Skip to main content

അധികസമയം എങ്ങനെ ചെലവഴിക്കാം( Viewpoint)

കൊറോണ shut down കാലത്തെ ഒരു പ്രോബ്ലെം അധിക സമയം എങ്ങനെ ചെലവഴിക്കും എന്നതാണ്. ഇക്കാര്യത്തിൽ പല നിർദ്ദേശങ്ങളും ഇപ്പോൾ മീഡിയയിൽ കാണുന്നുണ്ട്. സമയം അധികമായാൽ ബോറടി ഉണ്ടാകും. ബോറടി നീക്കാൻ മാർഗ്ഗങ്ങൾ കണ്ടു പിടിച്ചേ തീരൂ. ഈ മാർഗ്ഗങ്ങൾ indoors ഉം outdoors ഉം ആകാം.

1.പറമ്പ് ആശ്രയം. കൃഷിയിൽ നിന്ന് ആദായം ഒന്നുമില്ല. അതുകൊണ്ട് ഉള്ള സ്ഥലം വിറ്റു കളയുന്നവർ ഉണ്ട്. ഇത് ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം. സ്ഥലം കാടു പിടിച്ചു കിടന്നാലും അത് വിൽക്കരുത്. കാട് വെട്ടി തെളിക്കുക എന്നത് രസകരമായ ഒരു activity ആണ്. ഞാൻ ഇത് നിത്യവും ചെയ്യാറുണ്ട്. ചിലപ്പോൾ കയ്യിൽ മുള്ള് കൊള്ളും. നീറു കടിക്കും. കാൽ വഴുതി വീഴും. ഇതെല്ലാം രസകരമാണ്. നമ്മുടെ പറമ്പിൽ ചക്ക, മാങ്ങാ, തേങ്ങ, പപ്പായ മുതലായ സാധനങ്ങൾ ഉണ്ടെങ്കിൽ അവ പറിച്ചെടുക്കുന്നത് ഏറ്റവും സന്തോഷം ലഭിക്കുന്ന ഒരു കാര്യമാണ്.

Shut down ന്റെ ഈ ദിവസങ്ങളിൽ നമുക്ക് കുറെ സ്ഥലവും വൃക്ഷങ്ങളും പൂച്ചെടികളും ഉണ്ടെങ്കിൽ അവിടെ വിവിധ കാര്യങ്ങൾ ചെയ്ത് സമയം ചെലവഴിക്കാം.
എല്ലാം നമ്മൾ തനിയെ ചെയ്യണം.

2 .Indoors

TV, Social media, films, music മുതലായവ നമുക്ക് enjoy ചെയ്യാം. പക്ഷേ കുറേ കഴിയുമ്പോൾ bore ആകും. അതുകൊണ്ട് പുതിയ activities കണ്ടു പിടിക്കണം.

ചില കാര്യങ്ങൾ by heart ആയി പഠിക്കാൻ ഈ അവസരം ഉപയോഗിക്കാം.

1. Phone Numbers: നമ്മളിൽ പലർക്കും നമ്മുടെ സ്വന്തം ഫോൺ നമ്പർ അറിഞ്ഞുകൂടാ. മറ്റുള്ളവരുടെ നമ്പർ അറിഞ്ഞു കൂടാ. അതുകൊണ്ട് ഈ കൊറോണ കാലത്ത്  ഒരു 10 നമ്പർ എങ്കിലും കാണാതെ പഠിക്കുന്നത് നല്ലതാണ്.

2.മറ്റ് numbers: Bank അക്കൗണ്ട് numbers, PAN number, വിവിധ passwords ,passport number, birth days ഒക്കെ കാണാതെ പഠിക്കുക.

Car Registration number അറിഞ്ഞിരിക്കുന്നത് നല്ലതാണ്.നമ്മുടെ മാത്രമല്ല close friends/relatives ന്റെയും. എനിക്ക് സൗത്ത് ആഫ്രിക്കയിൽ ഒരു അനുഭവം ഉണ്ടായി. ഒരു Security gate ൽ
ഒരു form fill ചെയ്യണം. പുതിയ കാർ ആയിരുന്നു. നമ്പർ കാണാതെ അറിയില്ലായിരുന്നു. ഞാൻ കാറിൽ നിന്നും ഇറങ്ങി നമ്പർ നോക്കി എഴുതി.

ഇപ്പോൾ എനിക്ക് രണ്ടു കാർ ഉണ്ട്. രണ്ടാമത്തെ കാറിന്റെ number അത്ര ഉറപ്പില്ല
.ഈ കൊറോണ കാലത്ത് അത് by heart ആയി പഠിക്കണം.Number ന്റെ അവസാനം7539 ആണോ 3579 ആണോ എന്നൊരു സംശയം.

