" വിഡ്ഢി" എന്ന വാക്കിൻറെ അർത്ഥം എന്നോട് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും അത് രാഷ്ട്രീയക്കാരെയും സിനിമാ താരങ്ങളെയും അമിതമായി ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആൾ എന്നാണ്. ആരാധകൻ എന്ന വാക്ക് തെറ്റാണ്. ഒരു താരത്തെ നമ്മുക്ക് appreciate ചെയ്യാം. admire ചെയ്യാം, പക്ഷേ worship ചെയ്യരുത്. താരാ രാധാന അതിരുകടന്നു അത് രാഷ്ട്രീയത്തിലേക്ക് പ്രസരിക്കുന്നത് തമിഴ് നാട്ടിൽ കണ്ടു.ജയലളിത രാജ്ഞിയെ പ്പോലെ വാ ണു. വൻ അഴിമതികൾ നടത്തി.
ഒരു മുന്നണി മാറി വേറൊരു മുന്നണി ഭരിച്ചാൽ ജനങ്ങളുടെ
പ്രശ്നങ്ങൾ എല്ലാം തീരും എന്നാണ് കേരളത്തിൽ പരക്കെയുള്ള
വിശ്വാസം. ഇത് തെറ്റാണെന്ന് തെളിഞ്ഞു കഴിഞ്ഞു.
കേരളം ഇന്ന് ഗുണ്ടകൾ വാഴുന്ന Goons own country ആണ്.
കേരളത്തിൽ ജയിലുകളുടെ താക്കോൽ തടവുകാരുടെ കൈവശം
ആണ്. ജയിൽ സൂപ്രണ്ടിന്റെ heading പേപ്പറും സീലും തടവുകാരുടെ കയ്യിലാണ്. തടവുകാർക്ക് മൊബൈൽ സൗകര്യങ്ങൾ
ഉണ്ട്. തടവിലുള്ള ഗുണ്ടാകൾ ജയിലിൽ സുഖജീവിതം നയിച്ചുകൊണ്ടു പുതിയ പദ്ധതികൾ പ്ലാൻ ചെയ്യുന്നു. ചരട് വലിക്കുന്നു.
നടിയെ തട്ടിക്കൊണ്ടു പോയ കേസ് ഇനിയെങ്കിലും ജനങ്ങളുടെ
കണ്ണ് തുറപ്പിക്കണം .രാഷ്ട്രീയക്കാരും സിനിമാക്കാരും ചേർന്ന്
ജനങ്ങളെ പറ്റിക്കുക യാണ്.
ഇതിൻറെ ഏറ്റവും പുതിയ ഉദാഹരണമാണ് 'അമ്മയുടെ
മീഡിയ briefing ൽ ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാർ
എന്നിവർ കാണിച്ച ധിക്കാരം. മീഡിയ ക്കാർ ജനങ്ങളുടെ
പ്രതിനിധികളാണ്. ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതാണ്
അവർ ചോദിക്കുന്നത്. തൃപ്തികരമായ ഉത്തരം നൽകുന്നതിനു പകരം ഇവർ തട്ടിക്കയറി. ഇന്നസെന്റ് പൊട്ടൻകളിച്ചു.
ഈ മൂവർ 50/50 രാഷ്ട്രീയക്കാരും സിനിമാക്കാരും ആണ്.
ഇംഗ്ലീഷിൽ Thara എന്ന് എഴുതിയാൽ രണ്ട് തരത്തിൽ
വായിക്കാം.1.താര.2.തറ.
ഇനിയെങ്കിലും ജനങ്ങൾ തറകളെ തിരിച്ചറിയണം.
Comments
Post a Comment