മറ്റുള്ളവർ retirement എങ്ങനെയാണ് ചെലവഴിക്കുന്നതെന്ന് എനിക്ക് അറിഞ്ഞുകൂടാ. എന്തായാലും ജോലി ഉണ്ടായിരുന്ന കാലത്തു ജോലി ഭാരം എന്ന് പറഞ്ഞിരുന്നത് retirement ൽ തിരുത്തി അമിത സമയഭാരം എന്ന് തിരുത്തേണ്ടിയിരിക്കുന്നു. ചില ആളുകൾ retirement നു ശേഷവും ജോലി ചെയ്യുന്നുണ്ട്. പണത്തിൻറെ കുറവു കൊണ്ടല്ല, അമിത സമയ ഭാരം ഇറക്കി വെക്കാനാണ് .
Retire ചെയ്ത ഒരാൾ ആരുടെ കൂടെ, എവിടെ താമസിക്കുന്നു എന്നത് പ്രധാനമാണ്. മക്കളുടെ കൂടെ താമസിച്ചാൽ വീട്ടിൽ
ആളും അനക്കവും ഉണ്ട്. പേരക്കുട്ടികളുമായുള്ള ഇണക്കവും
പിണക്കവും രസകരമാണ്. എന്നാൽ ഇന്നത്തെ കാലത്ത് മക്കൾ
പൊതുവേ വിദേശത്തോ ഇന്ത്യയിൽ വൻ നഗരങ്ങളിലോ ആയിരിക്കും.കോട്ടയം ജില്ലയിൽ ,എൻറെ area യിൽ മിക്ക വീടുകളിലും ഒരു മുതിർന്ന
പൗരനും പൗരിയുമേ കാണൂ. മക്കൾ പുറത്താണ്.ഇവർ പലരും
ഇംഗ്ലണ്ട്,അമേരിക്ക, ഓസ്ട്രേലിയ, Ireland മുതലായ രാജ്യങ്ങളിൽ
പോയി മക്കളുടെ കൂടെ താ മസിക്കാറുണ്ട്.
വീടിന് പുറത്ത് ചെറിയ ജോലികളിൽ ഏർപ്പെടുന്നത് മുതിർന്ന
പൗരർക്ക് മനസ്സിനും ശരീരത്തിനും ഉണർവ്വ് നൽകുന്ന കാര്യമാണ്.
വീടിനോട് ചേർന്ന് കുറെ സ്ഥലവും ആ സ്ഥലത്തു തെങ്ങു, പ്ലാവ്, വാഴ, കപ്പ, പേര, കപ്പളം മുതലായവ ഉണ്ടെങ്കിൽ ഒരു time pass ന്
വളരെ നല്ലതാണ്. ഫ്ലാറ്റ് കളിൽ താമസിക്കുന്നവർക്ക് അധികം
അകലെയല്ലാതെ ഫല വൃക്ഷങ്ങൾ ഉള്ള ഒരു plot ഉണ്ടെങ്കിൽ
നല്ലതാണ്.ചില ഫ്ലാറ്റു കളോട് ചേർന്ന് garden ഇല്ല. ആ കുറവ്
നികത്താൻ ഒരു ചെറിയ പ്ലോട്ട് ഉപകരിക്കും.
അത്തരം ഒരു plot കാടുപിടിച്ചു് കിടന്നാലും കുഴപ്പമില്ല. കാരണം
അവിടെ പക്ഷികളും അണ്ണാനും കീരിയും ഒക്കെ വരും. പേരക്ക
ഉണ്ടെങ്കിൽ വവ്വാലും വരും. ഇത് ഞാൻ നിത്യവും കാണാറുള്ളതാണ്. ഒരു ദിവസം കാടുപിടിച്ച ഒരു പറമ്പിൽ കയറിയപ്പോൾ അവിടെ പനയുടെയും ആഞ്ഞിലി യുടെയും
മുകളിൽ കട വാവ ലുകൾ വട്ടമിട്ട് പറക്കുന്നത് കണ്ടു. അവ മനുഷ്യൻറെ സാ ന്നിധ്യം ആദ്യമായി അറിഞ്ഞത് അപ്പോഴാണ്.
