്. സെക്സി എന്നത് ഒരു മോശം കാര്യമല്ല. ചില സ്ത്രീകൾക്ക് മുഖ സൗന്ദര്യം കൊണ്ടും ശരീര പ്രകൃതി കൊണ്ടും ഒരു പ്രത്യേക ആകർഷണം ഉണ്ട്. അങ്ങനെയുള്ള സ്ത്രീകൾ എല്ലാ കാലത്തും ഉണ്ട്. സിനിമയിലും music ലും Sports ലും അവർ ഉണ്ട്. ഉദാഹരണമായി ടെന്നീസ് താരം മരിയ ഷറപ്പോവ. സിനിമയിൽ ...

കടലിനക്കരെ പോണോരെ, കാണാപൊന്നിനു പോണോരെ(Viewpoint)

ചെമ്മീൻ സിനിമയിലെ " കടലിനക്കരെ പോണോരെ.."എന്ന പാട്ട് പഴമക്കാർ ഓർക്കുന്നുണ്ടായിരിക്കും. ചെമ്മീൻ സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കുന്ന 2017ൽ ഈ ഗാനത്തിന് പ്രസക്തി ഏറുന്നു. കാണാപൊന്നിന്‌ പോണോരെ എന്ന ഭാഗം ഇന്ന് വളരെ ചിന്തനീയമാണ്. നമ്മൾ മീൻ വാങ്ങാൻ മീൻ കടയിലും സ്വർണ്ണം വാങ്ങാൻ സ്വർണ്ണ ക്കടയിലും ചെല്ലുന്നത് വളരെ സന്തോഷത്തോടെയാണ്. എന്നാൽ നമുക്ക് പ്രിയപ്പെട്ട മീനും സ്വർണ്ണവും കടകളിൽ എത്തിക്കാൻ ജീവൻ പോലും നഷ്ടപ്പെടുന്ന പാവപ്പെട്ടവരെ പ്പറ്റി നമ്മൾ ചിന്തിക്കാറില്ല. മീനും സ്വർണ്ണവും കാണാ പൊന്ന് ആണ്. മീൻ പിടുത്ത ക്കാരനും ഖനി തൊഴിലാളിയും ചെയ്യുന്നത് കാണാ പൊന്ന് തേടി പോകലാണ്. മരണംപതിയിരിക്കുന്ന ആഴങ്ങളിലേക്ക് ആണ് അവർ പോകുന്നത്. ഓഖി ദുരന്തം തുടരുമ്പോൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന ഖനി അപകടങ്ങൾ ചേർത്തു വെച്ച് വായിക്കേണ്ടതാണ്. പ്രത്യേകിച്ചു ആഫ്രിക്കയിൽ. ദക്ഷിണാഫ്രിക്കയിലെ സ്വർണ്ണ ഖനികൾ ലോകത്തിൽ ഏറ്റവും ആഴമേറിയ താണ്.നാല് കിലോമീറ്റർ വരെ ആഴമുണ്ട്. ഖനികളിൽ ചിലപ്പോൾ പാറ ഇടിഞ്ഞു വീഴും. ഇക്കാലത്ത് അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ technology വളരെ പുരോഗമിച്ചിട്ടുണ്ട്. എങ്കിലും ചിലപ്പ...

2017ൽ ലോകം അവസാനിക്കുമോ? (View point)

