കാലം മാറുന്നതിന് അനുസരിച്ച് ഭാഷയിൽ ആവശ്യമായ മാറ്റങ്ങൾ
വരുന്നില്ല. ഉദാഹരണമായി ലജ്ജിച്ചു തല താഴ്ത്തുക എന്നത് ഒരു
പഴയ പ്രയോഗമാണ്. ഇന്നത്തെ കാലത്ത് ഇത് തിരുത്തി ലജ്ജിച്ചു തലകുത്തി നിൽക്കണം എന്നാക്കണം.കാരണം അത്രമാത്രം ജംബോ
മണ്ടത്തരങ്ങൾ ആണ് ഓരോ ദിവസവും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തട്ടിവിടുന്നത്. രാജസ്ഥാനിലെ ഒരു ജഡ്ജി പറഞ്ഞ കാര്യങ്ങൾ ഓർക്കുമ്പോൾ തലകുത്തി നിൽക്കണം. ഒരു പശുവിന്റെ ദേഹത്തിനുള്ളിൽ 300 കോടി ദൈവങ്ങൾ ഉണ്ടെന്ന്
അയാൾ പറഞ്ഞുവെച്ചു. ഇപ്പോഴിതാ ഒരു ആയുഷ് മന്ത്രി
ഗർഭിണികൾക്ക് മണ്ഡോപദേശം നൽകിയിരിക്കുന്നു. ഗര്ഭകാലത്ത് ഇറച്ചി കഴിക്കരുത്, sex പാടില്ല, എന്നൊക്കെ.എങ്ങനെ ലജ്ജിച്ചു തലകുത്തി നിൽക്കാതിരിക്കും?
,ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന പലരും ഒന്നും പഠിക്കാത്ത പഠിച്ച
കള്ളന്മാർ ആണ് എന്നതിന് ഇതിൽ കൂടുതൽ തെളിവ് ആവശ്യമില്ല. ശാസ്ത്ര സത്യങ്ങളുടെ ABC പോലും അറിയാത്തവർ ആണ് ജനങ്ങൾക്ക് ഉപദേശം നൽകുന്നത്. രാജ്യം എങ്ങനെ നന്നാവും?
"മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല ," എന്നു പറഞ്ഞതുപോലെ E ശ്രീധരന് കൊച്ചി മെട്രോയുടെ ഉൽഘാടന വേദിയിൽ ഇടമില്ല. ലജ്ജിച്ചു തലകുത്തി നിൽക്കണം. കൊച്ചി മെട്രോ പദ്ധതി സ്വപ്നപദ്ധതിയാണ്.പക്ഷേ ഇത്തരം തലതിരിവ്
ദുസ്വപ്നമാണ് ഉണ്ടാക്കുന്നത്.
എന്തൊക്കെ ആയാലും മെട്രോ ഉൽഘാടനത്തിന് മോദിയുടെ പ്രസംഗം നീണ്ടു പോകല്ലേ എന്നാണ് പ്രാർത്ഥന. നീണ്ടുപോയാലും
സഹിക്കാം,തർജ്‌ജുമ വേണ്ട. അത്യാവശ്യം ഹിന്ദി മലയാളികൾക്ക് അറിയാം. തർജ്‌ജുമ എലിവാണം പോലെയാണ്. പ്രത്യേകിച്ചു ലക്ഷ്യമില്ലാതെ വളഞ്ഞു പുളഞ്ഞു ആണ് അതിൻറെ പോക്ക്.
അഥവാ തർജ്‌ജുമ ഉണ്ടെങ്കിൽ എല്ലാവരും ഒരു ചെറിയ mat കരുതിയിരിക്കണം. തല കുത്തി നിൽക്കാൻ.

Comments
Post a Comment