ഇന്ന് വൈകുന്നേരം ആയപ്പോൾ ആണ് ഞാൻ ഒരു കാര്യം ഓർത്തത്. ഇന്ന് ഞാൻ ഒരു തരം വീട്ടു തടങ്കലിൽ ആയിരുന്നുവെന്ന്. ആരും പൂട്ടി ഇട്ടതല്ല. എന്നാലും വീട്ടു തടങ്കൽ പോലെ ഒരു തോന്നൽ. കൊറോനയുടെ പശ്ചാത്തലത്തിൽ ആയിരിക്കാം അങ്ങനെ തോന്നിയത്. സാധാരണ എന്തെങ്കിലും ചെറിയ കാരണത്താൽ പൈക ടൗണിലേക്ക്പിപോകാറുണ്ട്. ഒരു പാക്കറ്റ് പാൽ, ഒരു കിലോ മീൻ, ഒരു കിലോ ഉള്ളി എന്നിങ്ങനെ ചില്ലറ സാധനങ്ങൾ വാങ്ങാൻ ആണ് പോകാറുള്ളത്. ചിലപ്പോൾ Best Bakeryയിൽ കയറി ഒരു സോഡാ നാരങ്ങ വെള്ളവും ഒരു പരിപ്പു വടയും കഴിക്കും. ചെറിയ കടയാണെങ്കിലും അവിടെ Ac യുണ്ട്. Local business നെ support ചെയ്യുന്നത് നമ്മുടെ കടമയാണ്.
അയൽവീട്ടിലെ പശു പ്രസവിച്ചു. അതുകൊണ്ട് packet പാൽ വാങ്ങൽ നിർത്തി. ഇപ്പോൾ രാവിലെ 8 മണിക്ക് fresh milk കിട്ടും. ടൌനിൽ പോകാഞ്ഞതിന്റെ ഒരു കാരണം fresh milk ആണ്. ഒന്നല്ല ഒരാഴ്ച്ച town ൽ പോയില്ലെങ്കിലും കുഴപ്പമില്ല. ഒരു സീനിയർ citizen ന് പുറത്തു പോകാതെയും ജീവിക്കാം ഒന്നോ രണ്ടോ ആഴ്ച്ച. വേണ്ടി വന്നാൽ ഒരു മാസവും OK. അപ്പോൾ കൊറോണ മൂലം ഒരു മാസം വീട്ടിൽ ഇരിക്കേണ്ടി വന്നാലും ഞാൻ OK. സാധനങ്ങൾ എല്ലാം stock ഉണ്ട്. പക്ഷേ ഒരു കാര്യം ഉണ്ട്. T V യും internet ഉം ഇല്ലെങ്കിൽ പ്രശ്നമാകും.
15 March 2020
,
ഞാൻ ഇന്നലത്തെ എന്റെ route map ഒന്ന് reconstruct ചെയ്തു നോക്കി.4.30ക്ക് ഉണർന്നു, പതിവ് പോലെ. ഒരു coffee ഉണ്ടാക്കി കുടിച്ചു കൊണ്ട് TV തുറന്നു, പുതിയ വാർത്തകൾ ഉണ്ടോയെന്ന് അറിയാൻ. ഒന്നും ഇല്ലാത്ത സ്ഥിതിക്ക് Insync ചാനലിൽ ശാസ്ത്രീയ സംഗീതം കേട്ടു.ഹിന്ദുസ്ഥാനി,karnatic vocal and instrumental മാത്രം ഉള്ള ചാനലാണ്.
5.30 മുതൽ 6.15 വരെ morning walk. ചൂട് ഒട്ടും ഇല്ലാത്ത സമയമാണ്. റോഡിലൂടെ നടത്തം ഇല്ല. Drive way യും മുറ്റവും ചേർത്ത് വീടിന് ചുറ്റും കൈവീശി നല്ല സ്പീഡിൽ നടക്കാം. അല്പം തണുപ്പുള്ള സമയമാണ്.
6.30 a. m ചെടികൾ നനച്ചു. നാല് ദിവസം മുൻപ് പെയ്ത മഴയിൽ നിന്ന് വീപ്പകളിൽ ശേഖരിച്ച വെള്ളം ഇനിയും ബാക്കിയുണ്ട്. രാവിലെ ഒഴിച്ചില്ലെങ്കിൽ വെള്ളം ചൂടാകും.
6.45 a. m പത്രം gate ന്റെ അടുത്ത് വീഴുന്നു. വാസ്തവത്തിൽ പത്രം ഒരു essential commodity അല്ല. TV യിൽ ഇന്നലെ കണ്ട കാര്യങ്ങൾ ആണ് പത്രത്തിൽ ഉള്ളത്. ഒന്ന് ഓടിച്ചു വായിച്ചിട്ട് പത്രം മാറ്റി വെക്കും, പിന്നീട് വായിക്കാൻ. പക്ഷേ ആ പിന്നീട് ഉണ്ടാവുകയില്ല.