കഴിയുമെങ്കിൽ നമ്മുടെ പറമ്പിൽ നമ്മൾ തന്നെ എന്തെങ്കിലും
ചെയ്യുന്നതാണ് നല്ലത്. ഉദാഹരണമായി സ്വയം കപ്പ പിഴു തെടുക്കുക, കപ്പ പൊളിക്കുക, ചക്ക ,പേരക്ക മുതലായവ പ റി ക്കു ന്നത് എന്നിവ സ്വയം
ചെയ്യുന്നത് രസകരമാണ്. കാട് വെട്ടുന്നതും, വൃക്ഷ തൈകൾ
നടുന്നതും വെള്ളമൊഴിക്കുന്നതും നല്ല time pass ആണ്. ഒന്നും
ചെയ്തില്ലെങ്കിലും നമ്മുടെ പറമ്പിൽ നടക്കുന്നതും തണലിൽ
ഇരിക്കുന്നതും ഒരു പ്രത്യേക അനുഭവമാണ്. technology എല്ലായിടത്തും എത്തിയിട്ടുള്ള ഇക്കാലത്ത് ലോകത്തിൽ നടക്കുന്ന
കാര്യങ്ങൾ അപ്പോൾത്തന്നെ അറിയാൻ കഴിയും. പണ്ട് സിഗ്നൽ
ഇല്ല എന്ന problem ഉണ്ടായിരുന്നു.ഇന്ന് പറമ്പിൽ പണിയുമ്പോൾ
ഒരു break എടുത്ത് ആപ്പുകളിൽ ഒന്നു തപ്പി നോക്കാം. തോട്ടി ഉപയോഗിച്ച് ഒരു കരിക്കിട്ടു കുടിക്കാം. ഇതിന് സഹായത്തിന്
ആരേയും വിളിക്കരുത്. വിളിച്ചാൽ privacy നഷ്ടപ്പെടും.
കഴിഞ്ഞ ആഴ്ച്ച ഒരു പറമ്പിൽ കയറിയപ്പോൾ ഒരു ചക്ക മൂത്തു
കിടക്കുന്നതുപോലെ തോന്നി.20 അടി ഉയരത്തിലാണ്. തോട്ടി
ഇല്ല. അടുത്ത വീട്ടിൽ ചോദിച്ചാൽ കിട്ടുമായിരിക്കും. പ ക്ഷേ
അതിൽ രസമില്ല. ചക്ക പറിക്കാനുള്ള വളഞ്ഞ കത്തി കാറിൽ
ഉണ്ട്. പറമ്പിൽ തപ്പിയപ്പോൾ ചിതല് പിടിച്ച ഒരു കമ്പ് കിട്ടി.
രണ്ടു പ്രാവശ്യം എറിഞ്ഞപ്പോൾ അതിനെ പുതഞ്ഞിരുന്ന
മണ്ണ് അടർന്നു പോയി. വീണ്ടും തപ്പിയപ്പോൾ ഒരു പഴയകാല വീഡിയോ cable കിട്ടി. അത് ഉപയോഗിച്ച് കത്തി കമ്പിൽ വെച്ചു കെട്ടി വളരെ easy യായി ചക്ക വീഴ്ത്തി. ഞാൻ തന്നെ അത്
നാലായി മുറിച്ച് Women's Section ൽ കൊടുത്തു. ഇക്കൊല്ലത്തെ
നാലാമത്തെ ചക്ക.👌👌
സന്മനസുള്ളവർക്ക് ഭൂമിയിൽ സമാധാനം എന്നാണ് ചൊല്ല്.
സ്വന്തമായി അല്പം ഭൂമിയുണ്ടെങ്കിൽ വളരെ സമാധാനം ഉണ്ട്. പ്രത്യേകിച്ചു Senior citizens ന്.
Comments
Post a Comment