ഏഴു വര്ഷങ്ങൾക്കുശേഷമാണ് അയാൾ നാട്ടിലെത്തിയത്. മാതാവിൻറെ അടക്കിന് വന്നശേഷം ഏഴു വർഷങ്ങൾ വേഗം കടന്നു പോയി. മാതാവ് മരിച്ചതോടെ ഇടയ്ക്കിടെ നാട്ടിൽ വരേണ്ട ആവശ്യങ്ങൾ തീർന്നു.
ഇരുപത് വർഷം മുൻപ് വാങ്ങിയ അരഏക്കർ പറമ്പിന്റെ ഇന്നത്തെ സ്ഥിതി കാണണം, മാതാപിതാക്കളുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തണം എന്നീ രണ്ട് ഉദ്ദേശങ്ങൾ വെച്ചാണ് ജോഷി
നാട്ടിലെത്തിയത്. മക്കൾ രണ്ടുപേരും വിദേശത്ത് settled ആണ്. retire ചെയ്ത താനും മക്കൾ settled ആയ രാജ്യത്തു തുടരാൻ തീരുമാനിച്ചു.
ചെറിയ ടൗണിൽ bus ഇറങ്ങി നടന്നു. Auto എടുത്തില്ല. നടന്നു പോയാൽ സ്ഥലങ്ങൾ കണ്ടു പോകാം. പണ്ടത്തെ ഗ്രാമം ഒരു
പട്ടണമായി മാറിയിരിക്കുന്നു. എല്ലായിടത്തും പുതിയ വീടുകൾ. കാല്നടക്കാർ ആരുമില്ല. കാറുകൾ അല്ലെങ്കിൽ ബൈക്കു കൾ മാത്രം.
ഒരു BMW അടുത്തുകൂടി ചീറിപ്പാഞ്ഞു.
ഒരു kilometre നടന്ന് plot ൻറെ gate ൽ എത്തി. അയാൾ
ഒരു നിമിഷം പകച്ചുപോയി. ഇത് തൻറെ പറമ്പു തന്നെയാണോ
എന്നൊരു സംശയം. വൃക്ഷങ്ങൾ കണ്ടമാനം വളർന്ന് അവയിൽ
വള്ളിച്ചെടികൾ ചുറ്റിപ്പടർന്നു തോരണം പോലെ തൂങ്ങിക്കിടക്കു ന്നു.
നിറയെ കാട്.
തുരുമ്പിച്ച gate ൽ വള്ളിച്ചെടിക ൾ പിടി മുറുക്കിയിരുന്നു. ജോഷി
അവ പറിച്ചു മാറ്റി. സ്വർന്നനിറ മുള്ള Godrej താഴ് ഭദ്രമായി അവിടെയുണ്ട്. താക്കോൽ കടത്തി തിരിക്കുന്ന താഴാണ്. ജോർജ് ആറാമൻറെ കാലത്തെ style ആണ്. വെറുതെ ഞെക്കി പൂട്ടുന്ന തരം താഴ് ഇന്ത്യയിൽ ആയിട്ടില്ല. അയാൾ താക്കോലിട്ടു തിരിച്ചു. പക്ഷേ
അനക്കമില്ല. അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല. Deadlock. അയാൾ
ഒരു കല്ലെടുത്ത് താഴിൽ ഇടിച്ചു. അത് വളഞ്ഞതല്ലാതെ തുറന്നില്ല.
" എന്താ സാർ പ്രശ്നം?" ഒരു ചെറുപ്പക്കാരൻ തൻറെ ബൈക്ക് നിറുത്തി ചോദിച്ചു.
" താഴ് തുറക്കുന്നില്ല" ജോഷി പറഞ്ഞു.
ചെറുപ്പക്കാരൻ കല്ല് വാങ്ങി ഒറ്റ ഇടി. താഴ് തുറന്നു.
പറമ്പിൽ പ്രവേശിച്ചപ്പോൾ അയാൾക്ക് ഒരു പ്രത്യേക feeling
ഉണ്ടായി. ഇത് എൻറെ സ്വന്തമാണ് എന്ന ഒരു feeling.
