രാവിലെ paika പള്ളിയിൽ 7 am നുള്ള കുർബ്ബാനക്ക് പോയി.6.30ന് പള്ളിയിൽ കയറി ഇടം പിടിച്ചു. നേരത്തെ എത്തിയില്ലെങ്കിൽ സീറ്റ് കിട്ടുകയില്ല. പള്ളിക്കാര്യങ്ങളിൽ സമയ നിഷ്ട കിറു കൃത്യമാണ്. Flight time പോലെയാണ്. തലനാരിഴയ്ക്ക് വ്യത്യാസമില്ല. സ്ഥിരം ഉള്ള ഗായകൻ ഇല്ലാത്തതുകൊണ്ട് കുർബ്ബാന ഒരു മണിക്കൂറിൽ ഒതുങ്ങി. മികച്ച ഗായകനാണ്. പകരം ഒരു പെണ്കുട്ടി പാടി. വളരെ talented ആയ ഒരു പെണ്കുട്ടി. ആരാണെന്ന് അറിയില്ല. വീട്ടിൽ കേറി പെട്ടന്ന് ഒരു കാപ്പി കുടിച്ച് പൂവരണി പള്ളിയെ ലക്ഷ്യമാക്കി പുറപ്പെട്ടു. പള്ളിയുടെ അടുത്താണ് പോത്തിറച്ചി വിൽക്കുന്ന ഓപ്പൺ Air shed. അവിടെ ചെന്നപ്പോൾ നീണ്ട ഒരു Q. പത്തോളം പേർ ഉണ്ട്. വളരെ നിശ്ശബ്ദവും അച്ചടക്കം ഉള്ളതുമായ Q. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് ഇറച്ചി വിൽപ്പന. ഉടമസ്ഥൻ തന്നെയാണ് വെട്ടി കൊടുക്കുന്നത്. വെട്ടുകാരൻ നീതിമാൻ ആണ്. എന്നാൽ വാരിക്കോരി ഒന്നും തരികയില്ല. ഒരു വലിയ piece. പിന്നെ അവിടന്നും ഇവിടെന്നും ആയി രണ്ടോ മൂന്നോ ചെറിയ pieceകൾ. Q വിന്റെ നിശബ്ദതയുടെ കാരണം എനിക്ക് മനസ്സിലായി. നല്ല piece കിട്ടണമേ എന്നാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്. ഞാനും ഉള്ളുരുകി പ്രാർത്ഥിച്ചു."കർത...