ഇലക്ഷൻ result കൾ വന്ന്, പുതിയ സർക്കാർ അധികാരം ഏറ്റെടുത്ത ഈ വേളയിൽ രഷ്ട്രീയ കാര്യങ്ങൾ പറയുന്നത് ഭൂഷണമല്ല. കാരണം അത് വല്ലാതെ hurt ചെയ്യും. കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയാണ് എല്ലാവർക്കും. അതുകൊണ്ട് രാഷ്ട്രീയ ചിന്തകൾ മാറ്റിവെച്ചിട്ട് പച്ചയായ മണ്ണിലേക്ക് കാല് കുത്താം.
May 31 മനോഹരമായ ഒരു ദിവസം ആയിരുന്നു. നമുക്ക് കുറെ സ്ഥലം ഉണ്ടെങ്കിൽ ഒരു പണിക്കാരനെ നിറുത്തി
കപ്പയോ വാഴയോ നട്ടാൽ അത് നഷ്ടമാണ്. ഉദാഹരണമായി 750രൂപ കൂലി കൊടുത്തു
നടുന്നതിലും ലാഭം കപ്പ മാർക്കറ്റിൽ നിന്ന് വാങ്ങുന്നതാണ്. സ്വയം പണി ചെയ്യാൻ സാധിച്ചാൽ അത് രണ്ട് തരത്തിൽ നേട്ടമാണ്. ഒരു നല്ല വ്യായാമം ആണ്. വിഷരഹിതമായ സാധനങ്ങൾ പറിച്ചു എടുക്കാം.
ഞാൻ രാവിലെ 6.30മുതൽ 9 വരെ പറമ്പിൽ പണിയെടുക്കാറുണ്ട്.
രാവിലെ പറമ്പിൽ നടക്കുമ്പോൾ ഒരു വാഴക്കുലയിൽ ചില കായ്കൾ പഴുത്തു വിണ്ടു കീറിയതായി കണ്ടു. ഉടൻ തന്നെ അത് വെട്ടിയെടുത്തു. അടുത്തുള്ള പ്ലാവിലെ ചക്കകളിൽ കൊട്ടി നോക്കി. വരിക്ക യാണ്. നിലത്ത് മുട്ടി കിടക്കുന്നതാണ്. അതും പറിച്ചു എടുത്തു. കൂഴ ചക്ക ആവശ്യത്തിൽ അധികം ഉണ്ട്. എന്നാൽ ഒരു വരിക്ക ചക്ക ഒത്തുകിട്ടുക എളുപ്പമല്ല.
ഇന്നലെ ഉച്ച കഴിഞ്ഞ് 3.30ന് ഗംഭീരമായ മഴ തുടങ്ങി. ഒന്നര മണിക്കൂർ നീണ്ടു നിന്നു. ഒരു break ന് ശേഷം വീണ്ടും തകർത്തു പെയ്തു
വീണ്ടും ഒരു break വന്നപ്പോൾ പൈകപള്ളിയിൽ ഒരു വെടിക്കെട്ട് ഉണ്ടായിരുന്നു. ഈ നാട്ടുകാർക്ക് വെടിക്കെട്ടിൽ വളരെ താല്പര്യമാണ്. വണകെ പ്രമാണിച്ചാണ് പയാസവിതരണവും വെടിക്കെട്ടും ഗാനമേളയും ഒരുക്കിയിരുന്നത്.
ശക്തമായ മഴ കാരണം ഗാനമേള കേൾക്കാതെ മടങ്ങി.

Correction: vanakkamasam
ReplyDelete