ഇപ്പോൾ ചില കിംവദന്തികൾ പര ക്കുന്നുണ്ട്. ഈ മാസം അവസാനം ലോകം അവസാനിക്കാൻ പോകുന്നുവത്രേ. എങ്ങനെ ചിരിക്കാതിരിക്കും?😊 കൂടുതൽ പറയുന്നതിനു മുൻപ് മലയാളത്തിലെ ചില വാക്കുകളെ പ്പറ്റി  പറയാതെ വയ്യ. അതിൽ ഒന്നാണ് കിംവദന്തി. അക്ഷരം ശരിയാണോ എന്നറിയില്ല. rumour എന്നാണ് ഉദ്ദേശിക്കുന്നത്. വിരോധാഭാസം, അപസർപ്പകനോവൽ മുതലായവ  കടുകട്ടിയാണ്. അത് എന്തായാലും ഈ മാസം ഒടുവിൽ ലോകം അവസാനിക്കുമെന്ന് കേട്ടിട്ട് എനിക്ക്‌ പരിഭ്രാന്തി ഒന്നുമില്ല. അവസാനി ച്ചാൽ ത്തന്നെ split second ൽ കാര്യം കഴിയണം. ഇന്ത്യൻ കോടതികളിലെ case കൾ പോലെ 20 ഉം മുപ്പതും കൊല്ലം നീണ്ടു പോകരുത്. ലോകം അവസാനിക്കുന്നു എന്ന തോന്നൽ ഉണ്ടാകുന്നതിനു മുൻപുതന്നെ സംഗതി കഴിയണംഏറ്റവും പ്രധാന കാര്യം  ഭൂമി പകുതി വെന്ത ഒരു potato പോലെ ആകരുത്. അതായത്‌ പ്രകൃതി ദുരന്തങ്ങൾ സാധാരണയായി മൂന്നാം ലോകത്തെയാണ് affect ചെയ്യുന്നത്. അമേരിക്കയെയും ജപ്പാനേയും affect ചെയ്യാറുണ്ട് .പക്ഷേ ദുരന്തങ്ങളെ നേരിടാൻ അവർക്ക്‌ മുൻകൂട്ടി പ്ലാൻ ഉണ്ട്. അതുകൊണ്ട് വിവേചനം ഒന്നുമില്ലാതെ ഭൂമി മൊത്തം കത്തി തീരണം. പരാതി പറയാനോ കേൾക്കാനോ ആരും അവശേഷിക്കാരുത്. പരാതി ഒന്നും ഇല്ല...

തിങ്കളാഴ്ച ചിന്തകൾ

തിങ്കളാഴ്ച്ച ഒരു നല്ല ദിവസമാണ്.മറ്റു ദിവസങ്ങളും നല്ലതാണ്.വെള്ളിയാഴ്ച്ച യോട് എന്തോ വിവേചനം ഉള്ളതുപോലെ തോന്നുന്നു. അത് എന്തായാലും ഇന്നത്തെ ചിന്താ വിഷയം നമുക്ക്‌ ഏറ്റവും പ്രിയപ്പെട്ട, നമ്മുടെ സ്വന്തമായ, നമ്മുടെ അഭിമാനമായ, കപ്പയും ഏത്ത ക്കയും ആണ്. കേരളത്തിൽ സ്ഥിരം താമസിക്കുന്ന ഒരാൾ കാണുന്നതു പോലെയല്ല വിദേശത്തു താമസിക്കുന്ന ഒരു കപ്പ പ്രേമി കപ്പയേയും ഏത്തക്ക യെയും കാണുന്നത്. ചില വിദേശ രാജ്യങ്ങളിൽ ഇവ കിട്ടാനുണ്ട്. ചില രാജ്യങ്ങളിൽ ഇല്ല. കപ്പയും ഏതയ്ക്കയും കിട്ടാതെ വളരെ അധികം മനോ വേദന അനുഭവിച്ച ഒരാളാണ് ഞാൻ. ദക്ഷിണാഫ്രിക്കയിൽ ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്തു ഇവ ഇല്ലായിരുന്നു. അവിടെ വാഴ നട്ടാൽ കുറെ വളരും .എന്നാൽ June/July മാസങ്ങളിൽ കടുത്ത തണുപ്പടിച്ചു ഇലകൾ വാടിപ്പോകും. Christmas vacation ന് നാട്ടിൽ വരുന്ന മലയാളികൾക്ക് കപ്പയും ഏത്തക്ക യും വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റിയ അവസരമാണ് ഇപ്പോൾ. പച്ച കപ്പയുടെ വില കിലോയ്ക്ക് 20 രൂപ. നാടൻ ഏത്ത പഴത്തിന് വില കിലോയ്ക്ക് 40 രൂപ.30നും ഉണ്ടെന്ന് കേൾക്കുന്നു. ഏത്ത പഴത്തിന് വില കുറഞ്ഞതിനാൽ ചെറു പഴങ്ങൾ കടുത്ത അവഗണന നേരിടുന്നു. കേരളത്തിൽ ...

