2018ലും 19ലും സമൃദ്ധമായി മഴ പെയ്തു. ആവശ്യത്തിലേറെ വെള്ളം ഒഴുകി പ്രളയം ഉണ്ടായി. ഇപ്പോഴിതാ നേരേ വിപരീതമാണ് കാര്യങ്ങൾ. മഴ ചതിച്ചു. കേരളം പൊരിയുകയാണ്. വെന്തുരുകയാണ്. ഓരോ തുള്ളി വെള്ളവും അമൂല്യമാണെന്ന് ഇന്ന് നമ്മൾ മനസ്സിലാക്കുന്നു.
ഇപ്പോൾ ആളുകൾ കണ്ടു മുട്ടുമ്പോൾ ചോദിക്കുന്നത് "വെള്ളം ഉണ്ടോ? " എന്നാണ്.
വെള്ളം ഉള്ളവർ ഭാഗ്യവാന്മാർ. ഈ പ്രദേശത്ത് കിണറുകൾ ആണ് വെള്ളത്തിന്റെ source. കിണറുകൾ പലതും വറ്റി. ടാങ്കർ വെള്ളം വാങ്ങി കിണറ്റിൽ ഒഴിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.5000litre ന് 1000 രൂപ ആകും.
പണം കൊടുത്താലും ഉടനെ കിട്ടുകയില്ല. ഡിമാൻഡ് അത്രയും അധികമാണ്.
വെള്ളപ്പൊക്കം ഒരു ദുരന്തം ആയതു പോലെ ഇപ്പോഴത്തെ വരൾച്ച ഒരു ദുരന്തം ആണ്. ഇത് ഏറ്റവും ബാധിക്കുന്നത് കർഷകരെ യാണ്. ജാതി, വാഴ മുതലായവ കരിഞ്ഞു നിൽക്കുന്നത് കാണാം.
പേഴ്‌സണൽ ആയിട്ട് പറഞ്ഞാൽ ഞങ്ങൾക്ക് കിണറ്റിൽ കഷ്ടിച്ചു വെള്ളം ഉണ്ട്. രണ്ടാഴ്ചക്കുള്ളിൽ മഴ പെയ്തില്ലെങ്കിൽ പ്രശ്നമാകും. ഇപ്പോൾതന്നെ ചെടികൾക്ക് ഒഴിക്കാൻ വെള്ളം തികയുന്നില്ല.
കഠിനമായ ചൂട് കാരണം പുറത്തേയ്ക്ക് അധികം ഇറങ്ങുന്നില്ല. ചൂടിൽ നിന്ന് രക്ഷപ്പെടാൻ വൃക്ഷങ്ങളെ ആശ്രയിക്കുന്നു. റബ്ബർ തോട്ടത്തിൽ ഇറങ്ങി നടന്നാൽ വളരെ cool ആണ്. കായ് തരാത്ത ഒരു കടപ്ലാവ് ഉണ്ട്. ഇപ്പോൾ അത് വളരെ ഉപകാരപ്രദമായി. നിറയെ ഇലകൾ ഉള്ള rumputan മരവും തണലായി. ഇവയുടെ ചുവട്ടിൽ ഒരു കസേരയിട്ട് ഇരുന്നാൽ Ac യുടെ effect ഉണ്ട്. നാട്ടുച്ചയ്ക്കുപോലും ഒരു ആശ്രയം ആണ്. പ്ലാവിന്റെ ചുവട്ടിലും ഇരിക്കാറുണ്ട്.
വരൾച്ച ഒരു പാഠം നൽകുന്നു. ഓരോ തുള്ളി വെള്ളവും അമൂല്യമാണ്. വെള്ളം waste ആ ക്കാതി രിക്കാൻ നമ്മൾ സ്വയം പരിശീലിച്ചെ പറ്റൂ. കാരണം വെള്ളം പണമാണ്.
സൗത്ത് ആഫ്രിക്കയിൽ നവംബർ, ഡിസംബർ മാസങ്ങളിൽ പള്ളിയിൽ ഒരു പ്രാർത്ഥന വായിച്ചിരുന്നു. സമൃദ്ധമായ മഴയ്ക്കു വേണ്ടി. ഇവിടെയും ആ പ്രാർത്ഥന ആവശ്യമായി വരുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു.

Comments
Post a Comment