8 a. m ഒരു km അകലെയുള്ള ചെറിയ തോട്ടത്തിൽ വൃക്ഷ തൈകൾക്ക് വെള്ളം ഒഴിച്ചു. ഒഴിച്ചില്ലെങ്കിൽ കരിഞ്ഞു പോകും. അങ്ങോട്ട് കാറിലാണ് പോകുന്നത്.8.30ന് തിരിച്ചു വീട്ടിലേയ്ക്ക്. തുടർന്ന് breakfast.
Breakfast ന് കപ്പയോ ചക്കയോ ആണ് പ്രിയം.
9.30 വീടിന് അടുത്തുള്ള നാടൻ പ്ലാവിൽ നിന്ന് ചക്ക പറിക്കാൻ പോയി. അടുത്ത രണ്ട് മാസത്തെ ആവശ്യത്തിനുള്ള ചക്ക ഈ പ്ലാവിൽ ഉണ്ട്. താഴെയും മുകളിലും ശിഖരങ്ങളിലും ചക്കയുണ്ട്.ഈ പ്ലാവിന് ഒരു കുസൃതിയുണ്ട്. താഴെയുള്ള ചക്കകൾക്ക് 6-7കിലോ തൂക്കം വരും. മുകളിലേയ്ക്ക് പോകുമ്പോൾ വലുപ്പം കൂടും. പക്ഷേ അവയെ പറിക്കാൻ സാധിക്കുകയില്ല.
10അടിയും 15 അടിയും നീളമുള്ള മുളയുടെ തോട്ടി കൊണ്ടാണ് ചക്ക പറി ക്കുന്നത്. നിലത്തു കരിയിലകളുടെ ഒരു മെത്ത ഉള്ളതിനാൽ ചക്കയുടെ landing വളരെ smooth ആണ്.
ആകെ 5 എണ്ണം പറിച്ചു.ഒരെണ്ണം അയൽക്കാർക്ക് കൊടുത്തു. Domestic helper വന്ന ദിവസം ആയിരുന്നു. ലീലാമ്മയുംഅവരും മെനക്കെട്ട് ചക്കകൾ വെട്ടി അരിഞ്ഞു prepare ചെയ്തു. പാക്ക് ചെയ്ത് freezerൽ സൂക്ഷിച്ചാൽ ആവശ്യമുള്ളപ്പോൾ എടുത്തു ഉപയോഗിക്കാം. വ
റുക്കാനും നല്ലതാണ്.
12noon .ചൂട് ഇതുപോലെ കഠിനമായി ഉയർന്ന ഒരു അനുഭവം ഓർമ്മയിൽ ഇല്ല. ഈ നാട്ടുമ്പുറത്ത് Ac ആവശ്യമില്ല എന്ന് ഞാൻ വീമ്പടിച്ചിരുന്നു. ഇപ്പോൾ ചൂടിന് അടിയറവ് പറഞ്ഞു രണ്ടു bedrooms ൽ Ac. fit ചെയ്തു.
റബ്ബറിന് വില കുറവാണ്. പക്ഷേ ചൂടിൽ നിന്ന് രക്ഷപ്പെടാൻ റബ്ബർ തോട്ടം ഉപകരിക്കും. നട്ടുച്ചയ്ക്ക് റബ്ബർ തോട്ടത്തിൽ അഭയം തേടി. ചെറിയ cooling effect ഉണ്ട്.
2 PM .ഊണ് കഴിഞ്ഞ് കൊടും ചൂടിൽ തളർന്ന് ഉറങ്ങിപ്പോയി.
3.30 PM ഉറക്കം കഴിഞ്ഞു TV കാണൽ, facebook ,whatsapp ...
4.30 Coffee .ചെറുകടി ഇന്ന് വറുത്ത ചക്ക.
5.30 വീണ്ടും ചെടികൾക്ക് വെള്ളം ഒഴിച്ചു. ഇപ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ടാപ്പിൽ വരുന്ന വെള്ളം ചൂടുള്ളതാണ്. തണുത്ത വെള്ളം ഒഴിക്കണം.
8 pm: വൈകീട്ടത്തെ ഭക്ഷണം ചക്ക വേവിച്ചതും ഇളുമ്പിക്കാ അച്ചാറും. Perfect combination
കൊറോണ ഭീതി കാരണം ആളുകളുടെ പോക്കുവരവ് കുറഞ്ഞു. വരാനും പോകാനും സാധ്യമല്ലാത്ത അവസ്‌ഥ.
TV യും സോഷ്യൽ മീഡിയയും മുടങ്ങാത്തത് വലിയ ആശ്വാസമാണ്.
ചുരുക്കി പറഞ്ഞാൽ March 14 ആം തീയതി എന്റെ route map വളരെ ലളിതമായിരുന്നു. വീടും ചുറ്റുപാടും മാത്രം.ഒന്നും വാങ്ങാത്ത ഒരു ദിവസം.

Comments
Post a Comment