പകർച്ചപ്പനി എന്ന ഭീഷണി കേരളത്തെ മുൾമുനയിൽ നിറുത്തുന്ന കാലമാണെങ്കിലും ഇന്നലെ ഒരു നല്ല ദിവസം ആയിരുന്നു. കൊച്ചി മെട്രോയുടെ ഉൽഘാടനംവളരെ ഭംഗിയായി ,അലമ്പ് ഒന്നും ഇല്ലാതെ നടന്നു എന്നത് മലയാളികൾക്കെല്ലാം സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ്.
ചില ആളുകൾ വാർത്തകളിൽ സ്ഥാനം പിടിക്കാൻ വേണ്ടി ചെരുപ്പേറ്,മഷി ഏറ്, തുണിയുരി യൽ മുത ലായ പ്രതിഷേധ മാർഗ്ഗങ്ങൾ ചെയ്യാറുണ്ട്. പണ്ട് ഒരു ഇറാഖി മാധ്യമൻ ജോർജ് ബുഷ് നെ ചെരുപ്പു കൊണ്ട് എറിഞ്ഞു. കേജരീ വാളിന്റെ shirt ൽ
ഒരാൾ മഷി തൂവി. മോദി വിരോധം ഏറെയുള്ള കേരളത്തിൽ ഇതു പോലുള്ള സാഹസികപ്രവർത്തിക്ക് ആരും ഇറങ്ങാഞ്ഞത് ഭാഗ്യം. കുറെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എവിടെയോ ബീഫ് ഫെസ്റ്റിവൽ നടത്തിയത് ആവർത്തന വിരസത കൊണ്ട് പരമ ബോറായി .ആരും അത് ശ്രദ്ധിച്ചില്ല.
എടുത്തു പറയേണ്ട ഒരു കാര്യം,മോദി ഇന്ഗ്ലീഷ്ൽ പ്രസംഗിച്ചു
എന്നതാണ്." Once bitten, twice shy" എന്നാണ് ചൊല്ല്. മുമ്പ്
ഹിന്ദിയിൽ പ്രസംഗിച്ച ഒരു അവസരത്തിൽ തർജ്‌ജുമ കാരൻ കാടുകയറി വായിൽ തോന്നിയതൊക്കെ പറഞ്ഞത് മോദി ഓർത്തു കാണണം. അല്ലെങ്കിൽ ആരെങ്കിലും അദ്ദേഹത്തിന് നല്ല ഉപദേശം കൊടുത്തു കാണും.
വേറൊരു നല്ല കാര്യം മോദിയുടെ പ്രസംഗം വളരെ ചെറുതായിരുന്നു എന്നതാണ്.പിണറായിയുടേതും ചെറിയ പ്രസംഗം ആയിരുന്നു. മോദിയും പിണറായിയും reconciliation ൻറെ ഒരു style പുറത്തെടുത്തത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.
ഈ style ,പാർട്ടി അനുഭാവികൾ കണ്ടു പഠിച്ചു പ്രദേശികമായ
ഭിന്നതകളും സംഘർഷങ്ങളും അവസാനിപ്പിച്ചാൽ കേരളം ഏറ്റവും നല്ല സംസ്ഥാനമായി മാറും.
വികസനത്തിന് സമാധാനം ആവശ്യമാണ്. കൊച്ചി മെട്രോ അതിൻറെ ഒരു സൂചനയായി കണക്കാക്കാം.

Comments
Post a Comment