എൻ്റെ ചെറുപ്പ കാലത്ത് ഇന്നതേതുപോലുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ അന്ന് ഒരു കാര്യം ഉണ്ടായിരുന്നു. അതിൻറെ പേരാണ് relaxation. ഇന്ന് relax ചെയ്യാൻ മുന്തിയ സോഫ സെറ്റ് കിട്ടും. ശരീരത്തിന് relaxation കിട്ടുമായിരിക്കും. പക്ഷേ മനസ്സിന് സമാധാനം ഇല്ലാതെ പൂർണ്ണ relaxation ആവുകയില്ല.
1960 കളിൽ മനസ്സിന് സമാധാനം ചിലപ്പോൾ ഇല്ലാതിരുന്നത്
പണത്തിൻറെ കുറവ് കൊണ്ടാണ്. ഇന്ന് സ്ഥിതി അതല്ല. പൊതുവേ
പണത്തിന് കുറവില്ല. പക്ഷേ relaxation ഇല്ല. രാജ്യത്തു നടക്കുന്ന
ചില കാര്യങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നു. ഇന്നലെ കേരളത്തിൽ
ഒരാൾ ഭാര്യയെ വെട്ടി കൊന്ന ശേഷം തൂങ്ങി മരിച്ചു. പണത്തിന്
ഒട്ടും കുറവില്ലാത്തവരാണ്.വെട്ടിക്കൊല ഇപ്പോൾ ഒരു നാട്ടുനടപ്പായി മാറിയിട്ടുണ്ട്.
കൊല മാത്രമല്ല ,ഏതു കാര്യത്തിലും മതവികാരവ്രണ പരിശോധന
ഇന്ന് സാധാരണയാണ്.അതുകൊണ്ട് കലാ സാഹിത്യ പ്രവർത്തനങ്ങൾ ഇന്ന് ദുഷ്കരമാണ്.
ഒരു നോവൽ എഴുതുമ്പോൾ അതിൽ കഥാ പാത്രങ്ങൾ വേണം.
കഥാ പാത്രങ്ങൾ ഒരു മത വിഭാഗത്തിൽ, അല്ലെങ്കിൽ പല മത വിഭാഗങ്ങളിൽ പെട്ടവർ ആയിരിക്കാം. മതപരമായ ആചാരങ്ങളെ
വിമർശിക്കാൻ ഒരു എഴുത്തുകാരൻ ഇന്ന് മടിക്കും. അതുകൊണ്ട്
എങ്ങും തൊടാതെ, ഇലയ്ക്കും മുള്ളിനും കേടു വരാതെ എഴുതണം.
പതമാവതി സിനിമക്കെതിരായി എന്തെല്ലാം കോലാഹലങ്ങൾ
ആയിരുന്നു?
മതവികാരം വ്രണപ്പെടുന്നു എന്ന് പറയുന്നത് ഒരു തരം blackmail ആണ്. ശുദ്ധ മലയാളത്തിൽ പറഞ്ഞാൽ കരിംതപാൽ. എങ്ങനെയെങ്കിലും വെള്ളമടിക്കാനുള്ള കാശ് ഒപ്പിക്കാമോ എന്ന്
ഒരു ശ്രമം.
മനഃപൂർവ്വം മത വികാരങ്ങളെ വ്രണപ്പെടുത്തി പ്രശ്നമുണ്ടാക്കാൻ
ചിലർ ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന് ഒരു sanitary പാഡ് ൻറെ
നടുവിൽ ക്രൂശിത രൂപം ഉള്ള ഒരു പടം സോഷ്യൽ മീഡിയയിൽ കണ്ടു. ക്രിസ്തു ഒരു പുരുഷനെ ചുംബിക്കുന്ന ഒരു പടവും കണ്ടു.
പക്ഷേ ഒരു ക്രിസ്ത്യനിയായി എൻറെ മതവികാരത്തിൽ ഒരു
ചൊറിച്ചിൽ പോലും ഉണ്ടായില്ല.ചൊറിച്ചിലും വ്രണവും ഉണ്ടായാൽ ഞാൻ മണ്ട ശിരോമണി ആകും.
എന്തായാലും എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും മതവികാരവ്രണ Testing കേന്ദ്രം സ്ഥാപിച്ചു കവിതയും സിനിമയും നോവലും ഒക്കെ അരിച്ചു പെറുക്കി നോക്കണം.
മതവികാരചൊറിച്ചിൽ ഉണ്ടോ എന്ന്. Testing ന് കനത്ത fees
ഈടാക്കണം. സർക്കാരിന് ഒരു നല്ല വരുമാന മാർഗ്ഗം തുറന്നു കിട്ടും.
Comments
Post a Comment