ഇന്ത്യയിൽ നാടകീയമായി എന്തും സംഭവിക്കാം. ഉദാഹരണം: Yes Bank പൊടുന്നനെ No Bank ആയി. നോട്ട് നിരോധനത്തിന്റ് മിനി പതിപ്പ്.
വേറൊരു സംഭവം കോഴി വില കുത്തനെ താഴ്ന്ന് കിലോയ്ക്ക് 70 രൂപയിൽ എത്തി എന്നതാണ്.120 രൂപ വരെ വില ഉണ്ടായിരുന്നതാണ്.ഈ വിലക്കുറവ് ഒരു അവസരമാക്കി കുറേ അധികം കോഴി വാങ്ങി വറു ത്തും പൊരിച്ചും ഒക്കെ വയറുമു റ്റെ തിന്ന് enjoy ചെയ്താലോ? അപ്പോഴാണ് മറ്റൊരു വാർത്ത. കോഴിക്കോട്ട് പക്ഷിപ്പനി. വരും ദിവസങ്ങളിൽ കോഴിവില 40ലെത്തുമായിരിക്കും.
കോഴിവില ഇത്രയും താഴാൻ വേറെ ഒരു കാരണവും പറയുന്നുണ്ട്. നോമ്പു കാലമാണ്.അപ്പോൾ ഈ രാജ്യത്തു കോഴി ഏറ്റവും കഴിക്കുന്നത് ക്രിസ്ത്യനികൾ ആണത്രേ. പന്നിയുടെ കാര്യവും അങ്ങനെതന്നെ.
നോമ്പ് നല്ലതുതന്നെ. പക്ഷേ ഇറച്ചിവില്പന മാന്ദ്യം അനുഭവപ്പെടുമ്പോൾ കഷ്ടത അനുഭവിക്കുന്ന ഒരു വിഭാഗം ഉണ്ട്. ഇറച്ചി ,മീൻ, കോഴി കച്ചവടക്കാർ.
അപ്പോൾ ഒരു ക്രിസ്ത്യാനി കൃത്യമായി നോമ്പ്എടുക്കുന്നില്ല എങ്കിൽ അത് ഒരു പുണ്യമാണ്. കഷ്ടത അനുഭവിക്കുന്ന കച്ചവടക്കാർക്ക് ആശ്വാസം നൽകുന്ന പുണ്യം. അല്പം മദ്യം കഴിക്കുന്നതും ഒരു പുണ്യമാണ്. കാരണം എല്ലാവരും മദ്യം ഉപേക്ഷിച്ചാൽ മദ്യ outlet ലെ തൊഴിലാളികളുടെ ജോലി പോകും.
അങ്ങനെ ഇന്നലെ ഞാൻ ഒരു പുണ്യം ചെയ്തു. സമപ്രായക്കാരായ മൂന്ന് സുഹൃത്തുക്കളെ lunch ന് ക്ഷണിച്ചു. അവർ ക്ഷണം സ്വീകരിച്ച് ഭാര്യമാരെയും കൂട്ടി വന്നു. അവർ നേരത്തെ ഞങ്ങളെയും സൽക്കാരിച്ചതണ്.അപ്പോൾ ഒന്നിനും ഒരു കുറവ് പാടില്ലല്ലോ. അതിഥി ദേവോ ഭവ എന്നാണല്ലോ ചൊല്ല്.
പ്രധാന items ചക്കയും ഉണക്കുകപ്പയും ആണ്. കൂട്ടാൻ മീൻകറി, കോഴി, പന്നി എന്നിവ. കുടിക്കാൻ beer, Chivas. ചൂട്കാലാവസ്ഥ കാരണം എല്ലാവരും beer ആണ് prefer ചെയ്തത്.
കപ്പയും ചക്കയും home made ആണ്. അത് എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു.
Beer ന്റെ കട ഞാൻ കണ്ടിട്ടില്ല. അത് UK യിൽ ആണ്. UK എന്നുവെച്ചാൽ ഉരുളികുന്നം. ഓട്ടോ ഡ്രൈവറെ വിളിച്ചു പറഞ്ഞാൽ വാങ്ങി കൊണ്ടുവരും.
Lunch ,2 മണി കഴിഞ്ഞു മതി എന്ന അഭിപ്രായക്കാരനാണ് ഞാൻ. അതുവരെ തമാശകൾ പറഞ്ഞു ഇരിക്കുക എന്നതിലാണ് enjoyment.
11 .30 മുതൽ 1.30 വരെ സംസാരിച്ചു ഇരുന്നു. formality ഒന്നുമില്ല. ഇവരിൽ ഒരാൾ New York ലും ഒരാൾ London ലും ആണ് സ്ഥിര താമസം. മൂന്നാമത്തെ ആൾ വിദേശത്തും ഇന്ത്യയിലും ജോലിക്കുശേഷം retire ചെയ്തതാണ്.
എല്ലാവരുടെയും ഒരു പൊതു സ്വഭാവം നാട്ടുമ്പുറത്തെ ജീവിതം ഇഷ്ടപ്പെടുന്നു എന്നതാണ്.
3.30ന് എല്ലാവരും പിരിഞ്ഞു.

Comments
Post a Comment