കേരളത്തിൽ പലയിടത്തും ഇപ്പൊൾ കാണുന്ന ഒരു ബോർഡ് ആണ്" വീട്ടിൽ ഊണ്". ,ഇത് എന്താണെന്ന് അറിയാൻ ഈയിടെ രണ്ട് അവസരങ്ങൾ ലഭിച്ചു.
കഴിഞ്ഞ ഞയറാഴ്ച്ച ഞങ്ങൾ ഇടുക്കി ഡാം കണ്ട് മടങ്ങുകയായിരുന്നു. ഒരു ജീപ്പിലും ഒരു കാറിലും ആയി ഞങ്ങൾ14പേരുണ്ട്. Calvary Mount എന്ന സ്ഥലത്ത് വിശ്രമിക്കാൻ
Stop ചെയ്തു. ചെറിയ ഒരു സ്ഥലമാണ്. ഊണിന്റെ സമയം കഴിഞ്ഞിരുന്നു. അപ്പോഴാണ് വീട്ടിൽ ഊണ് എന്ന ബോർഡ് ശ്രദ്ധയിൽ പെട്ടത്. ഊണ് വേണമെന്നില്ല. എന്തെങ്കിലും കഴിക്കാം എന്ന് വിചാരിച്ച് അവിടെ കയറി. 14 പേർക്ക് ഇരിപ്പിടവും ഭക്ഷണവും അവിടെ ലഭിക്കുമോ എന്ന കാര്യത്തിൽ സംശയം
ഉണ്ടായിരുന്നു. എന്നാൽ കടയുടമ വളരെ ഉത്സാഹത്തോടെ ഞങ്ങളെ
സ്വീകരിച്ചു ഇരുത്തി. അയാളുടെ നല്ല സമീപനം ഞങ്ങൾക്ക് ഒരു
പുതിയ ഉണർവ്വ് പകർന്നു. ഹോട്ടലിൽ മറ്റ് ജോലിക്കാർ ഇല്ല. അയാളുടെ ഭാര്യ അടുക്കളയിൽ പ്രവർത്തിക്കുന്നുണ്ട്.
ചുടു ചോറ് വിളമ്പി. പയർ തോരനും അവിയലും പപ്പടവും
അച്ചാറും മീൻകറി യും ഉണ്ട്. സ്‌പെഷ്യൽ ആയി ചെറിയ മീൻ വറുത്തതും ഉണ്ട്. ഊണ് വളരെ തൃപ്തികരമായിരുന്നു. എന്തെങ്കിലും വേണോയെന്ന് ഉടമയായ മാത്യു എപ്പോഴും ചോദിക്കുകയും വേണ്ടത് വിളമ്പുകയും ചെയ്തു. അദ്ദേഹത്തിന്റെ നല്ല സമീപനം
വീട്ടിൽ ഊണ് എന്ന ഒരു feeling ഉണ്ടാക്കി. വെറുതെ വിളമ്പി തരുക മാത്രമല്ല, നല്ല സൗഹൃദവും കുശാലന്വേഷങ്ങളും കൊണ്ട് ഒരു
കുടുംബ കൂട്ടായ്മ feeling ഉണ്ടാക്കാൻ അയാൾക്ക് സാധിച്ചു.
ഊണിന് 50 രൂപയും മീൻ വറുത്തതിന് 40 രൂപയും ആണ്.
Without എന്നത് ചെറിയ ഹോട്ടലുകളിൽ എപ്പോഴും കേൾക്കുന്ന ഒരു വാക്കാണ്. without എന്നു വെച്ചാൽ sugar ഇടാത്ത ത് എന്ന് അർത്ഥം. ആറ് ചായ. രണ്ടെണ്ണം without.
സാമ്പാറും without ഉണ്ട്. എന്നാൽ ആരും ഇത് വിളിച്ചുപറയുന്നില്ല.
ഇവിടെ without എന്നു വെച്ചാൽ കഷണം ഇല്ലാത്തത് എന്ന് അർത്ഥം. ഞങ്ങൾക്ക് കിട്ടിയ സാമ്പാറിൽ കഷണം പേരിന് മാത്രമേ
ഉണ്ടായിരുന്നുള്ളു. എങ്കിലും പരിഭവം തോന്നിയില്ല. വീട്ടിൽ ഊണ്
Budget flight പോലെയാണ്. പരിമിതികൾ ഉണ്ട്. പക്ഷേ ആർക്കും
പരാതിയില്ല.
അമയന്നൂർ എന്ന സ്ഥലത്ത് യാത്രക്കിടയിൽ stop ചെയ്തു ഒരു
വീട്ടിൽ ഉണ്ടു. Calvary Mount ലേയും അമയന്നൂരിലെയും സമാനതകൾ എന്നെ അത്ഭുതപ്പെടുത്തി. ഇവിടെയും കടയുടമയുടെ
സമീപനം വളരെ positive ആണ്. നമ്മുടെ ഒരു ബന്ധു വിളമ്പി തരുന്ന പോലെ ഒരു feeling.50+40=90 ,ഇവിടെയും ആവർത്തിച്ചു. രണ്ടിടത്തും നല്ല വൃത്തിയുണ്ട്.
Rating ചോദിച്ചാൽ 10 അമർത്തും.

😋❤️
ReplyDeleteThanks Charles. ചുമ്മാ time pass.
ReplyDelete