2019 ഫെബ്രുവരിയിൽ ജന്മ ദേശമായ Paikaയിൽ വീട്‌വെച്ച് താമസം തുടങ്ങി. സാമാന്യം എല്ലാ സൗകര്യങ്ങളും ഉണ്ട്. പക്ഷേ എന്തോ കുറവ് ഉള്ളതു പോലെ തോന്നി. കുറേ ആലോചിച്ചപ്പോൾ പിടി കിട്ടി. വീട്ടിൽ ഒരു പൂച്ചയുടെ കുറവുണ്ട്. സൗത്ത് ആഫ്രിക്കയിൽ പൂച്ചകളും പട്ടിയും ഉണ്ടായിരുന്നു. അവർ മിടുക്കർ ആയിരുന്നു.
അധികം അന്വേഷിക്കേണ്ടി വന്നില്ല. ഒന്നല്ല മൂന്ന് പൂച്ച കുഞ്ഞുങ്ങളെ ഒരാൾ സമ്മാനിച്ചു. ഒരു വലിയ എലിക്കൂട്ടിൽ ആണ് അവരെ കൊണ്ടുവന്നത്.3 മാസം പ്രായമായ മിടുക്കർ. കൂട് തുറന്നപ്പോൾ പരിഭ്രാന്തരായ അവർ എവിടെയോ ഓടി ഒളിച്ചു. അടുത്ത ദിവസം അവർ ഇറങ്ങി വന്നു. പരിചയം ആയി.
വളരെ decent ആയ പൂച്ചകളാണ്. വളിച്ച തും പുളിച്ചതും ഒന്നും തിന്നുകയില്ല. packet പാൽ അത്ര ഇഷ്ടമില്ല.മത്തി ഇഷ്ട ഭക്ഷണം.
മൂവരിൽ Ginger ആണ് ഏറ്റവും മിടുക്കൻ. ഞാൻ പത്രം വായിച്ച് ഇരിക്കുമ്പോൾ അവൻ എന്റെ തോളത്തു കയറി ചെവിയിൽ മൃദുവായി കടിക്കും.
ഒരു ദിവസം Ginger നെ കാണാതായി. പാമ്പ് കടിച്ചു കൊന്നതാണോ എന്ന് സംശയിച്ചു. വീടും പരിസരവും അരിച്ചു പെറുക്കി. Ginger ന്റെ മൃതദേഹം പോലും കിട്ടിയില്ല. ഒടുവിൽ ഞാൻ ഒരു നിഗമനത്തിൽ എത്തി. പ്രിയ പൂച്ചയെ ആരോ തട്ടി കൊണ്ട് പോയതാണ്.
രണ്ടാഴ്ച്ച കഴിഞ്ഞു. ഒരു ദിവസം പാതിരായ്ക്ക് മുറ്റത്ത് പൂച്ച കരച്ചിലും കടിപിടിയും കേട്ടു.രാവിലെ 5.45ന് മുൻവാതിൽ തുറന്നപ്പോൾ ഒരു അത്ഭുതം. മനോഹരിയായ ഒരു പൂച്ച. വെള്ള നിറം. തലയും വാലും mixed color. panic ഒട്ടുമില്ല. വളരെ friendly. ഉടൻ പാൽ കൊടുത്തു friendship അരക്കിട്ട് ഉറപ്പിച്ചു. Snowy എന്ന് പേരിട്ടു. Ginger ന്റെ അതേ പ്രായം. ഇത് എന്തൊരു മറിമായം.
ഈ പൂച്ച എങ്ങനെ ഇവിടെ എത്തി? ഞാൻ കുറേ ആലോചിച്ചു. ഒടുവിൽ ഒരു നിഗമനത്തിൽ എത്തി. Ginger നെ തട്ടിക്കൊണ്ടു പോയ ആൾ കുറ്റബോധം തോന്നി പകരം ഇവിടെ ഇറക്കി വിട്ടതാണ്. ചില നല്ല കള്ളന്മാർ vallet ഉം മറ്റും post ൽ
അയച്ചു കൊടുക്കുന്നത് പോലെ.
വാസ്തവത്തിൽ Snowy, Ginger നെ ക്കാൾ
Intelligent ആണെന്ന് എനിക്ക് മനസ്സിലായി. എന്നെ സ്വാധീനിക്കാൻ അവൻ പാദങ്ങളിൽ കയറി മുട്ടി ഉരുമ്മും.
Snowy യുടെ ഉടമസ്ഥനെ പ്പറ്റി ഞാൻ ചില നിഗമനങ്ങളിൽ എത്തി. അദ്ദേഹം നല്ല നിലയിൽ കഴിയുന്ന ഒരു ഉത്തമ കത്തോലിക്കാനാണ്. വളരെ shy ആണ്. നേരിട്ടുവന്നു ഒരു പൂച്ച exchange ചോദിച്ചിരുന്നുവെങ്കിൽ ഞാൻ സമ്മതിക്കുമായിരുന്നു.
Snowy വീട്ടിനുള്ളിൽ വളർന്ന പൂച്ച ആണെന്ന് മനസ്സിലായി. ഞങ്ങൾ പൂച്ചകളെ പുറത്താണ് വളർത്തുന്നത്. Snowy എപ്പോഴും മുൻവാതിലി ന് അടുത്തു കാത്തു നിൽക്കും. ഫലം കാണാഞ്ഞ അവൻ അടവ് മാറ്റി. pagola യുടെ ഒരു ദ്വാരത്തിലൂടെ അവൻ prayer room ലേക്ക്‌ചാടി. ആ ചാട്ടത്തിൽ അവൻ ബൈബിൾ മറിച്ചിട്ടു. Snowy യുടെ ഉടമസ്ഥൻ ഒരു ഉത്തമ കത്തോലിക്കൻ ആണെന്ന് അനുമാനിക്കാൻ ഇതാണ് കാരണം. പ്രാർത്ഥന സമയത്തു Snowy അവിടെ ഉണ്ടായിരുന്നു.
ഞങ്ങളുടെ രണ്ട് പൂച്ചകൾ Snowy യുടെ വരവിൽ പ്രതി ഷേധിച്ചു. വിളിച്ചാൽ വരികയില്ല. ജലപാനം പോലും ഇല്ലാതായി. മത്തി കൊടുത്താലും വേണ്ട
. അവർ മെലിഞ്ഞു ശോഷിച്ചു.
രണ്ടാഴ്ച്ച അങ്ങനെ കഴിഞ്ഞു. ഒരു ദിവസം എന്റെ ഒരു nephew വും കുടുംബവും visit ചെയ്തു. കുട്ടികൾക്ക് Snowy യെ വളരെ ഇഷ്ടപ്പെട്ടു. അവർക്ക് ഒരു ആഗ്രഹം. അവർക്ക് ഇതേ പ്രായത്തിൽ ഒരു പൂച്ചയുണ്ട്.Snowy യെ കൂട്ടിന് കിട്ടിയാൽ കൊള്ളാം. ഞാൻ സമ്മതിച്ചു.
അങ്ങനെ രണ്ട് പൂച്ചകൾ നിരാഹാരം അവസാനിപ്പിച്ചു. ശത്രു പോയി എന്ന് ഉറപ്പായപ്പോൾ.ഇപ്പോൾ രമ്യതയിൽ ആയി
മിടുക്കർ ആയി കഴിയുന്നു.

Comments
Post a Comment