പറമ്പു കാടു പിടിച്ചു കിടക്കുന്നതിൽ അയാൾക്ക് വിഷമം തോന്നിയില്ല. മറിച്ച് സന്തോഷമാണ് തോന്നിയത്. ചെടികൾ വകഞ്ഞു മാറ്റി അയാൾ മുന്നോട്ടു നടന്നു. വാഴയിൽ തേൻകുടിച്ചിരുന്ന ഒരു അണ്ണാൻ അടുത്ത മരങ്ങളിലേയ്ക്ക് ചാടിക്കയറി. ഒരു ചെറിയ
വാഴക്കുല മൂത്ത് വിണ്ടു കീറിയിരിക്കുന്നു.
പേരയുടെ ചുവട്ടിൽ കടവാവ ലുകൾ തുരന്ന് തിന്ന് ഉപേക്ഷിച്ച
മഞ്ഞ നിറത്തിലുള്ള പേരക്കകൾ ചിതറി കിടക്കുന്നു.
ജോഷി ഓർത്തുനോക്കി. രണ്ട്‌പ്ലാവും മൂന്ന് തെങ്ങും
ഒരു മാവും ആണ് പറമ്പിൽ ഉണ്ടായിരുന്നത്. തെങ്ങുകളിൽ
ധാരാളം തേങ്ങായുണ്ട്. നിലത്ത് ധാരാളം ഉണക്ക തേങ്ങാകൾ.
പുല്ല് പറിച്ചു മാറ്റി അയാൾ തേങ്ങാക ൾ പുറത്തെടുത്തു. തെങ്ങിൻ
തൈകളും ഉണ്ട്.
പ്ലാവിന്റെ ചുവട്ടിൽ നിന്ന് കൂവീച്ച കൾ ഇളകിപറ ന്നു. എഴുവര്ഷങ്ങൾ ചക്ക വീണു വീണ് അവിടം ചതുപ്പുനിലമാണ്.പ്ലാവിൻ തൈകൾ ധാരാളം.
കപ്പളം,മാവ് എന്നിവയുടെ തൈകളും ധാരാളം.
' ഇവിടെ ഒരു നഴ്സറി ക്ക് നല്ല scope ഉണ്ട്" 👌 അയാൾ
സ്വയം പറഞ്ഞു.
അലവലാതി കൾ വലിച്ചെറിഞ്ഞ മാലിന്യ ക്കെട്ടുകൾ
അവിടവിടെ കിടപ്പുണ്ട്. മദ്യകുപ്പി കൾ ധാരാളം. പഴയ ചെരുപ്പുകൾ, ബാഗുകൾ.
മുളച്ചെടിയിൽ ഉടക്കിയ ഒരു plastic കെട്ട് അയാൾ ഒരു കമ്പ് കൊണ്ട് തോണ്ടി എടുത്തു
. മുള്ളുകൊണ്ട് ആ കെട്ട് കീറി contents പുറത്തു വീണു. അയാൾ കാർക്കിച്ചു തുപ്പി. Sanitary napkin, കുട്ടികളുടെ napkin....
" അപ്പോൾ ഇത് എറിഞ്ഞ അലവലാതി ചില്ലറക്കാരനല്ല. ഒരു
പക്ഷേ BMW, അല്ലെങ്കിൽ Audi ഓടിച്ചായിരിക്കാം അവൻ
ഈ വഴിയെ കടന്നു പോയത്."
Gate അടച്ച് പള്ളിയിലേക്ക് നടന്നു. സിമിത്തേരിക്കു വലിയ
മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. സിമിത്തേരി expand ചെയ്തിരിക്കുന്നു. ജോഷി ഓർത്തു നോക്കി. കിഴക്കു വശത്ത്
കോണിൽ ഭിത്തിയോട് ചേർന്നാണ് കുടുംബ കല്ലറ. ഭിത്തി
അവിടെ ഇല്ല. കല്ലറകളിൽ പേരുകളും വീട്ടുപേരുകളും
വായിച്ച് അയാൾ ചുറ്റി നടന്നു. പക്ഷേ അന്വേഷിച്ചത് കണ്ടെത്തിയില്ല.

Comments
Post a Comment