ചില്ലറ എന്നു പറഞ്ഞാൽ നിസ്സാര കാര്യമാണ്. ഇതിൻറെ വിപരീത പദം വല്യറ എന്നാണോ എന്നറിയില്ല. എന്തായാലും ചിലപ്പോൾ ചില്ലറ വല്യറ ആയി മാറും. രണ്ടാഴ്ച്ച മുൻപ് കൊച്ചിയിൽ ഒരു വീട്ടമ്മയും ഓട്ടോ ഡ്രൈവറുമായി അടിപിടി ഉണ്ടായി. ചില്ലറ ആയിരുന്നു തർക്ക വിഷയം.40 രൂപ ഓട്ടോ കൂലിയ്ക്ക് വീട്ടമ്മ 500ൻറെ നോട്ട് കൊടുത്തു. ഓട്ടോ ഡ്രൈവർ ആ note മാ റ്റിയിട്ടും
ഉദ്ദേശിച്ച ചില്ലറ കിട്ടിയില്ല. അതാണ് പ്രശ്നം വഷളാകാൻ കാരണം.
ആ വീട്ടമ്മയുടെ ഭാഗത്തു തെറ്റുണ്ട്. യാത്ര ചെയ്യുന്നവർ പല തരം
ചില്ലറ കൊണ്ടു നടക്കണം. അല്ലെങ്കിൽ ചിലപ്പോൾ അനാവശ്യ tension അനുഭവിക്കേണ്ടി വരും. ഉദാഹരണത്തിന് ബസ്സിൽ 12 രൂപയുടെ ടിക്കറ്റ് ന് 500ൻറെ നോട്ട് കൊടുക്കുന്നത് തെറ്റാണ്. അത്
Conductor റെ വെട്ടിൽ ആക്കും. വളരെ ബുദ്ധിമുട്ടുള്ള ഒരു situation ൽ
ആണ് ഒരു conductor ജോലി ചെയ്യുന്നത്.10 പേർ 500ന്റെയും 2000തിന്റെയും note കൊടുത്താൽ അയാൾ എന്തു ചെയ്യും?
ഒരു പെട്രോൾ പമ്പ് ജീവനക്കാരൻ എന്നോട് പറഞ്ഞു." ചില ആളുകൾ change കിട്ടാൻ വേണ്ടി മാത്രം 100 രൂപയ്‌ക്ക് പെട്രോൾ
വാങ്ങിയിട്ട് 2000ത്തിൻറെ note തരും."
Actually, നാട്ടിൽ ചില്ലറ ക്ഷാമം ഇല്ല. എന്നാൽ അത് കൊണ്ടുനടക്കാൻ ദുരഭിമാനം ചിലരെ പുറകോട്ട് വലിക്കുന്നു.
എന്നിട്ട് അനാവശ്യമായ tension അനുഭവിക്കുന്നു.
ഉദാഹരണമായി ഒരു bus ൻറെ starting point ൽ ബസ്സിൽ
കയറുമ്പോൾ യാത്രക്കാർ കുറവാണ്. നമ്മൾ 48 രൂപാ ticket ന്
2000ത്തിൻറെ note കൊടുത്താൽ change മുഴുവൻ അപ്പോൾ ത്തന്നെ
കിട്ടിയെന്നു വരില്ല. ബസ് കുറെ ദൂരം പിന്നിടുമ്പോൾ നിറയുന്നു. പിന്നെ conductor റെ കണ്ടു മുട്ടാൻ പ്രയാസമാണ്. അപ്പോൾ tension അനുഭവിക്കേണ്ടി വരുന്നു. ഇത്തരം situation ൽ വാക്കുതർക്കവും അടിപിടിയും ഉണ്ടാകാം. അതുകൊണ്ട്
ഒരു യാത്രയ്ക്ക് ഇറങ്ങുന്നതിനു മുൻപ് പലതരം ചില്ലറകൾ
കൊണ്ടുപോവുക. ഒരു വീട്ടിൽ തപ്പി നോക്കിയാൽ പലതരം
ചില്ലറകൾ കിട്ടും.
Coins പോക്കറ്റിൽ ഇട്ടാൽ പോക്കറ്റ് തൂങ്ങും. അതുകൊണ്ട്
അവ ഒരു വാലറ്റിൽ കൊണ്ടുനടക്കുക. പക്ഷേ ഇക്കാര്യത്തിലും
ദുരഭിമാനം വിലങ്ങു തടിയാണ്. കാരണം വാലറ്റ് പെൻഷൻ കാരന്റെ ലക്ഷണമാണ്. ചില സിനിമകളിൽ ശ്രീനിവാസനും നെടുമുടി വേണുവും വാലറ്റ് നെഞ്ചോടു ചേർത്ത് പിടിച്ചിരിക്കുന്നത്
കാണാം. ഞാൻ സ്ഥിരം ഇത് കൊണ്ടു നടക്കാറുണ്ട്. എല്ലാത്തരം ചില്ലറകളും അതിൽ ഉണ്ട്. വെറുതേ എന്തിനാണ് tension അനുഭവിക്കുന്നത്?
രാവിലെ നടക്കുന്നതിനിടയിൽ ഒരു ചെറിയ കടയിൽ നിന്ന്
പാൽ, പഴം മുതലായവ വാങ്ങാറുണ്ട്. ചില്ലറകൾ കയ്യിൽ കരുതും.21 രൂപയ്ക്ക് ഒരു പാക്കറ്റ് പാൽ വാങ്ങിയിട്ട് 100ൻറെ
Note കൊടുക്കുന്നത് തെറ്റാണ്. കൃത്യം 21 രൂപ കൊടുക്കും. അതുകൊണ്ട് വളരെ സൗഹൃദമാണ്. ഇത് ചില്ലറ കാര്യമല്ല.

Comments
Post a Comment