ഭൂഗോളത്തെ മുഴുവൻ കൊറോണ ഒരു പെരുമ്പാമ്പിനെപ്പോലെ വരിഞ്ഞു മുറുക്കി വിഴുങ്ങാൻ തുടങ്ങുമ്പോൾ ചില വിഡ്ഢികൾ ഇതിനെ ഒരു തമാശയായി കണ്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ തമാശകൾ പൊട്ടിച്ചു രസിക്കുകയാണ്. വിവരക്കേട് എത്രമാത്രം അതിരു കടക്കാമെന്നു ഇവർ കാണിച്ചു തരുന്നു. നമ്മുടെ ജീവിത കാലത്ത് കൊറോണ പോലെ ഇത്രയും ഭയാനകമായ ഒരു അവസ്‌ഥ മുൻപ് കണ്ടിട്ടില്ല. അപ്പോഴാണ് ഒരു പറ്റം ഊളകൾ സോഷ്യൽ മീഡിയയിൽ ട്രോളുകളുമായി തലകുത്തി മറിയുന്നത്.
ഉദാഹരണമായി മാർച്ച് 22ഞായറാഴ്ച്ച രാജ്യമൊട്ടാകെ Curfew ആയി ആചരിക്കണമെന്നു നരേന്ദ്രമോദി ആഹ്വാനം ചെയ്തപ്പോൾ ഊളപ്പട ,കേട്ടതു പാതി കേൾക്കാത്തത് പാതി പരിഹാസവുമായി ചാടി വീണ് ആഹ്ലാദിച്ചു. പക്ഷേ ആഹ്ലാദം അധികം നീണ്ടുനിന്നില്ല. Curfew വുമായി പൂർണ്ണമായി സഹകരിക്കുമെന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചതോടെ ഊളപട വാലും ചുരുട്ടി മാളങ്ങളിൽ ഒളിച്ചു. പിണറായി Curfew വിന് ഇടങ്കോൽ ഇടുമെന്നാണ് വിഡ്ഢികൾ വിചാരിച്ചത്. എന്നാൽ കാര്യത്തിന്റെ ഗൗരവം തുടക്കത്തിലേ തിരിച്ചറിഞ്ഞ പിണറായി രാജ്യനന്മക്കായി ഏറ്റവും ഉചിതമായ തീരുമാനം എടുത്തു.
ഇവിടെ ഇറ്റലി ആവർത്തിക്കുമോ എന്നതാണ് ആശങ്ക. ഇറ്റലിക്കാർ കൊറോനയെ serious ആയി എടുത്തില്ല എന്ന് പറയപ്പെടുന്നു. എന്നാൽ ഇന്ത്യ കൊറോനയെ ഒറ്റക്കെട്ടായി അതിജീവിക്കും എന്നാണ് ഇന്നത്തെ ജാഗ്രതയും സഹകരണവും സൂചിപ്പിക്കുന്നത്.
ഇന്നത്തെ ആശങ്കാജനകമായ അവസ്ഥയിൽ പലരും മരണം, സ്വർഗ്ഗം, നരകം മുതലായ കാര്യങ്ങളെപ്പറ്റി ചിന്തിക്കാൻ ഇടയുണ്ട്. ചെയ്യാൻ ഒന്നും ഇല്ലാത്തപ്പോൾ ചിന്തകൾ കാടുകയറും.
ആഗ്രഹിക്കുന്നത് എല്ലാം കിട്ടുന്ന ഒരു അവസ്ഥയാണ് സ്വർഗ്ഗം. ആഗ്രഹിക്കുന്നത് കിട്ടാത്ത അവസ്‌ഥ നരകം. കൊറോണ കാരണം നമുക്ക് പല ആഗ്രഹങ്ങളും സാധിക്കുന്നില്ല. എനിക്ക് വിദേശ യാത്ര ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ സാധ്യമല്ല. ധാരാളം visitors വരണം എന്ന് ആഗ്രഹമുണ്ട്. മക്കളെ കാണണം എന്നുണ്ട്. പക്ഷേ സാധ്യമല്ല. വെറുതെ വീടിന് ഉള്ളിൽ ചുരുണ്ടു കൂടാനാണ് വിധി. കൊറോണ രോഗം പിടിപെട്ടവരുടെ അവസ്‌ഥ എത്രയോ ഭയാനകമാണ്.
സ്വർഗ്ഗത്തിലൂടെ സഞ്ചരിച്ചാണ് നമ്മൾ നരകത്തിന്റെ Reception ൽ എത്തിയതെന്ന് ഇപ്പോഴാണ് അറിയുന്നത്. അന്ന് നമുക്ക്‌എല്ലാം ഉണ്ടായിരുന്നു. എന്നിട്ടും നമ്മൾ അത് തിരിച്ചറിഞ്ഞില്ല. Hypocrisy യുടെ mask കൾ ആണ് നമ്മൾ അണിഞ്ഞിരുന്നത്. വാരിക്കോരി തന്നപ്പോൾ നമ്മൾ തട്ടിമാറ്റി. എല്ലാത്തിനും കുറ്റം പറഞ്ഞു. ഉപ്പുപോരാ മധുരം പോരാ, വെന്തുപോയി, വേവ് പോരാ എന്നെല്ലാം പരാതി പറഞ്ഞു. Budget flight ൽ tea പോലും കിട്ടിയില്ല എന്ന് പരിഭവം പറഞ്ഞു. ഇപ്പോൾ flight ഒന്നും ഇല്ല.
തീയുമായി ബന്ധപ്പെട്ടതാണ് നരകം. മനസ്സിൽ കൊറോനയുടെ തീ ആളിപ്പടരുന്നു. നരകം തമാശ അല്ല. ട്രോലാൻ ഉള്ളതല്ല.

Comments
Post a Comment