Zero മലബാർ സഭയുടെ ഭൂമി വിവാദം ഭയാനകമായ ,കൈവിട്ടു കളിയിലേയ്ക്ക് പതിക്കുന്നതായ വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നു. എന്നാൽ ദുരൂഹതകൾ ബാക്കി നിൽക്കുന്നു. സാധാരണ യായി ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ആണ് ദുരൂഹതകൾ അവശേഷിക്കുന്നത്.ഭൂമി വിവാദത്തെ പ്പറ്റി വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. വിവരങ്ങൾ പുറത്തു വരാതിരിക്കാൻ മുൻകൂറായി മാധ്യമങ്ങൾക്ക് കോടികൾ അടച്ചു രസീത് കൈപ്പറ്റിയത് പോലെ തോന്നുന്നു.
വിറ്റ ഭൂമി തൻറെ സ്വകാര്യ സ്വത്താണെന്നും അത് വിറ്റത്തിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല എന്നും മാർ ആലഞ്ചേരി
കോടതിയിൽ സത്യ വാഗ്‌മൂലം നൽകിയതായി കേട്ടു. ആധാരത്തിൽ എന്തു പറഞ്ഞാലും സഭാ സ്വത്തുക്കൾ വിശ്വാസി കളുടെ സ്വത്താണ്. ആലഞ്ചേരി പറഞ്ഞത് പഴുത്ത കള്ളം ആണ്.
Arrogance എന്ന വാക്കിന് തുല്യമായ മലയാളം വാക്ക് D C യുടെ
ഡിക്ഷണറിയിൽ കണ്ടില്ല. ധിക്കാരം അല്ലെങ്കിൽ ഔധ ത്യം ആയിരിക്കാം. എന്തായാലും ആലഞ്ചേരിയുടെ പേര് മാറ്റി Arroganchery എന്നാക്കണം.
വിശ്വസികളുടെ ഒരു യോഗത്തിൽ ഗുണ്ടകൾ ഇരച്ചു കയറി അവിടെ ഉണ്ടായിരുന്ന ആളുകളെ തല്ലുന്ന ഒരു വീഡിയോ കാണുക യുണ്ടായി. Zero, മലബാർ സഭയുടെ ഇന്നത്തെ ശോചനീയമായ അവസ്ഥയെ ഇത് സൂചിപ്പിക്കുന്നു.
Zero എന്നത് ഒരു spelling mistake അല്ല. ആല്മീയതയിൽ
Zero ആണ്. വലിയ പള്ളികൾ കെട്ടി പൊക്കിയത് കൊണ്ടോ
പള്ളിയിൽ കൂടുതൽ സമയം കൂടുതൽ പ്രാർത്ഥനകൾ ഉരുവിട്ടതുകൊണ്ടോ ആല്മീയത ആകുന്നില്ല. പണ ത്തോടുള്ള
ആർത്തി അടങ്ങുമ്പോഴേ ആല്മീയത തുടങ്ങുകയുള്ളൂ.
വിശ്വാസികളെ പറ്റിച്ചു കൈക്കലാക്കിയ സ്വത്തുക്കൾ വിശ്വാസികൾക്ക് തിരിച്ചു എഴുതി കൊടുക്കണം. ആ സ്വത്തുക്കൾ
മാർ Arroganchery യുടെ തറവാട്ടു സ്വത്തല്ല.
Comments
Post a Comment