സുഹൃത്തുക്കളെ
ദേശീയ പതാക കോണകമായി ഉടുത്തത്തിന്റെ പേരിൽ രാജ്യദ്രോഹം ചുമതപ്പെട്ടു ഞാൻ തീഹാർ ജയിലിൽ മൂന്ന് വർഷം
കഠിന തടവിന് അടയ്ക്കപ്പെട്ടത് നിങ്ങൾ ഓർക്കുന്നുണ്ടല്ലോ. എൻറെ മോചനത്തിന് വേണ്ടി നിങ്ങൾ ചെയ്ത പ്രാർത്ഥനകൾ ഫലം കണ്ടിരിക്കുന്നു. ഒന്നര വർഷത്തിന് ശേഷം ശിക്ഷയിൽ നിന്ന് ഇളവ് കിട്ടി ഞാൻ മോചിതനായിരിക്കുന്നു. എൻറെ മോചനത്തിന് കാരണമായ സാഹചര്യങ്ങൾ വളരെ ചുരുക്കത്തിൽ നിങ്ങളെ അറിയിക്കാനാണ് ഈ കത്തെഴുത്തുന്നത്.
നരേന്ദ്ര മോദിയുടെ രണ്ടാം വിജയത്തെ തുടർന്ന് ഒരു പൊതു മാപ്പ്
പ്രഖ്യാപിച്ചു. ഉപാധി കളോടെ. പശുവിനോടുള്ള വിധേയത്വം ഉറപ്പു വരുത്തണം. തീഹാർ ജയിലിൽ തീ തിന്ന് കഴിയുന്നതിലും
ഭേദം ഒരു പശു ഭക്തനായി പുറത്തു ചാടുന്നതാണ് എന്ന് എനിക്ക്
ബോധ്യപ്പെട്ടു.
അങ്ങനെ ഞാൻ എൻറെ പേര് മാറ്റി. തീവാരി, ശുക്ള, ത്രിപാഠി, മൽഹോത്ര, ശർമ്മ തുടങ്ങിയ പേരുകൾ നിർദ്ദേശിക്കപ്പെട്ടു. പക്ഷേ
ഞാൻ സെലക്ട് ചെയ്തത് മറ്റൊന്നാണ്. പശുപാൽ യാദവ്. കാലിത്തീറ്റ കുംഭ കോണകക്കാരൻ ആയ ലാലുവിനോടുള്ള ആദരവ് കാരണമാണ് യാദവ് ചേർത്തത്.
അങ്ങനെ ഞാൻ ജയിൽ മോചിതനായി വളരെ സന്തോഷത്തോടെ
ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് തിരിച്ചു. കേരള അതിർത്തി അടുക്കുന്തോറുംഞാൻ വികരഭരിതനായി, കോൾമയിർ കൊണ്ടു.
ആനന്ദംകൊണ്ട് കണ്ണീർ പൊഴിച്ചു. ട്രെയിൻ അതിർത്തി കടന്നപ്പോൾ ഞാൻ സന്തോഷം കൊണ്ട് പാടി.😢
" കേരളം, കേരളം, കേളി കോട്ടുയരുന്ന കേരളം...."
മറ്റു യാത്രക്കാർ തിരിഞ്ഞു നോക്കി. അവരുടെ മുഖത്ത് എന്തോ
ഭയം നിഴലിച്ചിരുന്നു." എന്താ problem?" ഞാൻ അടുത്തിരുന്ന
ആളോട് ചോദിച്ചു.
" ശ് ശ്... ചേട്ടാ പാടരുത്. പാട്ട് നിരോധിച്ചിരിക്കുകയാണ്."
"എന്താ കാര്യം? " ഞാൻ ചോദിച്ചു.
" ,അത്യാവശ്യമാണെങ്കിൽ ഹിന്ദിയിൽ പാടിക്കോ. മലയാളത്തിൽ
പാടിയാൽ fine അടിക്കും."😢
അപ്പോൾ രണ്ട് Guard കൾ വന്നു.
" ആരാണ് ഇവിടെ പാടിയത്?"
ആരും ഒന്നും മിണ്ടിയില്ല.
ഞാൻ കുറ്റം ഏറ്റു പറഞ്ഞു." എന്താ താങ്കളുടെ പേര്?"
" പശുപാൽ യാദവ്,"
" മലയാളം പാട്ട് പാടിയ കുറ്റത്തിന് നിങ്ങൾക്ക് 500 രൂപ fine
അടിച്ചിരിക്കുന്നു. " Guard ഒരു receipt എഴുതി തന്നു.
ഞാൻ വളരെ വിഷണ്ണനായി ഇരുന്നു. സഹയാത്രികൻ സ്നേഹപൂർവ്വം ചോദിച്ചു.
" Are you fine?"😊
500 രൂപാ പിഴ ആയി നഷ്ടപ്പെട്ട ആളോട് ആണ് ചോദ്യം.
" Are you fine? "👌👍
അപ്പോൾ രണ്ട് Guard കൾ വന്നു.
" ആരാണ് ഇവിടെ പാടിയത്?"
ആരും ഒന്നും മിണ്ടിയില്ല.
ഞാൻ കുറ്റം ഏറ്റു പറഞ്ഞു." എന്താ താങ്കളുടെ പേര്?"
" പശുപാൽ യാദവ്,"
" മലയാളം പാട്ട് പാടിയ കുറ്റത്തിന് നിങ്ങൾക്ക് 500 രൂപ fine
അടിച്ചിരിക്കുന്നു. " Guard ഒരു receipt എഴുതി തന്നു.
ഞാൻ വളരെ വിഷണ്ണനായി ഇരുന്നു. സഹയാത്രികൻ സ്നേഹപൂർവ്വം ചോദിച്ചു.
" Are you fine?"😊
500 രൂപാ പിഴ ആയി നഷ്ടപ്പെട്ട ആളോട് ആണ് ചോദ്യം.
" Are you fine? "👌👍
ജൂലൈ 2019
Comments
Post a Comment