ഞാൻ കേരളത്തിൽ സ്ഥിരതമാസമാക്കിയിട്ടു നാലുമാസം കഴിഞ്ഞു. എന്റെ വിദേശ വാസം 1974 ഡിസംബർ 22 മുതൽ 2017 മേയ് 7 വരെ ആയിരുന്നു. ആ കാലയളവിൽ ശരാശരി രണ്ടു വർഷത്തിൽ ഒരിക്കൽ നാട്ടിൽ വന്ന് ഒരു പരിചയം പുതുക്കൽ നടത്തിയിരുന്നു. ഇപ്പോൾ ആദ്യമായിട്ടാണ് ഒരു നീണ്ട കാലയളവ് ഇവിടെ ജീവിക്കുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ തീ പിടിച്ച വിലയാണ് എപ്പോഴും കേൾക്കുന്ന ഒരു ആക്ഷേപം. വിലക്കയറ്റം മൂലം ജീവിതം ദുസ്സഹമാണെന്നു ചിലപ്പോൾ ചിലർ തട്ടി വിടുന്നത് കേൾക്കാം. ഇപ്പോൾ പെട്രോൾ വിലക്കയറ്റത്തിന് എതിരെ ജനരോഷം ആളി കത്തുകയാണ്. ശരിയാണ് പെട്രോൾ വില അന്യായമാണ്. അത് കുറക്കേണ്ടതാണ്.
മോദിയും ജൈറ്റിലിയും തീരെ മണ്ടന്മാർ അല്ല.2019 തെരഞ്ഞെടുപ്പ്
അടുക്കുമ്പോൾ എന്തെങ്കിലും ചെപ്പടി വിദ്യ കാണിച്ച് പെട്രോൾ വില കുറച്ചു വോട്ട് തട്ടിയെടുക്കാൻ സാധ്യതയുണ്ട്.
നിത്യോപയോഗ സാധനങ്ങളുടെ വില കൂടുമ്പോൾ ചാനലുകാർ
മാർക്കറ്റുകളിൽ പോയി വീട്ടമ്മമാരെ interview ചെയ്ത് എല്ലാത്തിനും തീ പിടിച്ച വിലയാണ്,ജീവിക്കാൻ പ്രയാസമാണ്
എന്നൊക്കെ തട്ടിവിടും. വില കുറയുമ്പോൾ അക്കാര്യം അവർ
മിണ്ടുകയില്ല.
മറ്റു രാജ്യങ്ങളുമായി compare ചെയ്യുമ്പോൾ വളരെ വിലക്കുറവും
ലഭ്യതയും ഉള്ള രാജ്യമാണ് കേരളം/ഇന്ത്യ.
ഇവിടെ ചിലപ്പോൾ വില കൂടും, ചിലപ്പോൾ കുറയും. ഉദാഹരണത്തിന് മേയ് ൽ കോഴി വില 128 രൂപ ആയിരുന്നു. ഇപ്പോൾ വില 93 രൂപ ആണ്.
ഓണക്കാലത്ത് ഏത്തക്ക വില 80 രൂപ ആയിരുന്നു. ഇപ്പോൾ അത്
70,65,60 ഒക്കെയാണ്.
വിദേശങ്ങളിൽ ജോലിക്കായോ വിനോദത്തിനായോ പോയിട്ടുള്ള വർക്ക് അറിയാം നമ്മുടെ രാജ്യത്ത് വിലക്കുറവാണ് എന്ന്. വിദേശങ്ങളിൽ ഒരു coffee കുടിക്കണമെങ്കിൽ ഡോളർ എണ്ണി കൊടുക്കണം.
എനിക്ക് സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പരിചയമുണ്ട്. അവിടെ രാവിലെ നടക്കാൻ പോകുമ്പോൾ
റോഡിന് ഇരുവശത്തും ധാരാളം മരങ്ങൾ ഉണ്ട്. മനോഹരമാണ്.
പക്ഷേ എന്തെങ്കിലും പഴം ഉള്ള മരങ്ങൾ കണ്ടില്ല.പീച്ചും apricot ഉം
കണ്ടേക്കാം.
കേരളത്തിൽ നടക്കാൻ പോകുമ്പോൾ പ്ലാവും മാവും വാഴയും തെങ്ങും കപ്പയും എല്ലാം കാണാം. തിന്നാനുള്ള എന്തെങ്കിലും തരുന്നവയാണ്.
ഇതാണ് വ്യത്യാസം. ഓസ്ട്രേലിയയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അവിടെ സന്ദര്ശകനായി ഒരു വൈദികൻ ഉണ്ടായിരുന്നു. അച്ചന് ഒരു ആഗ്രഹം. ഏത്തക്ക വാങ്ങണം. ഞങ്ങൾ60 kms അകലെയുള്ള ഒരു ചൈനീസ് മാർക്കറ്റ്ൽ പോയി
തപ്പി നടന്നു. രണ്ടു പെടല ഏത്തക്ക കിട്ടി.
ആയിരക്കണക്കിന് kms coastline ഉള്ള രാജ്യമാണ് സൗത്ത് ആഫ്രിക്ക. പക്ഷേ fresh മീൻ സുലഭമല്ല. ആവശ്യക്കാർക്ക് മീൻ വാങ്ങാൻ വൻ നഗരങ്ങളിൽ ചില കടകൾ ഉണ്ട്. ഉൾപ്രദേശത്തു ഇല്ല.
ഇവിടെ മീൻ സുലഭമാണ്. വീടുകളിലും കൊണ്ടുവരും. കപ്പയും കിട്ടും.☺
Transport ൻറെ കാര്യത്തിൽ ഈ രാജ്യത്തു സൗകര്യങ്ങൾ ധാരാളം.
ഉദാഹരണത്തിന് കഞ്ഞികുഴിയിൽ നിന്ന് ബസ്സിൽ പൈകയിൽ
എത്താൻ ഒന്നേകാൽ മണിക്കൂർ മതി. മാങ്ങാനത്തു നിന്ന് കോട്ടയം ടൌൺ ലേയ്ക്കു 7 രൂപ. പാലായിലേയ്ക്കു Fast ന് 31 രൂപ. പാലായിൽ നിന്ന് പൈകയിലേക്ക് 10 രൂപ. എപ്പോഴും സീറ്റ് ഒഴിവുണ്ട്.👌
ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യംdata ആണ്.
ഇന്ന് wife കൂടെയില്ലെങ്കിലും Wifi ഉണ്ടായാൽ മതി. പെട്രോലിന്
വില കൂടിയാൽ എന്ത്,ഫോൺ ചെലവ് കുറഞ്ഞില്ലേ? (തുടരും)👍

Comments
Post a Comment