അങ്ങനെ ഇന്ത്യ സമ്പൂർണ്ണ അടച്ചുപൂട്ടലിൽ ആയിരിക്കുന്നു.22 ആം തീയതി നടത്തിയ Curfew കണ്ടപ്പോഴേ തോന്നി അത് വരാനിരിക്കുന്ന ഒരു വലിയ സംഭവത്തിന്റെ മുന്നോടിയാണെന്ന്. Stay at home എന്താണെന്ന് അന്ന് ജനങ്ങൾ പഠിച്ചു. അതുകൊണ്ട് 21 ദിവസത്തെ വീട്ടിലിരിപ്പ് കര്ശനമാക്കിയപ്പോൾ അതിനോട് adjust ചെയ്യാൻ ബഹുഭൂരിപക്ഷം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ല.എന്നാൽ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ചില ആളുകൾ ചുമ്മാ ചുറ്റി കറങ്ങുകയും കൂട്ടം കൂടുകയും ചെയ്ത് Shut down ന് ഇടങ്കോലിടുന്നത് ഭീതി ജനിപ്പിക്കുന്നു. ഈ പോക്ക് പോയാൽ കേരളത്തിന്റെ കാര്യം 50/50 ആയിരിക്കും.
" ഞാൻ OK യാണ്. എനിക്ക് ഇതൊന്നും സംഭവിക്കുകയില്ല, മരണം എനിക്ക് പുല്ലാണ്'എന്നൊക്കെ വിചാരിക്കുന്ന ചില ആളുകൾ ഉണ്ട്. അവരാണ് Shut down നിയമങ്ങളെ ധിക്കരിക്കുന്നത്.
21 ദിവസത്തിന് ശേഷം എന്തു സംഭവിക്കും എന്നത് ദുരൂഹമാണ്.21 ദിവസത്തിനകം
കൊറോണ പ്രശ്നം തീരുമെന്ന് പ്രതീക്ഷയില്ല. ചില ആളുകൾ കരുതിക്കൂട്ടി കേരള/കേന്ദ്ര സർക്കാരുകളുടെ തീവ്ര പരിശ്രമംങ്ങൾക്ക് തുരങ്കം വെക്കാൻ ശ്രമിക്കുന്നു എന്ന് സംശയിക്കണം. ഏറ്റവും ഭയാനകമായ ഒരു അവസ്ഥയിലേക്കാണ് ഓരോ മണിക്കൂറും ഇഞ്ചോടിഞ്ച് നീങ്ങുന്നത്.
വീട്ടിൽത്തന്നെ കഴിയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ചു കൊറോണ വരും എന്ന പേടി മനസ്സിൽ ഉള്ളപ്പോൾ. ഇതിൽ ഒരു irony ഉണ്ട്. നമ്മൾ ഒരു യാത്രക്ക് പോയാൽ എപ്പോഴും ആഗ്രഹിക്കുന്നത് എത്രയും വേഗം വീട്ടിലെത്താൻ ആണ്. ഇപ്പോൾ നമ്മൾ ആഗ്രഹിക്കുന്നു ഈ കൊറോണ പ്രശ്നം തീർന്ന് ഒന്നു സ്വതന്ത്രമായി പുറത്തു പോകാൻ.
സീനിയർ citizens ന് വീട്ടിലിരിപ്പ് പരിചയമാണ്. പലർക്കും അധികസമയത്തിന്റെ പ്രോബ്ലെം ഉണ്ട്. എന്റെ ക്ലോക്കിന് സ്പീഡ് കുറവാണ്. അതിന്റ സൂചികൾ ഒച്ചിനെപ്പോലെ ഇഴയുകയാണ്. എന്നാൽ ഒരു ചെറിയ യാത്ര പോയാൽ സൂചികൾ വേഗം നീങ്ങും. ഇപ്പോൾ യാത്രകൾ ഇല്ലാതായി. അധികസമയം കുന്നു കൂടുന്നു,വായിച്ച പത്രം പോലെ. പത്രം ആക്രിക്കരന് വിൽക്കാം. പക്ഷേ സമയം എവിടെ വിൽക്കും?വരാൻ ആളില്ല, പോകാൻ ഇടമില്ല.
ഭാഗ്യവശാൽ mobile data, wifi ഒക്കെയുണ്ട്. വീഡിയോ call ഉണ്ട്. മക്കൾ അകലെ യാണെങ്കിൽ video call ഉപയോഗിക്കാം.
മക്കളും പേരകുട്ടികളും കൂടെയുള്ളവർ ഭാഗ്യവാന്മാർ. കാരണം സ്‌കൂളുകൾ അടച്ചതുകൊണ്ട് ഫാമിലി മൊത്തം വീട്ടിൽ ഉണ്ട്.
ഒരു കാര്യം വിട്ടുപോയി. കുറേ സുഹൃത്തുക്കളും കുറേ beer, whisky, വിവിധ തരം meat, കപ്പ, ചക്ക മുതലായവ ഉണ്ടെങ്കിൽ ക്ലോക്ക് സൂചിക്ക് ഓട്ടം കൂടും. പാട്ടും പ്രസംഗവും ഉണ്ടെകിലോ?Date പോലും മാറി പ്പോകും. അങ്ങനെ കുറേ അടിച്ചു പൊളിച്ചതാണ് ഫെബ്രുവരി വരെ. ഇനി അതെല്ലാം ഓർത്ത് സങ്കടപ്പെടുകയെ നിവൃത്തിയുള്ളൂ.
സുനാമി, കാട്ടു തീ, പ്രളയം എന്നിവയെക്കാൾ ഭയങ്കരമാണ് കൊറോണ. മേൽപ്പറഞ്ഞവയിൽ നിന്ന് നമുക്ക് ഓടി രക്ഷപ്പെടാം.എന്നാൽ കൊറോനായിൽ നിന്ന് ഓടി രക്ഷപ്പെടാൻ സാധ്യമല്ല.
ഞാൻ ചിലപ്പോഴൊക്കെ വളരെ naive അല്ലെങ്കിൽ ബാലിശമായി ചിന്തിച്ചിരുന്നു, ഇന്ത്യയിൽ എന്തെങ്കിലും major പ്രോബ്ലെം ഉണ്ടായാൽ South ആഫ്രിക്കയിലേക്കോ ഓസ്ട്രേലിയായിലേക്കോ ഓടി രക്ഷപ്പെടാമെന്ന്. ഇപ്പോൾ ആ രാജ്യങ്ങളിൽ കൊറോണ പിടി മുറുക്കുകയാണ്.എല്ലാ വഴിയും അടഞ്ഞു.
പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന ചൊല്ല് ഓർത്തുപോയി.

Comments
Post a Comment