വാസ്തവം പറഞ്ഞാൽ ഈ കേരളം അത്ര മോശം രാജ്യമല്ല. നല്ലത്/മോശം എന്നിവയുടെ % നോക്കിയാൽ 60%,40% എന്നതാണ് സ്ഥിതി. നല്ലതിൻറെ പെട്ടന്നുള്ള 10% കുതിപ്പിന് കാരണം കോഴിവിലയിൽ ഉണ്ടായ ഇടിവാണ്. തൂവലുള്ള കോഴിക്ക് കിലോയ്ക്ക് 65 രൂപ വരെ ഇടിഞ്ഞിരിക്കുന്നു. കോഴി സ്നേഹികൾക്കും കോഴി ആരാധകർക്കും അതീവ രുചികരമായ വാർത്ത. എല്ലാവരും നാലുനേരം കോഴി വിഭവങ്ങൾ കഴിക്കുന്ന കോഴിയുഗം സ്വപ്നം കണ്ട ഒരു മഹാൻ നമുക്കുണ്ട്. VS ൻറെ കീഴിൽ ഭക്ഷ്യ മന്ത്രി ആയിരുന്ന C. ദിവാകരൻ. നാലുനേരവും കോഴി കഴിക്കാൻ അദ്ദേഹം ഉപദേശിച്ചപ്പോൾ എല്ലാവരും ചേർന്ന് അദ്ദേഹത്തെ കളിയാക്കി. അദ്ദേഹത്തെ ട്രോളി. ഇന്ന് അദ്ദേഹം കോഴിഭക്തരുടെ കണ്ണിലുണ്ണിയാണ്. C for Chicken. കോഴിവില ഇടിവിൻറെ credit ,claim ചെയ്തുകൊണ്ട് രാഷ്ട്രീയ പാർട്ടികളും മുന്നണികളും രംഗത്ത് വരാനിടയുണ്ട്. അവർ പഴയ !മാനിഫെസ്റ്റോ പൊടി തട്ടി എടുത്ത് കോഴിനയം എഴുതി ചേർക്കാനിടയുണ്ട്. കോഴിവില കുറഞ ത്തിൻറെ claim ൻറെ പേരിൽ ചാനലുകളിൽ ഒരു കോഴിപ്പോര് പ്രതീക്ഷിക്കാം. Personal ആയിട്ട് പറഞ്ഞാൽ ഞാൻ ഒരു ധർമ്മ സങ്കടത്തിലാണ്. ഇംഗ്ലീഷിൽ between the horns of a dilemma എന്ന് പറയും. പ്...