നമുക്ക് പലർക്കും നമ്മുടെ പോസ്റ്റൽ code അറിയത്തില്ല. ചില forms fill ചെയ്യുമ്പോൾ ഇത് ആവശ്യമാണ്. ഈ കൊറോണ കാലത്ത് code  ഹൃദയത്തോട് ചേർക്കാം.

3. Albums
നമ്മുടെ വീടുകളിൽ അനേകം വർഷങ്ങളായി  പൂട്ടിക്കെട്ടി വെച്ചിരിക്കുന്ന ഫോട്ടോ albums ഉണ്ട്.ഒരിക്കലും തുറന്നു നോക്കാറില്ല. Outdated ആണെന്ന ഒരു തോന്നൽ. എന്നാൽ നശിപ്പിച്ചു കളയുകയില്ല. വീടുകൾ മാറുമ്പോൾ കെട്ടിച്ചുമന്ന് കൊണ്ടുപോകും. ഇപ്പോൾ കെട്ടഴിച്ചു അവ തുറന്നു നോക്കാൻ നല്ല അവസരമാണ്. ഓർമ്മകൾ പുതുക്കാൻ.

4. ഡയറി എഴുത്തു

ഇത് outdated ആണോയെന്നു അറിയില്ല. എന്തായാലും time pass ന് നല്ലതാണ്.ഞാൻ ചിലപ്പോൾ ചെയ്യാറുണ്ട്.

എഴുതുന്നതിനെക്കാൾ വരയാണ് കൂടുതൽ. അതായത് ഞാൻ ഒരു ചോടു കപ്പ പറിച്ചാൽ അതിന്റെ പടം വരയ്ക്കും. കുറേ വർഷം കഴിഞ്ഞു എടുത്തു നോക്കുമ്പോൾ രസകരമാണ്.

5 .എല്ലാം സ്വയം ചെയ്യുക

നമുക്ക് ആരോഗ്യം ഉണ്ടെങ്കിൽ എല്ലാ ജോലികളും നമ്മൾ തന്നെ ചെയ്യുക. Shut down കാരണം ഇപ്പോൾ ജോലിക്കാർക്ക് വരാൻ transport ഇല്ല. ഞങ്ങളുടെ domestic helper ആഴ്ച്ചയിൽ ഒരു ദിവസമാണ് വരുന്നത്. ഇനി വരികയില്ല. പക്ഷേ ഞങ്ങൾക്ക് ഇതൊരു പ്രോബ്ലെം അല്ല.

സാധ്യമായ ജോലികൾ നമ്മൾ തന്നെ ചെയ്താൽ അത് നമ്മുടെ ആരോഗ്യത്തെ boost ചെയ്യും. നമ്മുടെ self confidence വർധിപ്പിക്കും. Time പാസ്സും ആകും.
ഈയിടെ എന്റെ വീടിന്റെ അടുത്ത് ശക്തമായ മഴയിലും കാറ്റിലും ഒരു വലിയ റബ്ബർ മരം ഒടിഞ്ഞു വീണു. Y shapeൽ
ആയിരുന്ന മരം I shape ആയി. ആദ്യം ചെറിയ കമ്പുകൾ മുറിച്ചു മാറ്റി. പിന്നെ ഓരോ ദിവസവും ഒരു മണിക്കൂർ spend ചെയ്ത് കുറേ ക്കൂടി വലിയ ശിഖരങ്ങളും മുറിച്ചു മാറ്റി. ഇനിയുള്ളത് professional തടിവെട്ടുകർക്ക് ഉള്ളതാണ്.

എന്തായാലും1000 രൂപയുടെ പണി ചെയ്തു.
Self confidence boost ചെയ്യുന്ന ഒരു കാര്യമാണ് ഇത്തരം പ്രവർത്തികൾ. പക്ഷേ അപകടം പറ്റുന്ന risk എടുക്കരുത്.

ഇപ്പോൾ നമ്മുടെ വരവുചെലവ് കണക്കുകൾ 0.രൂപാ നോട്ടുകൾ ഉണ്ടെങ്കിൽ അവ എടുത്ത് ഒന്ന് shuffle ചെയ്യുന്നത് നല്ലതാണ്.അല്ലെങ്കിൽ പൂപ്പൽ പിടിക്കും.


Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

MAY 16 TH- THE END OF AN ERA

May  16th  marks the end of an era in Indian  history, ie the end of the rule by  the Nehru- Gandhi  family. The results were  shocking, freezing, emphatic, decisive, conclusive  and final. The ripples of the results will extend for a long time to come. In the post- results days , the political  rhetoric  and mudslinging  in Kerala  has intensified  after  a  month  of  lull, to such an extent that the people are already  fed up. So it's time to shelve  politics  till the next elections, when Narendra Modi  will  return to power  with a  reduced majority or return to Gujarat  empty-handed. The general  trend is to heap all your  anger and frustrations on the incumbent. *                     *          ...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...