ഒറ്റപ്പെടൽ എങ്ങനെയെല്ലാം?( Viewpoint)

കേരളത്തിൽ ഒരു മുതിർന്ന പൗരൻ തൻറെ ചരമ വാർത്ത  പത്രത്തിൽ കൊടുത്ത ശേഷം കുറേ ദിവസം ഒളിച്ചു താ മസിച്ചതായ ഒരു വിചിത്ര സംഭവത്തെ പ്പറ്റി വായിച്ചു. രോഗവും ഒറ്റപ്പെട്ടു എന്ന തോന്നലും ആണ് അസാധാരണവും വിചിത്രവുമായ ഒരു നടപടി എടുക്കാൻ ജോസഫ് എന്ന 75 കാരനെ പ്രേരിപ്പിച്ചത്. എന്തായാലും സംഗതി ശുഭമായി അവസാനിച്ചു. ബന്ധുക്കൾ അദ്ദേഹത്തെ കൂട്ടി കൊണ്ടു പോയി. അദ്ദേഹത്തെ പ്പോലെ  ഒറ്റപ്പെടൽ feeling അനുഭവിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ചു മുതിർന്ന പൗരന്മാരും പൗരികളും. മക്കൾ ഉണ്ട് ,പക്ഷേ പുറത്താണ് എന്ന് പലരും പറയുന്നത് കേൾക്കാം. ചില വീടുകളിൽ ഒരു വയസ്സനും വയസ്സിയും മാത്രമേ ഉള്ളൂ. ചില വീടുകളിൽ ഒരാൾ മാത്രമേയുള്ളൂ. അങ്ങനെയുള്ള പല വീടുകളും ഞാൻ കണ്ടിട്ടുണ്ട്. അവിടെയെല്ലാം ഒരു മൂകത ആവരണം ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. അനിവാര്യമായ ഒറ്റപ്പെടൽ. വിദേശത്തുനിന്ന് മക്കളും അവരുടെ മക്കളും ഒക്കെ വരുമ്പോൾ ഉറങ്ങിയ വീടുകൾ സജീവമാകും. പ്രത്യേകിച്ചു ഈ Christmas കാലത്ത്. ആഘോഷവും തകർപ്പും എല്ലാം കഴിഞ്ഞ് എല്ലാവരും പല വഴിക്ക് പിരിയുമ്പോൾ ഒറ്റപ്പെടൽ വീണ്ടും ഭാരിച്ചതാകുന്നു. ഒറ്റപ്പെടലിനേയും ഏകാന്തതയെയും പ്രതിരോധിക്കാ...

Holyland യാത്ര-4

നവംബർ14 ന് ആരംഭിച്ചു 23ന് അവസാനിച്ച Ria Travels ൻറെ Holyland Group Tour മറക്കാനാവാത്ത, വളരെ തൃപ്തികരമായ ഒരു അനുഭവം ആയിരുന്നു. ഇത്രയും നല്ലതാണ് എന്ന് ഈ tour book ചെയ്യുമ്പോൾ പ്രതീക്ഷിച്ചിരുന്നില്ല. ഈ ടൂർ value for money എന്ന് പറയാനുള്ള കാരണങൾ  താഴെ പറയുന്നു. 1. ട്രാൻസ്പോർട് Emirates ൽ ആയിരുന്നു ഞങ്ങളുടെ വിമാന യാത്ര. പൊന്നിൻ കുടത്തിന് പൊട്ടുവേണ്ട എന്ന്‌ പറയുന്നതു പോലെ Emirates ൻറെ മികച്ച service നെ പ്പറ്റി പ്രത്യേകം പറയേണ്ടതില്ല.14 ആം തീയതി കൊച്ചിയിൽ നിന്ന് പുറപ്പെട്ട് ദുബായിൽ ഇറങ്ങി. അടുത്ത flight ജോർദ്ദന്റെ തലസ്ഥാനമായ അമ്മാനിലേയ്ക്ക് ആയിരുന്നു. മടക്കയാത്ര ഈജിപ്റ്റിൽ കേയ്‌റോയിൽ നിന്ന് ആയിരുന്നു. Holyland ലെ യാത്ര ഏറ്റവും comfortable ആയ വോൾവോ, Mercedes ബസുകളിൽ ആയിരുന്നു.ഞങ്ങൾ 45 പേരാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. പുറകിലത്തെ സീറ്റ് ഒഴിഞ്ഞു കിടക്കും. നല്ല റോഡുകളിൽ നല്ല ബസ്സിൽ യാത്ര ചെയ്യുന്നത് രസകരമായ ഒരു അനുഭവമാണ്. ബസ്സിൽ wife ഉം Wifi യും ഉണ്ട്. മൈക്ക് ഉണ്ട്. ബസ് സുരക്ഷിതമാണ്. ചിലപ്പോൾ passport ഉള്ള ബാഗ് ബസ്സിൽ വെച്ചിട്ട് കാഴ്ചകൾ കാണാൻ പോയി. ജോർദ്ദാനിൽ നിന്ന് ഇസ്രേലിലേക്...